വിക്ഷേപിച്ച് മൂന്ന് മിനിറ്റ് മാത്രം സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു
എന്നാല്‍ ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് പറന്നുയർന്നു എന്നത് തന്നെ വലിയ വിജയമായാണ് സ്പേസ് എക്സ് കണക്കാക്കുന്നത്.
ടെക്സാസ്: ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ട് സ്പേസ് എക്സ് നിര്‍മ്മിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപണം കഴിഞ്ഞ് നാല് മിനുട്ട് കഴിഞ്ഞപ്പോഴാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. ആദ്യ ഘട്ടം രണ്ടാംഘട്ടത്തിൽ നിന്ന് വേർപ്പെടും മുന്പാണ് പ്രശ്നമുണ്ടായത്. ടെക്സാസിലെ ബോകാ ചികായിലെ വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. സ്റ്റാര്‍ഷിപ്പ് ക്യാപ്സൂള്‍ മൂന്ന് മിനിറ്റിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്നതിന് മുന്‍പാണ് പൊട്ടിത്തെറിയുണ്ടായത്.
എന്നാല്‍ ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് പറന്നുയർന്നു എന്നത് തന്നെ വലിയ വിജയമായാണ് സ്പേസ് എക്സ് കണക്കാക്കുന്നത്. പരാജയം പ്രതീക്ഷിതമാണെന്നും ഇന്നത്തെ വിക്ഷേപണത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ സ്റ്റാർഷിപ്പിനെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും സ്പേസ് എക്സ് പ്രതികരിക്കുന്നത്. 2025ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് നാസ സ്പേസ് എക്സ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.1972ല്‍ അപ്പോളോ ദൌത്യം അവസാനിച്ചതിന് ശേഷം നാസ ഇത്തരമൊരു ശ്രമം നടത്തുന്നത് ഇത് ആദ്യമാണ്. 50മീറ്റര്‍ ഉയരമുള്ള സ്പേസ്ക്രാഫ്റ്റ് ബഹിരാകാശ യാത്രികരേയും അവരുടെ സാധന സാമഗ്രഹികളും ബഹിരാകാശത്തേക്ക് കൊണ്ടുപോവാന്‍ ഉദ്ദേശിച്ചാണ് നിര്‍മ്മിതമായിട്ടുള്ളത്.
ഇലോണ്‍ മസ്കാണ് സ്പേസ് എക്സ് സ്ഥാപകന്‍. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സ്ഥാനമുള്ള റോക്കറ്റാണ് നിലവില്‍ പൊട്ടിത്തെറിച്ചത്. അതേസമയം ഐഎസ്ആർഒ പുതിയ ദേശീയ ബഹിരാകാശ നയം പുറത്ത് വിട്ടു. ബഹിരാകാശ രംഗത്ത് സമൂല മാറ്റങ്ങൾ ലക്ഷ്യമിടുന്ന നയത്തിന് ഏപ്രിൽ ആദ്യവാരമാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഐഎസ്ആർഒ ഗവേഷണത്തിലേക്ക്
ശ്രദ്ധകേന്ദ്രീകരിക്കും. സ്വകാര്യ മേഖലയ്ക്ക് റോക്കറ്റ് നിർമ്മാണത്തിനും, വിക്ഷേപണ സംവിധാനങ്ങൾ സ്വയം നിർമ്മിക്കാനും,
ഉപഗ്രഹ വികസനത്തിനും അനുമതി നൽകുന്നതാണ് പുതിയ നയം. ഇൻസ്പേസ് ആയിരിക്കും. രാജ്യത്തെ ബഹിരാകാശ രംഗത്തെ നിയന്ത്രിക്കുക. സ്വകാര്യ മേഖല വിവിധ പ്രവർത്തനങ്ങൾക്കുള്ള അനുമതി ഇൻസ്പേസിൽ നിന്നാണ് നേടേണ്ടത്. ഉപഗ്രഹ വിക്ഷേപണ കരാറുകളെല്ലാം ന്യൂ സ്പേസ് ഇന്ത്യ എന്ന പുതിയ വാണിജ്യ വിഭാഗം വഴിയായിരിക്കും.