പ്രഭാത ഭക്ഷണത്തിന് 7,000 രൂപ ചെലവായെന്ന് കോടീശ്വരന്‍റെ പരാതി; പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
പ്രഭാതഭക്ഷണത്തിന് അദ്ദേഹം കഴിച്ചത് ഒരു ഡയറ്റ് കോക്ക്, ഓറഞ്ച് ജ്യൂസ്, വാഫിൾസ്, ബേക്കൺ എന്നിവയാണ്. ഒപ്പം ഡൈനിംഗ് ചാർജുകൾ കൂടി ചേർത്ത് മൊത്തം ബില്ല് 85 ഡോളര്‍. അതായത് 7,000 രൂപ.
ഓരോ ആളുകളുടെ തങ്ങളുടെ സാമ്പത്തിക അവസ്ഥയ്ക്ക് അനുയോജ്യമായ കടകളിലാണ് ഭക്ഷണത്തിനായാലും വസ്ത്രത്തിനായാലും കയറുന്നത്. ഒരു സാധാരണ തൊഴിലാളി ഒരിക്കലും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറില്ല. കാരണം ഒരു തവണ കയറാന്‍ അദ്ദേഹം മാസങ്ങള്‍ ജോലി ചെയ്യേണ്ടിവരുമെന്നത് തന്നെ. തിരിച്ചും അങ്ങനെ തന്നെ. കോടീശ്വരന്മാര്‍ തട്ടുകടയില്‍ കയറി ചായ കുടിക്കമെന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ കൃത്യമായ എന്തെങ്കിലും ലക്ഷ്യങ്ങള്‍ കാണും. കാരണം. ലോകമിന്ന് ബിസിനസിനെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് നീങ്ങുന്നത് എന്നത് തന്നെ.
കഴിഞ്ഞ ദിവസം ഒരു യുഎസ് കോടീശ്വരന്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ ബില്ല്, സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ച് കൊണ്ട് പണപ്പെരുപ്പത്തെ കുറിച്ച് പരാതിപ്പെട്ടു. എന്നാല്‍ മറ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഇദ്ദേഹത്തെ കണക്കിന് കളിയാക്കി. Kyle Bass എന്ന എക്സ് ഉപയോക്താവാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ ബില്ല് തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ എഴുതി. 'ഭയാനകമായ പണപ്പെരുപ്പം നാഴികക്കല്ല് പിന്നിട്ടു. ഒരു ന്യൂയോർക്ക് ഹോട്ടലിൽ എന്‍റെ ആദ്യത്തെ 85 ഡോളർ പ്രഭാത ഭക്ഷണം. ഈ ബില്ലിൽ ഒപ്പിട്ടതിന് ശേഷം, ഇനി ഒരിക്കലും വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.' അദ്ദേഹം കുറിച്ചു. അദ്ദേഹം തന്‍റെ പരാതി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ട്രഷറി യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ജാനറ്റ് യെല്ലൻ, ഫെഡറൽ റിസർവ് ബാങ്ക് ബോർഡ് ഓഫ് ഗവർണേഴ്സ് എന്നിവരെ ടാഗ് ചെയ്തു. ബാസിന്‍റെ പോസ്റ്റ് ഇതിനകം 78 ലക്ഷം പേരാണ് കണ്ടത്.
13 ലക്ഷം; 10 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം ലഭിച്ച 17 -ാം നൂറ്റാണ്ടിലെ മോതിരത്തിന്‍റെ വില !
ഒരു കുപ്പി അധോവായുവിന് വില 24,820 രൂപ; 30 ദിവസം വരെ സുഗന്ധം ആസ്വദിക്കാമെന്നും വാഗ്ദാനം !
പ്രഭാതഭക്ഷണത്തിന് അദ്ദേഹം കഴിച്ചത് ഒരു ഡയറ്റ് കോക്ക്, ഓറഞ്ച് ജ്യൂസ്, വാഫിൾസ്, ബേക്കൺ എന്നിവയാണ്. ഒപ്പം ഡൈനിംഗ് ചാർജുകൾ കൂടി ചേർത്ത് മൊത്തം ബില്ല് 85 ഡോളര്‍. അതായത് 7,000 രൂപ. പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ബാസിന് മറുപടി നല്‍കാനെത്തി. കാർലൈൽ ഹോട്ടൽ പോലെയുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ റൂം-സർവീസ് പ്രഭാത ഭക്ഷണത്തിനുള്ള ഒരു സ്റ്റാൻഡേർഡ് നിരക്ക് 85 ഡോളറാണെന്ന് ആണെന്ന് പലരും കുറിച്ചു. കാർലൈൽ ഹോട്ടലിൽ, ഏറ്റവും കുറഞ്ഞ റൂം നിരക്ക് $954 ആണ് (ഏകദേശം 79,000 രൂപയാണ്)., ഇത് ഒരു രാത്രിക്ക് $6,244 (ഏകദേശം 5 ലക്ഷം രൂപ) വരെ ഉയരും. പഞ്ചനക്ഷത്ര ഹോട്ടൽ ബില്ല് കാണിച്ച് പണപ്പെരുപ്പത്തെ കുറിച്ച് സംസാരിക്കുന്നത് തെറ്റായ മാര്‍ഗ്ഗമാണെന്ന് ഒരു എക്സ് ഉപയോക്താവ് എഴുതി. നിങ്ങളുടെ പരാതി റൂം സര്‍വ്വീസ് ബില്ലാണോ അതോ പണപ്പെരുപ്പമാണോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. മറ്റ് ചിലര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ ബില്ല് ലാഭിക്കാനുള്ള ചില ടിപ്സുകളുമായെത്തി. ഹോളിഡേ ഇന്‍ ആണെങ്കില്‍ ചൂടുള്ള പ്രഭാതഭക്ഷണത്തോടൊപ്പം വാഫിൾസും ഉൾപ്പെടുത്തുമായിരുന്നു എന്ന് മറ്റൊരാള്‍ എഴുതി. പഞ്ചനക്ഷത്ര ഹോട്ടല്‍ ബില്ലും ബെഡനും തമ്മിലെന്ത് ബന്ധം എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
തിലോപ്പിയ കഴിക്കൂ, എല്ലും പല്ലും തലച്ചോറും സംരക്ഷിക്കൂ! അറിയാം ഗുണങ്ങള്‍