കമ്പനിയിൽ നിന്നും ലീവ് കിട്ടിയില്ല, പകരം ഇരട്ടസഹോദരിയെ ജോലിക്കയക്കാൻ തീരുമാനിച്ചെന്ന് യുവതി

ഇൻഫ്ലുവൻസർമാരായ അരിയും നോയിയും തങ്ങളുടെ പ്ലാനിന്റെ കാര്യം വിശദമായിത്തന്നെ ടിക്ടോക്കിൽ പങ്കുവച്ചു. ഉടനെത്തന്നെ ആ വീഡിയോ വൈറലാവുകയും ചെയ്തു.

woman claims she planned to send twin sister to work in her place

ആശിച്ച് മോഹിച്ച് ഒരു വെക്കേഷന് പോകണം എന്ന് തോന്നിയാൽ ചിലപ്പോൾ ലീവ് കിട്ടണം എന്നില്ല. അപ്പോൾ എന്ത് ചെയ്യും? ആ മോഹം അങ്ങ് ഉപേക്ഷിക്കും അല്ലേ? എന്നാൽ, അരി ചാൻസ് എന്ന കനേഡിയൻ യുവതി പറയുന്നത് താൻ വേക്കേഷന് പോകുന്നതിന് വേണ്ടി ഒരു വേറിട്ട പദ്ധതി തയ്യാറാക്കി എന്നാണ്. പദ്ധതി നടപ്പിലാക്കാൻ അവൾക്കൊപ്പം നിന്നതാകട്ടെ അവളുടെ ഇരട്ട സഹോദരിയായ നോയി ചാൻസും. 

അരി ലീവിന് അപേക്ഷ കൊടുത്തപ്പോൾ കമ്പനി ലീവ് നൽകിയില്ല. അങ്ങനെ അവൾ തനിക്ക് പകരം തന്റെ ഇരട്ട സഹോദരിയെ ജോലിക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. സഹോദരിയായ നോയിക്കും അത് സമ്മതമായിരുന്നു. എന്തായാലും, സഹോദരിമാരുടെ പ്ലാൻ വിജയിച്ചില്ല. 

ഇൻഫ്ലുവൻസർമാരായ അരിയും നോയിയും തങ്ങളുടെ പ്ലാനിന്റെ കാര്യം വിശദമായിത്തന്നെ ടിക്ടോക്കിൽ പങ്കുവച്ചു. ഉടനെത്തന്നെ ആ വീഡിയോ വൈറലാവുകയും ചെയ്തു. അരിയുടെ കമ്പനി ഉടമയുടെ കണ്ണിലും വീഡിയോ പെട്ടു എന്നാണ് അവൾ അവകാശപ്പെടുന്നത്.

ഇതിന് പിന്നാലെ അരിയ്ക്ക് തന്റെ ഉടമയുടെ കയ്യിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'ലീവ് നിഷേധിച്ചതിന് പിന്നാലെ ഇരട്ട സഹോദരിയെ പകരം ജോലിക്ക് വേണ്ടി അയക്കാനുള്ള തീരുമാനം നിങ്ങളുടെ സഹപ്രവർത്തകരെയും കമ്പനിയേയും അപമാനിക്കുന്നതിന് തുല്ല്യമാണ്. നിങ്ങളുടെ പ്രവൃത്തി ഒരു തരത്തിലും അം​ഗീകരിക്കാൻ പറ്റില്ല' എന്നാണ് അരിയുടെ ഉടമ അവൾക്കയച്ച ഇമെയിലിൽ പറയുന്നത്. 

ഒപ്പം, ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ എങ്ങനെ പ്രൊഫഷണലായി പെരുമാറണം എന്നും അച്ചടക്കം പാലിക്കണം എന്നും ആ കത്തിൽ തൊഴിലുടമ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അതേസമയം തന്നെ സഹോദരിമാരുടെ വീഡിയോയും ഉടമ അയച്ചെന്ന് പറയുന്ന ഇമെയിലും എല്ലാം വ്യാജമാണ് എന്നും വൈറലാവാൻ‌ വേണ്ടി ഇരട്ടകൾ കെട്ടിച്ചമച്ച കഥയാണ് ഇത് എന്നും പലരും കമന്റ് നൽകി. 

Latest Videos
Follow Us:
Download App:
  • android
  • ios