പുരുഷന്മാർക്ക് ആർത്തവ വേദന, ഇത് സഹിക്കാൻ വയ്യേയെന്ന് നിലവിളി, വേദനകൊണ്ട് പുളഞ്ഞു 

"എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. നേരെ നിൽക്കാൻ പോലും കഴിയാത്തവിധം അത് തന്നെ വേദനിപ്പിച്ചു" എന്ന് ഷിബാസാക്കി പിന്നീട് പറഞ്ഞു.

menstrual pain in men awareness campaign in japan rlp

എല്ലാ സ്ത്രീകളിലും ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന വേദനകൾ ഒരുപോലെ ആയിരിക്കില്ല. ചിലരിൽ വേദന അനുഭവപ്പെടാറില്ലെങ്കിലും ചിലർക്ക് കടുത്ത വയറുവേദനകളടക്കം അനേകം അസ്വസ്ഥകൾ ഉണ്ടാകും. എന്നാൽ, പുരുഷന്മാർക്ക് എത്രയൊക്കെ പറഞ്ഞാലും ആ വേദന മനസിലാവണം എന്നില്ല. പക്ഷേ, ജപ്പാനിലെ ഒരു കമ്പനിയിലെ പുരുഷ ജീവനക്കാർ അത് അറിഞ്ഞു കഴിഞ്ഞു. 

ജപ്പാനിലെ ഒരു ടെലി കമ്മ്യൂണിക്കേഷൻ കമ്പനിയിലെ ജോലിക്കാരായ പുരുഷന്മാരാണ് പ്രത്യേകം ഉപകരണത്തിലൂടെ അവരുടെ ശരീരത്തിലേക്ക് വൈദ്യുതസി​ഗ്നലുകൾ കടത്തിവിട്ട് ആർത്തവ സമയത്തെ വേദനകൾ അനുഭവിച്ചറിഞ്ഞത്. "ഇത് വല്ലാതെ വേദനിപ്പിക്കുന്നു. ഓ എന്റെ ദൈവമേ!" എന്ന് എക്‌സിയോ ഗ്രൂപ്പ് ജീവനക്കാരനായ 26 -കാരനായ മസയ ഷിബാസാക്കി പറയുന്നു. അയാൾ വേദന കൊണ്ട് പുളയുന്നതും വീഡിയോയിൽ കാണാം. 

മറ്റൊരു ജീവനക്കാരൻ പറയുന്നത്, ഈ വേദന കാരണം തനിക്ക് നേരെ നിൽക്കാൻ പോലും പറ്റുന്നില്ല എന്നാണ്. പിന്നീട്, അയാൾ അടിവയർ പൊത്തിപ്പിടിച്ചു കൊണ്ട് ചിരിക്കാൻ ശ്രമിക്കുന്നതും കാണാം. നാര വിമൻസ് യൂണിവേഴ്സിറ്റിയും സ്റ്റാർട്ടപ്പായ ഒസാക്ക ഹീറ്റ് കൂളും ചേർന്നാണ് പുരുഷന്മാരെ കൂടി ആർത്തവത്തിന്റെ വേദന അറിയിക്കുന്ന ഈ പ്രത്യേകം ഉപകരണം നിർമ്മിച്ചിരിക്കുന്നത്. 

"എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. നേരെ നിൽക്കാൻ പോലും കഴിയാത്തവിധം അത് തന്നെ വേദനിപ്പിച്ചു" എന്ന് ഷിബാസാക്കി പിന്നീട് പറഞ്ഞു. "എല്ലാ മാസവും സ്ത്രീകൾ ഈ വേദനയ്‌ക്കെതിരെ പോരാടുകയാണ് എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. സ്ത്രീകൾക്ക് അത് എങ്ങനെ മറികടക്കാൻ കഴിയുന്നു എന്നത് അതിശയകരമാണ്. ഞാൻ അവരെ ശരിക്കും ബഹുമാനിക്കുന്നു" എന്നും ഷിബാസാക്കി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. 

എക്സിയോ കമ്പനി പറയുന്നത് തങ്ങളുടെ 90 ശതമാനം ജീവനക്കാരും പുരുഷന്മാരാണ്. അവർ തങ്ങളുടെ സഹപ്രവർത്തകരായ സ്ത്രീകളെ കൂടുതൽ പിന്തുണക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആർത്തവ അവധിയൊക്കെ എടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ. അങ്ങനെ സ്ത്രീകളുടെ വേദന മനസിലാക്കിപ്പിക്കാനാണ് ഇങ്ങനെ ഒരു കാര്യം ചെയ്തത് എന്നാണ്. 
 

Latest Videos
Follow Us:
Download App:
  • android
  • ios