'ചരിത്രത്തിലെ ഏറ്റവും ധനികനായ' പുരാതന ഈജിപ്ഷ്യൻ രാജാവിൻ്റെ മുഖം പുനർനിർമ്മിച്ച് ശാസ്ത്രജ്ഞർ
സൂര്യൻ്റെയും വായുവിൻ്റെയും ദേവതയായ അമുൻ തൻ്റെ യഥാർത്ഥ പിതാവാണെന്ന് അമെൻഹോടെപ് വിശ്വസിച്ചിരുന്നു. അതിനാൽ ആണ് അദ്ദേഹത്തിന് അമെൻഹോടെപ് എന്ന പേര് ലഭിച്ചത്. നുബിയയിലും ഈജിപ്തിലും അദ്ദേഹം വലിയ നിർമ്മാണ പദ്ധതികളിൽ നടത്തിയിരുന്നു.
'ചരിത്രത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ' ആയി കണക്കാക്കപ്പെടുന്ന ഒരു ഈജിപ്ഷ്യൻ രാജാവിൻ്റെ മുഖം ശാസ്ത്രജ്ഞർ പുനഃസൃഷ്ടിച്ചു. 3,400 വർഷങ്ങൾക്ക് ശേഷമാണ് ഈ നിർണായക പുനഃസൃഷ്ടി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ട്യൂട്ടൻഖാമുൻ്റെ പൂർവ്വികനായ അമെൻഹോടെപ് മൂന്നാമൻ്റെ മുഖം വീണ്ടെടുക്കുന്നത് ഇതാദ്യമാണ്.
ബിസി 14 -ാം നൂറ്റാണ്ടിലാണ് ഈജിപ്തിൻ്റെ പരമാധികാരിയായി അമെൻഹോടെപ് മൂന്നാമൻ വാണിരുന്നത്. അക്കാലത്തെ ജനങ്ങൾ ഇദ്ദേഹത്തെ ജീവനുള്ള ദൈവമായി ബഹുമാനിച്ചിരുന്നു. വലിയ സമ്പത്തിൻ്റെയും ആഗോള ആധിപത്യത്തിൻ്റെയും കാലത്തായിരുന്നു അദ്ദേഹം രാജ്യത്തെ നയിച്ചത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 3,400 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ട്യൂട്ടൻഖാമുൻ്റെ മുത്തച്ഛനായ അമെൻഹോടെപ് മൂന്നാമൻ്റെ മുഖം പുനർനിർമ്മിക്കുന്നത്.
ബ്രസീലിയൻ ഗ്രാഫിക്സ് ഡിസൈനർ സിസറോ മൊറേസിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് ഈ ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.
മമ്മിയുടെ തലയോട്ടിയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് അമെൻഹോടെപ് മൂന്നാമൻ്റെ മുഖ സവിശേഷതകൾ അന്താരാഷ്ട്രസംഘം പുനർ നിർമ്മിച്ചത്. കൂടാതെ, കിട്ടിയ വിവരങ്ങൾ അനുസരിച്ച് അദ്ദേഹത്തിൻറെ ചുണ്ടുകൾ, ചെവികൾ, കണ്ണുകൾ, മൂക്ക് എന്നിവയുടെ വലുപ്പവും സ്ഥാനവും കണക്കാക്കുകയും ചെയ്തു. ചരിത്രത്തെ വിലമതിക്കുന്ന എല്ലാവർക്കും ഇത് ഞങ്ങളുടെ സമ്മാനമാണന്ന് ഫറവോൻ്റെ മുഖം പുനരുജ്ജീവിപ്പിച്ച ബ്രസീലിയൻ ഗ്രാഫിക്സ് ഡിസൈനർ സിസറോ മൊറേസി പറഞ്ഞു.
ചരിത്ര രേഖകൾ പ്രകാരം സൂര്യൻ്റെയും വായുവിൻ്റെയും ദേവതയായ അമുൻ തൻ്റെ യഥാർത്ഥ പിതാവാണെന്ന് അമെൻഹോടെപ് വിശ്വസിച്ചിരുന്നു. അതിനാൽ ആണ് അദ്ദേഹത്തിന് അമെൻഹോടെപ് എന്ന പേര് ലഭിച്ചത്. നുബിയയിലും ഈജിപ്തിലും അദ്ദേഹം വലിയ നിർമ്മാണ പദ്ധതികളിൽ നടത്തിയിരുന്നു.
അഞ്ചടിയും 156 സെൻ്റിമീറ്ററും ഉയരം ഉണ്ടായിരുന്ന അദ്ദേഹം എല്ലാ രാജാക്കന്മാരിലും ഏറ്റവും ഉയരം കുറഞ്ഞയാളെന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ബിസി 1352 -ൽ 40 നും 50 നും ഇടയിൽ പ്രായമുള്ളപ്പോൾ ആണ് അദ്ദേഹം അന്തരിച്ചത്.