ഭാര്യ പലചരക്ക് കടയിൽ കയറാൻ പറഞ്ഞു, തിരികെ വന്നത് ഒന്നരക്കോടിയുടെ ലോട്ടറിയും നേടി
പിറ്റേന്ന് രാവിലെ മാകി ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ചു. മാകിയെ പോലും ഞെട്ടിച്ച് കൊണ്ട് ആ ടിക്കറ്റിൽ അദ്ദേഹം വിജയിക്കുകയായിരുന്നു.
നമ്മളെല്ലാം പലചരക്ക് കടയിൽ പോകാറുണ്ട്. എന്നാൽ, തിരികെ വരുമ്പോൾ ഒന്നരക്കോടി രൂപയുടെ ലോട്ടറിയുമടിച്ച് വരുന്നത് സങ്കൽപ്പിക്കാനാവുമോ? ചില ഭാഗ്യവാന്മാരുടെ ജീവിതത്തിൽ അങ്ങനെയും സംഭവിക്കും. മിഷിഗണിലുള്ള പ്രെസ്റ്റോൺ മാകി എന്നയാളാണ് ആ ഭാഗ്യവാൻ. ഭാര്യയ്ക്കാണ് ഈ ലോട്ടറി അടിച്ചതിന് നന്ദി പറയുന്നത് എന്നും അവളില്ലായിരുന്നു എങ്കിൽ അത് സംഭവിക്കുമായിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
മെയ്‍ജെർ സ്റ്റോറിൽ വച്ചാണ് ജോലി കഴിഞ്ഞ് മടങ്ങും വഴി മാകി ഒരു ഫാന്റസി 5 ടിക്കറ്റ് എടുത്തത്. അതിൽ അദ്ദേഹത്തിന് സമ്മാനവും ലഭിച്ചു. പിറ്റേന്ന് രാവിലെ ആ വലിയ വിജയവാർത്ത മാകിയുടെ ചെവിയിലെത്തി.
'ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴാണ് ഭാര്യ എനിക്ക് ഒരു മെസേജ് അയക്കുന്നത്. ഗ്രോസറി സ്റ്റോറിൽ കയറാനും വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങാനും പറഞ്ഞുകൊണ്ടായിരുന്നു മെസ്സേജ്. $200,000 കൂടുതൽ അല്ലെങ്കിൽ സാധാരണയായി ഞാൻ ഫാന്റസി 5 ടിക്കറ്റ് എടുക്കാറില്ല. പക്ഷെ, അന്ന് അതെന്തോ അടുത്തെത്തിയിരിക്കുന്നത് പോലെ തോന്നുകയും ഞാൻ ടിക്കറ്റ് എടുക്കാൻ തീരുമാനിക്കുകയും ആയിരുന്നു' എന്ന് മാകി മിഷിഗൺ ലോട്ടറിയോട് പറഞ്ഞു.
പിറ്റേന്ന് രാവിലെ മാകി ആ ടിക്കറ്റിന്റെ ഫലം പരിശോധിച്ചു. മാകിയെ പോലും ഞെട്ടിച്ച് കൊണ്ട് ആ ടിക്കറ്റിൽ അദ്ദേഹം വിജയിക്കുകയായിരുന്നു. 'പിറ്റേന്ന് രാവിലെ താൻ അടുക്കളയിൽ നിൽക്കുകയായിരുന്നു. ടിക്കറ്റിന്റെ മൊബൈൽ ആപ്പിൽ ഞാൻ ഫലം പരിശോധിച്ചു. അത് കണ്ട് താൻ ഞെട്ടിപ്പോയി, തനിക്ക് അത് സങ്കൽപ്പിക്കാൻ പോലും പ്രയാസമായിരുന്നു' എന്നും അദ്ദേഹം പറയുന്നു.
അങ്ങനെ ജോലിയും കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ പോയ മാകിയേയും തേടി ഒരു വൻഭാഗ്യം തന്നെ എത്തി. ആ പണം കുടുംബത്തിനൊപ്പം ചെലവഴിക്കാനും കുറച്ച് പണം ഇൻവെസ്റ്റ് ചെയ്യാനുമാണ് താൻ ആലോചിക്കുന്നത് എന്നും മാകി പറയുന്നു.