പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച; നിർണായകമായി പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ, എട്ടു പ്രതികൾകൂടി കസ്റ്റഡിയിൽ
കണ്ണൂർ സ്വദേശികളായ നിജിൽ രാജ്, പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ പിടിയിലായത്.
മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ എട്ടു പ്രതികൾകൂടി കസ്റ്റഡിയിൽ. കവർന്ന മൂന്നര കിലോ സ്വർണ്ണത്തിൽ പകുതിയോളം സ്വർണം കണ്ടെടുത്തതായി സൂചന. റിമാൻഡിലായ പ്രതികളിൽ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂർ സ്വദേശികളായ നിജിൽ രാജ്, പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ്പി ടികെ ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷനുസമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ജ്വല്ലറി അടച്ച് സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന സഹോദരങ്ങളെ കാറിൽ പിന്തുടർന്നെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട് കൈയിലുണ്ടായിരുന്ന സ്വർണമടങ്ങിയ ബാഗ് കവരുകയായിരുന്നു. നേരത്തെ പിടിയിലായ രണ്ട് പ്രതികൾ റിമാൻഡിലാണ്.
കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തി; ബെലഗാവിയിൽ വെച്ച് കാറിൽ കവർച്ച, 2 പേർ അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8