നായയും പൂച്ചയും ഒന്നുമല്ല, കൊറിയയിലെ യുവാക്കളുടെ പുതിയ 'പെറ്റ്' ഇതാണ് 

സാധാരണ വളർത്തു നായകളോടും പൂച്ചകളോടും ഒക്കെ സംസാരിക്കാറുള്ളത് പോലെ തങ്ങൾ ഈ കല്ലുകളോടും സംസാരിക്കുന്നു എന്നാണ് കല്ലുകളെ 'പെറ്റ്' ആക്കി വയ്ക്കുന്നവർ പറയുന്നത്.

what is pet rock or companion stones new trend in south korea

മാറിമാറി വരുന്ന പലതരം ട്രെൻഡുകളും നമ്മൾ കണ്ടിട്ടുണ്ട്. ഇന്ന് പല രാജ്യങ്ങളിലും യുവാക്കൾ തനിച്ചാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് പുറം രാജ്യങ്ങളിൽ. വിവാഹം കഴിക്കാനോ, കുടുംബമായി ജീവിക്കാനോ തയ്യാറല്ലാത്തവരോ, സാധിക്കാത്തവരോ ആയ അനേകം പേരുണ്ട് ഇന്ന് പല രാജ്യങ്ങളിലും. എന്തൊക്കെ പറഞ്ഞാലും ഇവരെല്ലാം മനുഷ്യരല്ലേ? ചിലപ്പോൾ ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ അനുഭവപ്പെട്ടേക്കാം അല്ലേ? 

ഈ ഏകാന്തതയെ മറികടക്കാനായി പലതരം മാർ​ഗങ്ങൾ ആളുകൾ കണ്ടെത്താറുണ്ട്. അത് കൂട്ടുകാരെ കണ്ടെത്തൽ ആയിരിക്കാം. എന്തെങ്കിലും തരത്തിലുള്ള ഹോബിയിൽ മുഴുകലായിരിക്കാം, പെറ്റുകളെ വളർത്തലായിരിക്കാം... എന്നാൽ, ദക്ഷിണ കൊറിയയിലെ യുവാക്കൾ മറ്റൊരു മാർ​ഗമാണത്രെ ഇപ്പോൾ നോക്കുന്നത്. അതാണ് 'പെറ്റ് സ്റ്റോണുകൾ' അഥവാ 'വളർത്തുകല്ലുകൾ'. ഇതിലൂടെ ഇവർ ഒരു കല്ലിനെ 'പെറ്റ്' ആയി ദത്തെടുക്കും. ശരിക്കും വളർത്തുമൃ​ഗങ്ങളെ പോലെ തന്നെ ഇവയെ കണക്കാക്കും. 

ആ കല്ലുകളിൽ മുഖം വരച്ചുകൊടുക്കും. അവയ്ക്ക് പേരിടും. കിടക്ക തയ്യാറാക്കി കൊടുക്കും. അവയ്ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കും. 'കംപാനിയൻ സ്റ്റോൺസ്' എന്നാണ് ഈ കല്ലുകൾ അറിയപ്പെടുന്നത്. 

വാൾ സ്ട്രീറ്റ് ജേണൽ പറയുന്നതനുസരിച്ച്, 2021 -ൽ കൊറിയൻ ടിവി സെലിബ്രിറ്റികളും കെ-പോപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുമായ ചിലർ അവരുടെ പെറ്റ് റോക്കുകൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയതോടെയാണ് ഇങ്ങനെ ഒരു ട്രെൻഡുണ്ടായി വന്നത്. 

സാധാരണ വളർത്തു നായകളോടും പൂച്ചകളോടും ഒക്കെ സംസാരിക്കാറുള്ളത് പോലെ തങ്ങൾ ഈ കല്ലുകളോടും സംസാരിക്കുന്നു എന്നാണ് കല്ലുകളെ 'പെറ്റ്' ആക്കി വയ്ക്കുന്നവർ പറയുന്നത്. സമ്മർദ്ദം ഇല്ലാതാക്കാനും, ഏകാന്തതയെ തോല്പിക്കാനും, സന്തോഷം കണ്ടെത്താനും ഒക്കെ ഈ പെറ്റ് റോക്കുകൾ സഹായിക്കുന്നു എന്നും അവർ പറയുന്നു. 

വായിക്കാം: ഒരുകോടിയിലധികം പൂച്ചയും നായയും ടിവിക്ക് അടിമകൾ; പുതിയ പഠനം പറയുന്നത്

Latest Videos
Follow Us:
Download App:
  • android
  • ios