'ശ്രമിക്കൂ വിജയം ഉറപ്പ്'; ഇന്നലെ വരെ സർവകലാശാല കാവല്‍ക്കാരൻ, നാളെ കോളേജ് അധ്യാപകൻ !
വിവധ സർക്കാർ യോഗ്യതാ പരീക്ഷകളിൽ വിജയിച്ച പ്രവീണിന് ബിരുദാനന്തര തലത്തിൽ അധ്യാപക തസ്തികയിലേക്കുള്ള നിയമന കത്ത് ലഭിച്ചു. അവസാന പട്ടികയിൽ ജൂനിയർ ലക്ചറേഴ്സിലേക്കും (ജെഎൽ) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
കഠിനമായി അദ്ധ്വാനിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ സ്വപ്നങ്ങൾ നമ്മുടെ പടിവാതിൽക്കൽ എത്തുമെന്ന് പറയാറില്ലേ. അത് അക്ഷരാർത്ഥത്തിൽ സത്യമാണന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള ഈ 31 -കാരൻ. കാരണം ഒരു സർവകലാശാലയിലെ രാത്രികാല വാച്ച്മാനായി ജോലിചെയ്ത് കൊണ്ട് ഇദ്ദേഹം സ്വന്തമാക്കിയത്, ഒന്നല്ല രണ്ട് സർക്കാർ ജോലികളാണ്. ഉസ്മാനിയ സർവകലാശാലയിലെ രാത്രികാല വാച്ച്മാനായ ഗോലെ പ്രവീൺ കുമാർ എന്ന ചെറുപ്പക്കാരനാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്.
വിവധ സർക്കാർ യോഗ്യതാ പരീക്ഷകളിൽ വിജയിച്ച പ്രവീണിന് ബിരുദാനന്തര തലത്തിൽ അധ്യാപക തസ്തികയിലേക്കുള്ള നിയമന കത്ത് ലഭിച്ചു. അവസാന പട്ടികയിൽ ജൂനിയർ ലക്ചറേഴ്സിലേക്കും (ജെഎൽ) ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തികച്ചും സാധാരണമായ കുടുംബാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന പ്രവീണിന്‍റെ അച്ഛൻ മേസൺ തൊഴിലാളിയും അമ്മ ബീഡി തൊഴിലാളിയുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. MCom, BEd, MEd എന്നീ വിദ്യാഭ്യാസ ബിരുദങ്ങൾ സ്വന്തമായുള്ള പ്രവീൺ പഠനത്തിനായി കൂടുതൽ സമയം കണ്ടെത്താനും തനിക്കൊരു ചെറിയ വരുമാനം എന്ന രീതിയിലുമാണ് വാച്ച്മാനായി ജോലിക്ക് പോയിരുന്നത്.
മാസം 4.5 കോടി വിറ്റുവരവുള്ള രാമേശ്വരം കഫേ; ആരാണ് ഉടമകള്‍?
'ആനക്കുട്ടികളുടെ ശവപറമ്പ് കണ്ടെത്തി'; ഏഷ്യന്‍ ആനകളില്‍ ഈ രീതി കണ്ടെത്തുന്നത് ആദ്യമായെന്ന് പഠനം
എല്ലാ തൊഴിലിനും അതിന്‍റെതായ മാന്യതയുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഗോലെ പ്രവീൺ പറയുന്നു. വാച്ച്മാനായി ജോലി ചെയ്തിരുന്നപ്പോൾ പ്രതിമാസം 9,000 രൂപയായിരുന്നു ഇദ്ദേഹത്തിന്‍റെ ശമ്പളം. എന്നാൽ, ഇനി സർക്കാർ സർവീസിൽ കയറുന്നതോടെ പ്രതിമാസം 73,000 രൂപ മുതൽ 83,000 രൂപ വരെ മാസവരുമാനം ഇദ്ദേഹത്തിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ യോഗ്യനാണ് ഇദ്ദേഹം. എന്നാൽ. ജൂനിയർ ലക്ചറേഴ്സ് (ജെഎൽ) ൽ ചേരാനാണ് ഗോലെ പ്രവീൺ കുമാറിന്‍റെ ആഗ്രഹം.
'ഫെബ്രുവരിയില്‍ ഉറങ്ങി ജൂലൈയില്‍ ഉണര്‍ന്നു'; മഴ നനഞ്ഞ് മുംബൈ നഗരം; നൃത്തം ചവിട്ടി സോഷ്യല്‍ മീഡിയ