ലക്ഷ്യം ഐപിഎൽ സീസൺ ; പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുമായി ജിയോ
21 രൂപ മുതൽ 152 രൂപ വരെ അടച്ച് ഒന്നു മുതൽ ഏഴ് ദിവസത്തേക്ക് ഇന്റർനെറ്റ് സ്പീഡ് 30 അല്ലെങ്കിൽ 100 എംബിപിഎസ് ആയി മാറ്റാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നുണ്ട്.
മുംബൈ: ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോ. താരിഫ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ മത്സരം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം 198 രൂപയുടെ പ്ലാനാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് ബാക്ക്-അപ്പ് പ്ലാൻ എന്നാണ് ഇതറിയപ്പെടുന്നത്. പ്ലാനനുസരിച്ച് സെക്കൻഡിൽ 10 മെഗാബിറ്റ് സ്പീഡാണ് ലഭിക്കുക. ജിയോ ഫൈബർ കണക്ഷൻ ലഭിക്കാനുള്ള നിലവിലെ കുറഞ്ഞ പ്രതിമാസ നിരക്ക് 399 രൂപയാണ്.
21 രൂപ മുതൽ 152 രൂപ വരെ അടച്ച് ഒന്നു മുതൽ ഏഴ് ദിവസത്തേക്ക് ഇന്റർനെറ്റ് സ്പീഡ് 30 അല്ലെങ്കിൽ 100 എംബിപിഎസ് ആയി മാറ്റാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നുണ്ട്. 84 ലക്ഷം ഉപഭോക്താക്കളുമായി 30.6 ശതമാനം വിപണി വിഹിതത്തോടെയാണ് ജിയോ ഇപ്പോൾ ഫിക്സഡ് ലൈൻ കണക്ഷൻ സെഗ്‌മെന്റിൽ മുന്നിലെത്തി നിൽക്കുന്നത്. ജിയോ ഫൈബറ് കണക്ഷൻ പുതുതായി എടുക്കുന്ന ഉപഭോക്താവ് 1490 രൂപയാണ് അടക്കേണ്ടത്. അഞ്ച് മാസത്തേക്കുള്ള ഇൻസ്റ്റലേഷൻ ചാർജുകൾ ഉൾപ്പെടെയാണിത്.
ഐപിഎൽ 2023-ന് മുന്നോടിയായി ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ പാക്കുകളുമായി ജിയോ രംഗത്തെത്തിയിരുന്നു. 219 രൂപ, 399 രൂപ, 999 രൂപ എന്നിങ്ങനെയാണ് പുതിയ അൺലിമിറ്റഡ് ക്രിക്കറ്റ് പ്ലാനുകളുടെ നിരക്ക്. കൂടാതെ 3ജിബി പ്രതിദിന ഡാറ്റയും ലഭിക്കും.മാർച്ച് 24 മുതൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ്, കൂടാതെ 5ജി ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങി.
ഡാറ്റ-ആഡ് ഓണുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.ജിയോ 219 രൂപ പ്ലാൻ അനുസരിച്ച് പ്രതിദിന ഡാറ്റാ പരിധി 3 ജിബിയാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയുമുണ്ട്. ഒരു പ്രത്യേക ഓഫറായി, 25 രൂപ വിലയുള്ള 2 ജിബി ഡാറ്റ-ആഡ്-ഓൺ വൗച്ചറും സൗജന്യമായി ലഭിക്കും. കൂടാതെ, ജിയോ വെൽക്കം 5ജി ഓഫർ ലഭിച്ച ഉപയോക്താക്കൾക്ക് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാം. ഇത് കൂടാതെ നിരവധി പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
ഐപിഎൽ സമയത്ത് ക്രിക്കറ്റ് പ്രേമികൾക്ക് സ്പെഷ്യൽ പ്ലാനുകളുമായി ജിയോ