സോംബി ഫയർസ്; കടുത്ത മഞ്ഞ് കാലത്തും അവസാനിക്കാത്ത പുകയുമായി കാനഡയിലെ കാട്ടുതീ !

-40 ഡിഗ്രി സെല്‍ഷ്യസിലും ഇത്തരം സോംബി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നു. 2023 ല്‍ കാനഡയില്‍ 18 ദശലക്ഷം ഹെക്ടറിലധികം (ഏതാണ്ട് 44 ദശലക്ഷം ഏക്കര്‍) ഭൂമി കത്തിയമര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Wildfires known as zombie fires are burning Canada bkg


'സോംബി ഫയർസ്' (Zombie Fires) എന്ന് പേരുകേട്ട കാനഡയിലെ കാട്ടു തീ കടുത്ത മഞ്ഞ് കാലത്ത് പോലും അണയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് കാട്ടു തീയുടെ അവശിഷ്ടങ്ങളാണ് ഇന്നും അണയാതെ കാനഡയെ പൊള്ളിച്ച് കൊണ്ടിരിക്കുന്നത്. മഞ്ഞു കാലത്തും തീയും പുകയും ഉയരുന്നത്, ഇനി വരാനിരിക്കുന്ന വേനല്‍ക്കാലത്തെ ഏങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് കാനഡയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ തീയും അതിലേറെയുള്ള പുകയും കാരണം കാനഡയിലെ മഞ്ഞ് കാലത്തിന് വെള്ളുപ്പ് നിറമല്ലെന്നും അന്തരീക്ഷത്തിലെ പുക കാരണം നീലകലർന്ന ചാരനിറവുമാണെന്ന് പറഞ്ഞത് കാനഡയിലെ അഗ്നിശമന സേനാംഗവും ശാസ്ത്രജ്ഞനുമായ സോൻജ ലെവർകസാണ്. പുക മണക്കുന്ന മഞ്ഞ് വീഴ്ച തന്‍റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

കാഞ്ഞ ബുദ്ധി ! അക്കൗണ്ടിൽ 'സീറോ ബാലന്‍സ്', എന്നിട്ടും ചായക്കാശ് ഒപ്പിക്കുന്ന കുട്ടികൾ അത്ഭുതപ്പെടുത്തും !

ഓവർ വിന്‍ററിംഗ് ഫയർ (Overwintering fires) എന്നും അറിയപ്പെടുന്ന ഈ കാട്ടുതീ അടിക്കാടുകളെ സാവധാനം ചുട്ടെരിക്കുന്ന തീയില്ലാത്ത പുകയാണ്. കാനഡയില്‍ ഈ മഞ്ഞ് കാലത്തും അനുഭവപ്പെടുന്ന പുക ഈ അടിക്കാടുകള്‍ പുകഞ്ഞ് പുറത്ത് വരുന്നവയാണ്.  എന്നാല്‍ അടുത്തകാലത്തായി ഇത്തരം കാട്ടു തീകള്‍ കാനഡയില്‍ സാധാരണമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വര്‍ഷത്തില്‍ ശരാശരി അഞ്ചോ ആറോ മാസം കാനഡയില്‍ കാട്ടു തീയുടെ പിടിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേസമയം കഴിഞ്ഞ ജനുവരിയില്‍ ഏതാണ്ട് 106 ഓളം സോംബി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതായത്, 106 ഓളം പ്രദേശങ്ങളില്‍ നിന്ന് മഞ്ഞിന് അടിയില്‍ നിന്നും അണയാത്ത തീയുടെ പുകയുയര്‍ന്നെന്ന്. മഞ്ഞ് കാലത്ത് ഇത്രയേറെ സോംബി തീ പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അഗ്നിശമന സേനാംഗങ്ങളെ ആശങ്കയിലാക്കി. 

'സാധാരണക്കാരനാണ് ഇത് ചെയ്തതെങ്കില്‍ എന്ത് ചെയ്യും?'; രാഷ്ട്രീയക്കാരെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

വരാനിരിക്കുന്ന വേനല്‍ക്കാലം വലിയ തീപിടിത്തങ്ങളുടേതാകാണെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു.  -40 ഡിഗ്രി സെല്‍ഷ്യസിലും ഇത്തരം സോംബി തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നു. 2023 ല്‍ കാനഡയില്‍ 18 ദശലക്ഷം ഹെക്ടറിലധികം (ഏതാണ്ട് 44 ദശലക്ഷം ഏക്കര്‍) ഭൂമി കത്തിയമര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമായിരുന്നു അത്. അതായത് ഏകദേശം കംബോഡിയയുടെ വലിപ്പമുള്ള പ്രദേശം അപ്പാടെ കത്തിയമര്‍ന്നു. ആ കാട്ടുതീയുടെ അവശിഷ്ടങ്ങളാണ് ഈ മഞ്ഞ് കാലത്ത് സോംബി തീയായി പുറത്ത് വരുന്നതെന്നതാണ് കനേഡിയക്കാരുടെ ഉറക്കം കെടുത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രദേശത്ത് അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയാണ് തീ പിടിത്തത്തിന് പ്രധാന കാരണമായി പറയുന്നത്. 

വിവാഹം കഴിക്കണം; 17,000 രൂപ ദിവസ ശമ്പളത്തിന് അംഗരക്ഷകനെ വച്ച് യുവാവ് !

Latest Videos
Follow Us:
Download App:
  • android
  • ios