രോമാവൃതമായ മെലിഞ്ഞ ശരീരം; ഭൂമിക്കടിയിലെ ഭീകരൻമാരായ വേട്ടക്കാരന് ഹാരി പോർ‌ട്ടർ കഥയിലെ വില്ലന്‍റെ പേര്


കാഴ്ചയിൽ ഏറെ ഭയപ്പെടുത്തുന്നതാണ് ലെപ്റ്റാനില്ല വോൾഡിമോർട്ടിന്‍റെ രൂപം. മങ്ങിയ നിറവും മെലിഞ്ഞ ശരീരവുമുള്ള ഇവയുടെ മുഖം നിറയെ രോമാവൃതമാണ്. ഭൂമിക്കടിയിൽ ഇരുട്ടിലാണ് ഇവ കഴിയുന്നത്. 

name of the villain in the Harry Porter story for underground hunter ants


പുതിയ ഉറുമ്പ് വർ​ഗത്തെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. നിലവിലുള്ള ഉറുമ്പ് വർ​ഗങ്ങളിൽ നിന്ന് ഏറെ വിചിത്രമായ ശാരീരിക പ്രത്യേകതകളും ജീവിത രീതികളുമുള്ള ഈ ഉറുമ്പ് വർ​ഗത്തിന് ഹാരി പോട്ടർ കഥാ പരമ്പരയിലെ പ്രധാന വില്ലൻമാരിൽ ഒരാളായ വോൾഡിമോർട്ട് പ്രഭുവിന്‍റെ പേരാണ് നൽകിയിരിക്കുന്നത്. 'ലെപ്റ്റാനില്ല വോൾഡിമോർട്ട്' (Leptanilla voldemort) എന്നാണ് ഈ ഉറുമ്പുകളുടെ ശാസ്ത്രനാമം.  വടക്ക് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പിൽബാറയിലാണ് വിചിത്രമായ ഈ ഉറുമ്പുകളെ കണ്ടെത്തിയിരിക്കുന്നത്. 

ചെറിയ കോളനികളും കൂടുകളും ഉണ്ടാക്കി ഭൂമിക്കടിയിൽ കഴിയുന്ന ഈ ഉറുമ്പുകൾ അടങ്ങുന്ന ലെപ്റ്റാനില കുടുംബത്തിൽ അറുപതോളം സ്പീഷീസുകളിലുള്ള ഉറുമ്പുകളുണ്ട്. ഇവയെ ശേഖരിക്കുന്നതും പഠിക്കുന്നതും അപൂർവമാണ്. അതിനാൽ തന്നെ ഇവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശാസ്ത്രജ്ഞരുടെ പക്കലില്ല. 1932 -ൽ ഈ കുടുംബത്തിൽപ്പെട്ട ലെപ്റ്റാനില സ്വാനി എന്നയിനം ഉറുമ്പുകളെ കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഇവയെ അപൂർവമായി മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.

30 ഏക്കര്‍ തോട്ടം, പതിനേഴ് ലക്ഷം ചെടികള്‍, കശ്മീരിന് ചായമടിച്ച് ട്യുലിപ് വസന്തം!

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ലെപ്റ്റാനില്ല വോൾഡിമോർട്ടിന് മറ്റ് ഉറുമ്പുകളെ അപേക്ഷിച്ച് സവിശേഷമായ വേട്ടയാടൽ രീതികളുണ്ട്. തങ്ങളെക്കാൾ വലുപ്പമേറിയ ശരീരമുള്ള വിരകളെയും അട്ടകളെയുമൊക്കെയാണ് ഈ ഉറുമ്പുകൾ പ്രധാനമായും വേട്ടയാടുന്നത്. അപൂർവമായി ചിലയിനം വണ്ടുകളെയും ഈച്ചകളെയും പ്രാണികളെയും ഇവ ആഹാരമാക്കാറുണ്ടെന്ന് ഇവയവുടെ ആവാസവ്യവസ്ഥയിൽ നിന്നു ശേഖരിച്ച അവശിഷ്ടങ്ങൾ വെളിപ്പെടുത്തുന്നതായും ശാസ്ത്രജ്ഞർ ചൂണ്ടികാട്ടി. ഇവയുടെ വായ്ഭാ​ഗം കൂടുതൽ ശക്തമാണെന്നും അതിനാല്‍ വായ കൊണ്ട് ഇരയെ കടിച്ചാണ് ഇവ വേട്ടയാടുന്നതെന്നും ശാസ്ത്രജ്ഞർ ചൂണ്ടികാട്ടി.

'കുട്ടി ഫുട്ട്റെസ്റ്റിൽ നിൽക്കുന്നു, അമ്മയ്ക്ക് ഹെൽമറ്റുമില്ല'; വൈറല്‍ വീഡിയോയില്‍ നടപടി ആവശ്യമെന്ന്

കാഴ്ചയിൽ ഏറെ ഭയപ്പെടുത്തുന്നതാണ് ലെപ്റ്റാനില്ല വോൾഡിമോർട്ടിന്‍റെ രൂപം. മങ്ങിയ നിറവും മെലിഞ്ഞ ശരീരവുമുള്ള ഇവയുടെ മുഖം നിറയെ രോമാവൃതമാണ്. ഭൂമിക്കടിയിൽ ഇരുട്ടിലാണ് ഇവ കഴിയുന്നത്. ഈ ഉറുമ്പുകൾ ഇരുട്ടിലെ ഭീകരൻമാരായ വേട്ടക്കാരാണെന്ന് ഉറപ്പാണെന്ന് ഇവയുടെ കണ്ടെത്തലിന് നേതൃത്വം വഹിച്ച ഗവേഷകനായ ഡോ. മാർക് വോങ് പറയുന്നത്. ഏതായാലും അപൂർവമായ രീതികളും ശാരീരിക സവിശേഷതകളും ഈ പുതിയ ഉറുമ്പ് വംശത്തിന്‍റെ കണ്ടെത്തൽ ഏറെ പ്രാധാന്യത്തോടെയാണ് ശാസ്ത്രലോകം നോക്കി കാണുന്നത്.

'ഒരു രൂപ ചില്ലറ ഇല്ല, അഞ്ച് രൂപ നഷ്ടം'; കുറിപ്പുമായി യുവാവ്, പരിഹാരം നിര്‍ദ്ദേശിച്ച് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios