എന്ത് കൊണ്ട് 'ബ്ലൂടിക്കിന്' പണം വാങ്ങുന്നു; ഒരു ഉപയോക്താവിന്‍റെ കണ്ടെത്തല്‍ കറക്ടെന്ന് മസ്ക്
ഈ ആഴ്‌ച ആദ്യം തന്നെ വെരിഫൈഡ് ട്വിറ്റർ അക്കൌണ്ട് ഉള്ളവരോട് അവരുടെ ബാഡ്‌ജുകൾ നിലനിർത്താൻ പ്രതിമാസം 20 ഡോളര്‍ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മുതല്‍ ഇതിനെതിരെ വലിയ പ്രതികരണമാണ് ഉണ്ടായത്.
ദില്ലി: എന്തുകൊണ്ട് ബ്ലൂടിക്കിന് ട്വിറ്റര്‍ പണം വാങ്ങുന്നുവെന്ന യുഎഇയിൽ നിന്നുള്ള ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ട്വീറ്റ് അംഗീകരിച്ച് ട്വിറ്ററിന്‍റെ പുതിയ ഉടമസ്ഥന്‍ ഇലോണ്‍ മസ്ക്. ബോട്ടുകളെയും, കീബോർഡ് പോരാളികളെയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് മസ്ക് എന്നാണ് യുഎഇയില്‍ നിന്നുള്ള ഹസ്സൻ സജ്‌വാനി പറയുന്നത്. ഇത് മസ്കും ശരിവച്ചു.,
"നീല ടിക് മാര്‍ക്കിന് ഇലോണ്‍ മസ്ക് നിരക്ക് ഈടാക്കാൻ ആഗ്രഹിക്കുന്നതിന്‍റെ ഒരു കാരണം. വ്യാജമായ ബോട്ടുകളെയും, കീബോർഡ് പോരാളികളുടെയും അക്കൌണ്ടുകള്‍ തകര്‍ക്കണം എന്നതുകൊണ്ടാണ്. ടെക്നോളജി, ബിസിനസ്സ്, എന്നിവയെക്കുറിച്ച് ട്വീറ്റ് ചെയ്യുന്ന ഹസ്സൻ സജ്‌വാനി ട്വീറ്റ് ചെയ്യുന്നു. “കൃത്യമായി!” ടെസ്‌ല സിഇഒയും മസ്‌ക് ഉടന്‍ തന്നെ ഈ ട്വീറ്റിന് മറുപടി നല്‍കി.
അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത യുഎസ് ധനികനായ മസ്ക് മൈക്രോബ്ലോഗിംഗ് സൈറ്റിലെ ബ്ലൂ ടിക്ക് അക്കൗണ്ടുകൾക്ക് പ്രതിമാസം $8 (ഏകദേശം 662 രൂപ) ഈടാക്കുമെന്ന് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. നിലവിൽ, പരിശോധിച്ചുറപ്പിച്ച ഹാൻഡിലുകളുള്ള ഉപയോക്താക്കൾ അവരുടെ ബാഡ്ജുകൾക്കായി ഒന്നും നൽകേണ്ടതില്ലെന്നാണ് മസ്ക് പറയുന്നത്.
ഈ ആഴ്‌ച ആദ്യം തന്നെ വെരിഫൈഡ് ട്വിറ്റർ അക്കൌണ്ട് ഉള്ളവരോട് അവരുടെ ബാഡ്‌ജുകൾ നിലനിർത്താൻ പ്രതിമാസം 20 ഡോളര്‍ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മുതല്‍ ഇതിനെതിരെ വലിയ പ്രതികരണമാണ് ഉണ്ടായത്. രോഷാകുലനായ എഴുത്തുകാരൻ സ്റ്റീഫൻ കിംഗിന്റെ ട്വീറ്റിൽ ചൊവ്വാഴ്ച മസ്ക് ട്വിറ്ററിന് 'എങ്ങനെയെങ്കിലും ബില്ലുകൾ അടയ്ക്കണം' എന്നും 'പൂർണ്ണമായി പരസ്യദാതാക്കളെ ആശ്രയിക്കാൻ കഴിയില്ല' എന്ന് എഴുതി.
തന്റെ തീരുമാനത്തിൽ പ്രകോപിതരായവരോട് പ്രതികരിച്ചുകൊണ്ട് എല്ലാ പരാതിക്കാർക്കും പരാതിപ്പെടാം, എന്നാൽ പ്രതിമാസ ഫീസ് തുടരുമെന്ന് അറിയിച്ചിരുന്നു.
ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റര്‍ പണം ഈടാക്കും, തുക പ്രഖ്യാപിച്ചു
'12 മണിക്കൂര്‍ ജോലി, 7 ദിവസവും' ; മസ്ക് മുതലാളിയായി വന്ന് പണി കിട്ടി ട്വിറ്റര്‍ ജീവനക്കാര്‍.!