സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കോടികളുടെ നിക്ഷേപം, ഇനി വിമാനങ്ങള്‍ സീറോ കാര്‍ബണ്‍ ഫ്‌ലൈറ്റുകളാവും!

ആഗോള താപനം, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം അതിവേഗം നേരിടാന്‍ ലോകം തയ്യാറെടുക്കുന്നതിനാല്‍ വിമാനക്കമ്പനികളും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുന്നു. എയര്‍ബസ് പറയുന്നതനുസരിച്ച് എയര്‍ബണ്‍ കാര്‍ബണ്‍ ഉദ്‌വമനം 50% വരെ കുറയ്ക്കാന്‍ ഹൈഡ്രജന്‍ ഇന്ധനം നിര്‍ണായകമാണ്. 

Bill Gates Amazon and British Airways are backing a hydrogen plane startup

സീറോ കാര്‍ബണ്‍ ഫ്‌ലൈറ്റ് യാഥാര്‍ത്ഥ്യമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന സീറോ ഏവിയ കമ്പനിക്ക് ലോട്ടറി. വന്‍കിട നിക്ഷേപകരെ കിട്ടിയതോടെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന് ഇപ്പോള്‍ വലിയ ആത്മവിശ്വാസം ലഭിച്ചിരിക്കുന്നു. ആമസോണ്‍ (എഎംജെഎന്‍), ഷെല്‍ (ആര്‍ഡിഎസ്ബി), 2015 ല്‍ ബില്‍ ഗേറ്റ്‌സ് സ്ഥാപിച്ച ബ്രേക്ക്ത്രൂ എനര്‍ജി വെന്‍ചേഴ്‌സ് എന്നിവയുള്‍പ്പെടെ 21.4 മില്യണ്‍ ഡോളറാണ് ഇവര്‍ക്കിപ്പോള്‍ നിക്ഷേപമായി ലഭിച്ചിരിക്കുന്നത്. ഹൈഡ്രജന്‍ ഇലക്ട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്ന കമ്പനിയാണ് സീറോ ഏവിയ.

യുകെ സര്‍ക്കാരില്‍ നിന്ന് 16.3 മില്യണ്‍ ഡോളര്‍ സമ്പാദിക്കുകയും ബ്രിട്ടീഷ് എയര്‍വേയ്‌സുമായി സഹകരിച്ച് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹൈഡ്രജനിലേക്കുള്ള മാറ്റം വേഗത്തിലാക്കാന്‍ ഈ എയര്‍ലൈന്‍ സഹായിക്കുകയും ചെയ്യുന്നു. മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള സീറോ ഏവിയ കമ്പനി ഒരാഴ്ചയ്ക്കുള്ളില്‍ 37.7 മില്യണ്‍ ഡോളറിന്റെ പുതിയ ധനസഹായമാണ് നേടിയത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എയര്‍ലൈന്‍ വ്യവസായത്തിനുള്ള വിടവ് നികത്തുകയാണെന്ന് സിഇഒ വാല്‍ മിഫ്തഖോവ് പ്രസ്താവനയില്‍ പറഞ്ഞു. വലിയ തോതിലുള്ള, സീറോഎമിഷന്‍ വാണിജ്യ വിമാനത്തിലേക്കുള്ള ഏക അര്‍ത്ഥവത്തായ പാത ഹൈഡ്രജന്‍ ആണെന്ന ആശയത്തില്‍ വ്യോമയാനവും സാമ്പത്തിക വിപണികളും ഉണരുകയാണ്, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള താപനം, കാലാവസ്ഥാ ദുരന്തങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം അതിവേഗം നേരിടാന്‍ ലോകം തയ്യാറെടുക്കുന്നതിനാല്‍ വിമാനക്കമ്പനികളും വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കുന്നു. എയര്‍ബസ് പറയുന്നതനുസരിച്ച് എയര്‍ബണ്‍ കാര്‍ബണ്‍ ഉദ്‌വമനം 50% വരെ കുറയ്ക്കാന്‍ ഹൈഡ്രജന്‍ ഇന്ധനം നിര്‍ണായകമാണ്. എയര്‍ബസ് ഇപ്പോള്‍ അതിന്റെ സാധ്യതകളും പരിശോധിക്കുന്നു. സീറോഅവിയ ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ഫ്‌ലൈറ്റ് പൂര്‍ത്തിയാക്കിയതോടെ വിമാന കമ്പനികള്‍ ഇപ്പോള്‍ അത്തരത്തില്‍ ചിന്തിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിമാനം സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ ക്രാന്‍ഫീല്‍ഡിലെ ഗവേഷണവികസന കേന്ദ്രത്തില്‍ നിന്നും പത്ത് മിനിറ്റ് പറന്നിരുന്നു. ആറ് സീറ്റുകളുള്ള ഈ വിമാനം പ്രോട്ടോടൈപ്പ് മാത്രമായിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ലണ്ടനില്‍ നിന്ന് പാരീസിലേക്കു ഏകദേശം 250 മൈല്‍ ദൂരം പറക്കാനാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.

പ്രാദേശിക വിമാനയാത്രയിലും ചരക്ക് ഗതാഗതത്തിലും ഉപയോഗിക്കുന്ന 20 സീറ്റുകളുള്ള വിമാനങ്ങളില്‍ 500 മൈല്‍ വരെ ദൂരത്തില്‍ പറക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 2023 ല്‍ തന്നെ വാണിജ്യവത്ക്കരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നൂറിലധികം സീറ്റുകളുള്ള 1,000 മൈലിലധികം വിമാനങ്ങള്‍ സാക്ഷാത്കരിക്കാനും ഉദ്ദേശിക്കുന്നു. 2023 ല്‍ കമ്പനിയുടെ സാങ്കേതികവിദ്യ നടപ്പാക്കാന്‍ പത്തിലധികം എയര്‍ലൈനുകള്‍ അണിനിരക്കുന്നുണ്ടെന്ന് മിഫ്തഖോവ് പറഞ്ഞു. 2040 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ഉദ്‌വമനം കൈവരിക്കാനായി 2019 ല്‍ ആരംഭിച്ച ക്ലൈമറ്റ് പ്ലെഡ്ജ് ഫണ്ടില്‍ ആമസോണിന്റെ വന്‍ നിക്ഷേപം നടത്തിയത്. ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നതിന്, അടുത്ത വര്‍ഷം ഡെലിവറികള്‍ നടത്താന്‍ ആമസോണ്‍ ഇലക്ട്രിക് വാനുകളാണ് ഉപയോഗിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios