നടി കിയാറ അദ്വാനിയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ്

ചർമ്മത്തിലെ അഴുക്ക്, അധിക എണ്ണ എന്നിവ അകറ്റുന്നതിനും ഈ പാക്ക് സഹായിക്കുന്നു, മുഖക്കുരു തടയുന്നതിനും തിളക്കമുള്ളതുമായ നിറം നിലനിർത്തുന്നതിന് മികച്ചൊരു പാക്കാണിത്. 
 

kiara advani share home made face pack for glow and healthy skin

ഫിറ്റ്നസിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് കിയാറ അദ്വാനി. ചർമ്മത്തെ സംരക്ഷിക്കുന്നതിനായി പ്രകൃതിദത്ത മാർ​ഗങ്ങളാണ് ഉപയോ​ഗിക്കാറുള്ളതെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി താൻ ഉപയോ​ഗിച്ച് വരുന്ന ഒരു നാച്ചുറൽ ഫേസ് പാക്കിനെ പറ്റി താരം അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. 

ഒരു സ്പൂൺ പയറുപൊടി, രണ്ട് സ്പൂൺ പാൽ, അൽപം തേൻ എന്നിവ യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കുക. ശേഷം പാക്ക് മുഖത്തിലുമായി കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

ചർമ്മത്തിലെ അഴുക്ക്, അധിക എണ്ണ എന്നിവ അകറ്റുന്നതിനും ഈ പാക്ക് സഹായിക്കുന്നു, മുഖക്കുരു തടയുന്നതിനും തിളക്കമുള്ളതുമായ നിറം നിലനിർത്തുന്നതിന് മികച്ചൊരു പാക്കാണിത്. ചർമ്മത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യകരമായ തിളക്കം നൽകാനും തേനിന് കഴിയും.  

ചർമ്മത്തെ സംരക്ഷിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ തേനിൽ അടങ്ങിയിട്ടുണ്ട്. വരണ്ടതും മങ്ങിയതുമായ ചർമ്മം നീക്കം ചെയ്യാനും പുതിയ ചർമ്മകോശങ്ങൾ ഉണ്ടാകാനും തേൻ സഹായിക്കും. കറുത്ത പാടുകൾ കുറയ്ക്കുകയും വാർദ്ധക്യത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു.

ഈ നട്സ് ശീലമാക്കൂ, മുടിയെ കരുത്തുള്ളതാക്കും

 

 

Latest Videos
Follow Us:
Download App:
  • android
  • ios