2500 കിലോമീറ്റർ, യൂറോപ്പിൽ നിന്നും ഏഷ്യയിലേക്ക് കുതിരപ്പുറത്ത് യാത്ര ചെയ്ത് യുവാവ്

ഓരോ ദിവസവും 30 കിലോമീറ്ററാണ് സുവും ഹുയിഹുയി എന്ന കുതിരയും സഞ്ചരിക്കുന്നത്. ടെന്റുകളിൽ, സ്ലീപ്പിം​ഗ് ബാ​ഗുകളിൽ ഒക്കെയാണ് ഉറക്കം.

man travel Europe to Asia on horseback rlp

പണ്ട് മനുഷ്യർ യാത്ര ചെയ്യാൻ കുതിരകളെ ഉപയോ​ഗിച്ചിരുന്നു. എന്നാൽ, ഇന്ന് യാത്ര ചെയ്യണമെങ്കിൽ അനേകം ​ഗതാ​ഗത മാർ​ഗങ്ങൾ ഉണ്ട്. എന്നാൽ, സു ഷിഷിയാൻ എന്നു പേരുള്ള 32 -കാരനായ ഒരു ചൈനീസ് യുവാവ് യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് യാത്ര ചെയ്യാൻ ഉപയോ​ഗിച്ചത് കുതിരയെയാണ്. 

ഫെബ്രുവരി 20 -ന് സ്പെയിനിലെ ലാലിനിൽ നിന്നാണ് സു തന്റെ യാത്ര ആരംഭിച്ചത്. 2,500 കിലോമീറ്ററിലധികം കുതിരപ്പുറത്ത് സഞ്ചരിച്ച് അയാൾ നെതർലാൻഡിലെത്തി. എന്നാലും, എന്തിനാണ് സു ഒരു കുതിരപ്പുറത്ത് ഇങ്ങനെ ഒരു യാത്ര ചെയ്യാം എന്ന് തീരുമാനിച്ചിട്ടുണ്ടാവുക? സു പറയുന്നത് അതിന് അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യമോ കാരണമോ ഇല്ല എന്നാണ്. തനിക്ക് കുതിരപ്പുറത്ത് ഇങ്ങനെ ഒരു യാത്ര നടത്തണം എന്ന് തോന്നി, അതങ്ങ് നടത്തി അത്രേയുള്ളൂ എന്നാണ് സു പറയുന്നത്. 

ആദ്യം സു തന്റെ ആ​ഗ്രഹം പറഞ്ഞപ്പോൾ വീട്ടുകാർ അത് തമാശയായി തള്ളിക്കളയുകയായിരുന്നു. എന്നാൽ, അയാൾ ഒരു കുതിരയെ വാങ്ങിയപ്പോഴാണ് സം​ഗതി സീരിയസ് ആണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. കുതിരപ്പുറത്ത് സഞ്ചരിച്ച് വലിയ പരിചയമൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ പ്രത്യേകം പരിശീലനം സുവിന് അക്കാര്യത്തിൽ വേണ്ടിവന്നു. ഹുയിഹുയി എന്നാണ് തന്റെ എട്ട് വയസുള്ള കുതിരയ്ക്ക് സു പേര് നൽകിയിരിക്കുന്നത്. 

ഓരോ ദിവസവും 30 കിലോമീറ്ററാണ് സുവും ഹുയിഹുയി എന്ന കുതിരയും സഞ്ചരിക്കുന്നത്. ടെന്റുകളിൽ, സ്ലീപ്പിം​ഗ് ബാ​ഗുകളിൽ ഒക്കെയാണ് ഉറക്കം. വാടക ലാഭിക്കുന്നതിന് വേണ്ടിയാണ് ഇത്. 55 ലക്ഷത്തിൽ താഴെയാണ് താൻ ഓരോ മാസവും ഈ യാത്രയിൽ ചെലവഴിക്കുന്ന തുക എന്നാണ് സു പറയുന്നത്. അതേസമയം ഹുയിഹുയി നിരന്തരം മറ്റ് കുതിരകൾക്കൊപ്പം ഓടിപ്പോകാനുള്ള ശ്രമം നടത്താറുണ്ട് എന്നും സു പറയുന്നു. 

അടുത്ത യാത്ര ജർമ്മനി, ഓസ്ട്രിയ ആണ് സു പ്ലാൻ ചെയ്തിരിക്കുന്നത്. 

വായിക്കാം: 120 കൊല്ലത്തെ ദുരൂഹത, 32 ജീവനക്കാരുമായി പോയ കപ്പൽ എവിടെപ്പോയി? ഒടുവിലിതാ ഉത്തരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios