ഇന്ത്യയിലേക്ക് വരുന്നൂവെന്ന് 'ഡോണ്ട് ഡൈ' സ്ഥാപകന്‍; 'ചിരഞ്ജീവിഭവ്' എന്ന് ഉപയോഗിക്കാന്‍ ഉപദേശിച്ച് ഇന്ത്യക്കാർ
'പ്രോജക്ട് ബ്ലൂ പ്രിന്‍റ് ' പദ്ധതിയിലൂടെ തന്‍റെ പ്രായം 5.1 വര്‍ഷമായി കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന ടെക് സംരംഭകനാണ് ബ്രയാന്‍ ജോണ്‍സണ്‍.
പ്രായത്തെ തോൽപ്പിക്കാനുള്ള പരിശ്രമങ്ങളാൽ സാമൂഹിക മാധ്യമങ്ങളിൽ സ്ഥിരം ചർച്ച വിഷയമാണ് അമേരിക്കൻ ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ. അടുത്തിടെ 46 -കാരനായ ഇദ്ദേഹം തന്‍റെ പ്രായം 5.1 വർഷം കുറഞ്ഞതായി അവകാശപ്പെട്ടിരുന്നു. ഓരോ വർഷവും കോടികൾ ചെലവഴിച്ച് നടത്തുന്ന 'പ്രോജക്ട് ബ്ലൂ പ്രിന്‍റ് ' എന്നറിയപ്പെടുന്ന പ്രത്യേക പദ്ധതിയിലൂടെയാണ് ഇദ്ദേഹം തന്‍റെ പ്രായത്തെ മറികടക്കാൻ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം പ്രായമാകൽ നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങുകളും തന്‍റെ പരിവർത്തനഘട്ടങ്ങളും പങ്കിടുന്നത് പതിവാണ്.
ഇപ്പോഴിതാ ഇന്ത്യ സന്ദർശിക്കാനുള്ള തന്‍റെ ആഗ്രഹം ഒരു സമൂഹ മാധ്യമ പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെച്ചു. തന്‍റെ എക്സ് പോസ്റ്റിലാണ് ഇദ്ദേഹം താൻ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ഡോണ്ട് ഡൈ എന്ന വാക്കിന് പകരം ഇത്തവണ 'മരണമത്' എന്ന് ഹിന്ദി ഹാഷ്ടാകാണ് ജോണ്‍സണ്‍ തന്‍റെ പോസ്റ്റിനോടൊപ്പം ചേർത്തത്. തന്‍റെ ഡോണ്ട് ഡൈ കമ്മ്യൂണിറ്റിയിലേക്ക് ആളെ കൂട്ടാനുള്ള പദ്ധതിയുമായാണ് ബ്രിയാന്‍ ജോണ്‍സന്‍റെ ഇന്ത്യാ സന്ദര്‍ശനം.
നാല് പ്രണയം ഉണ്ടായിരുന്ന, മൃഗസ്നേഹിയായിരുന്ന, യുദ്ധവിമാനം പറത്തിയ രത്തന്‍ ടാറ്റ
'മാനവരാശിയുടെ മരണത്തിന്‍റെ എല്ലാ കാരണങ്ങളെയും പരാജയപ്പെടുത്താനും നാശത്തിന് പകരമായി എല്ലാവരും അഭിവൃദ്ധിപ്പെടാനും ലക്ഷ്യമിട്ട് ബ്രയാൻ ജോൺസൺ സ്ഥാപിച്ച ഒരു കമ്മ്യൂണിറ്റിയാണ് "ഡോണ്ട് ഡൈ". മരണത്തോടും അതിന്‍റെ കാരണങ്ങളോടും ഞങ്ങൾ യുദ്ധത്തിലാണ്. ഞങ്ങൾ അനന്തമായ ചക്രവാളങ്ങൾ പണിയുകയാണ്. ഒരാൾ തെരഞ്ഞെടുക്കുന്നിടത്തോളം നിലനിൽക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഞങ്ങൾ പോരാടുകയാണ്. എന്തുകൊണ്ട്? കാരണം നാളെ നമുക്ക് ചെയ്യാനുണ്ട്. ഒപ്പം നാളത്തെ നാളെയും. നിങ്ങൾക്ക് ഒന്നുകിൽ മരിക്കാം അല്ലെങ്കിൽ കമ്മ്യൂണിറ്റിയിൽ ചേരാം' എന്നാണ് ഇദ്ദേഹത്തിന്‍റെ ഡോണ്ട് ഡൈ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തത്. ഒപ്പം ഡോണ്ട് ഡൈ എന്നതിന് പകരം 'ചിരഞ്ജീവിഭവ്' എന്ന് ഉപയോഗിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ 'ദീർഘായൂ' എന്നായിരുന്നു നിര്‍ദ്ദേശിച്ചത്. “നിങ്ങൾ ശരീരം മരിക്കുന്നത് തടയാൻ ശ്രമിക്കുകയാണ്. എന്നാൽ ആത്മാവ് ഒരിക്കലും മരിക്കില്ലെന്ന് ഇന്ത്യയിൽ വന്നാൽ നിങ്ങൾ പഠിക്കും എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.
ഒന്ന് പൊട്ടിയാൽ തീരാവുന്നതേയുള്ളൂ; പെട്ടി തുറന്നപ്പോള്‍ കണ്ടത് 10 ബോംബുകള്‍, ഭയന്ന് സോഷ്യൽ മീഡിയ