തോട്ടത്തിലെ മത്തങ്ങ വിറ്റു, ഒരെണ്ണത്തിന്റെ കാശിന് ടിക്കറ്റെടുത്തു, ഒരുകോടി ലോട്ടറിയടിച്ചു
തന്റെ മത്തങ്ങകളിൽ ഒരു മത്തങ്ങ വിറ്റു കിട്ടിയ പണത്തിനാണ് റോയ് ടിക്കറ്റ് വാങ്ങിയത്. അതിൽ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു.
എല്ലാ വർഷവും ഹാലോവീന് തന്റെ തോട്ടത്തിലെ മത്തങ്ങകൾ പറിച്ചു വിൽക്കാറുണ്ട് നോർത്ത് കരോലീനയിൽ നിന്നുള്ള റോയ് സ്റ്റോറി. എന്നാൽ, ഇത്തവണ മത്തങ്ങ വിറ്റതിന് തൊട്ടുപിന്നാലെ റോയിയെ തേടിയെത്തിയത് ഒരു വലിയ ഭാഗ്യമാണ്. 1.26 കോടി രൂപ ലോട്ടറിയടിച്ചു.
തന്റെ മത്തങ്ങകളിൽ ഒരു മത്തങ്ങ വിറ്റു കിട്ടിയ പണത്തിനാണ് റോയ് ടിക്കറ്റ് വാങ്ങിയത്. അതിൽ ഭാഗ്യം കടാക്ഷിക്കുകയായിരുന്നു. “ഞാൻ എല്ലാ വർഷവും കുറച്ച് മത്തങ്ങകൾ വളർത്തി വിൽക്കാറുണ്ട്. ആരോ എനിക്ക് ഒരു മത്തങ്ങയ്ക്ക് $10 തന്നു. അതാണ് ഞാൻ ടിക്കറ്റ് വാങ്ങാൻ ഉപയോഗിച്ചത്. ലോട്ടറി ടിക്കറ്റുകളെടുക്കാനും ക്രോസ്‍വേഡ് കളിക്കാനും ഒക്കെ തനിക്ക് ഇഷ്ടമാണ്“ എന്നും റോയ് സ്റ്റോറി പറയുന്നു.
തന്റെ വിജയത്തിന്റെ വ്യാപ്തിയെ കുറിച്ച് ആദ്യം ഞാനറിഞ്ഞിരുന്നില്ല. ആ സമയത്ത് കണ്ണടയില്ലായിരുന്നു. അതിനാൽ $1,000 (₹83,500) ആണെന്നാണ് ഞാൻ വായിച്ചത്. എന്നാൽ, പിന്നീടാണ് അത് അങ്ങനെയല്ല $150,000 ₹1.26 കോടി) -യാണ് എന്ന് മനസിലായത്.
തനിക്ക് അത് വിശ്വസിക്കാൻ പോലും സാധിച്ചില്ല എന്നാണ് റോയ് സ്റ്റോറി പറയുന്നത്. തനിക്ക് കിട്ടിയ ഈ ഒരുകോടി രൂപ കൊണ്ട് ചെയ്യാനുള്ള പ്ലാനുകളും അദ്ദേഹം തയ്യാറാക്കി കഴിഞ്ഞു. എന്തായാലും, എല്ലാ വർഷവും താൻ മത്തങ്ങ വിൽക്കുന്നത് ഇങ്ങനെ ഒരു ഭാഗ്യത്തിലെത്തിക്കും എന്ന് റോയ് സ്റ്റോറി പ്രതീക്ഷിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം