വൈറൽ‍ഫീവറാണ് ഡോക്ടറേ..; ആശുപത്രിയിൽ കാള, അന്തംവിട്ട് ജനങ്ങൾ

നേരത്തെ ഒരു വീട്ടിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലും ഇതുപോലെ കാള കയറിയ സംഭവം ഉണ്ടായിട്ടുണ്ട്.

stray bull in Raebareli district hospital rlp

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ ഇന്ത്യയിലെ തെരുവുകളിൽ ഒരു സ്ഥിരം കാഴ്ചയാണ്. പലപ്പോഴും അതുകാരണം നാട്ടുകാർക്ക് ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. അതുപോലെ ഒരു സംഭവത്തിന്റെ ചിത്രമാണ് ലഖ്‍നൗവിൽ നിന്നും പുറത്ത് വരുന്നത്. 

നേരത്തെ തന്നെ വീടുകളിലും ബാങ്കുകളിലും ഒക്കെ കാളകൾ കയറിയ വാർ‌ത്തകളും ദൃശ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഇത്തവണ കാള കയറിയത് ലഖ്നൗവിലെ ഒരു ആശുപത്രിയിലാണ്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ആശുപത്രിയിൽ നിന്നുമാണ് ഈ കാളയുടെ ചിത്രം പകർത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ചിത്രത്തിൽ ഒരു ആശുപത്രി വാർഡാണ് കാണുന്നത്. കുറേയേറെ രോ​ഗികൾ അതിൽ കട്ടിലിൽ കിടക്കുന്നത് കാണാം. അതുപോലെ കുറേപ്പേർ അവിടെ നിൽക്കുന്നതും കാണുന്നുണ്ട്. അതിനിടയിലേക്കാണ് ഈ കാള കയറിപ്പോകുന്നത്. 

എന്തായാലും, വളരെ ശാന്തമായി അക്രമസ്വഭാവം ഒന്നും കാണിക്കാതെയാണ് കാള ആശുപത്രിയിൽ നിൽക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആശുപത്രിയിലേക്ക് കയറിവന്ന കാള അവിടെ കുറച്ച് നേരം നിന്നശേഷം അവിടെ നിന്നും പോയി എന്നാണ് പറയുന്നത്. ചിത്രം വൈറലായതിന് പിന്നാലെ ഇത്തരം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മൃ​ഗങ്ങളുടെ കാര്യത്തിൽ അധികൃതർ എന്തെങ്കിലും പരിഹാരം കാണണം എന്ന ആവശ്യവും ആളുകളുയർത്തി. 

നേരത്തെ ഒരു വീട്ടിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലും ഇതുപോലെ കാള കയറിയ സംഭവം ഉണ്ടായിട്ടുണ്ട്. ഉന്നാവോയിലെ ബാങ്കിൽ കാള കയറിയതോടെ ഇവിടെയുള്ള ജീവനക്കാരും ജനങ്ങളും ആകെ പരിഭ്രമിക്കുകയായിരുന്നു. എന്നാൽ, കാള ആരേയും ഉപദ്രവിക്കുകയോ പരിക്കേല്പിക്കുകയോ ചെയ്തില്ല. 

അതുപോലെ മുൻ മുനിസിപ്പൽ ചെയർമാന്റെ വീട്ടിലാണ് നേരത്തെ കാള കയറിയത്. കാളയെ കണ്ടതോടെ വീട്ടുകാർ പേടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. പ്രാദേശികാധികാരികൾ വന്നാണ് പിന്നീട് കാളയെ ഇവിടെ നിന്നും മാറ്റിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios