അയൽക്കാരന്റെ മരങ്ങൾ കാരണം കാഴ്ചയാസ്വദിക്കാനാവുന്നില്ല, അറഞ്ചംപുറഞ്ചം വെട്ടിത്തള്ളി, 10 ലക്ഷം പിഴ

അതിമനോഹരമായ കാഴ്ച മറച്ചുകൊണ്ട് തന്റെ വീടിന്റെ മുന്നിൽ അയൽക്കാരന്റെ മരം നിൽക്കുന്നത് കണ്ടതോടെ ഇയാൾക്ക് ദേഷ്യം വരികയായിരുന്നു. പിന്നാലെ, അയൽവാസി സ്ഥലത്തില്ലാതിരുന്ന സമയം നോക്കിയാണ് ഇയാൾ പറമ്പിൽ അതിക്രമിച്ച് കയറി സഹായികളോടൊപ്പം മരങ്ങൾ മുറിച്ച് നീക്കിയത്.

man cut neighbors trees for view 10 lakh fine rlp

സ്വന്തം വീടിനുമുന്നിൽ കാഴ്ച മറച്ചുനിന്ന അയൽവാസിയുടെ പറമ്പിലെ മരങ്ങൾ അന്യായമായി മുറിച്ചു നീക്കി. അമേരിക്കൻ സ്വദേശിക്ക് 10.7 ലക്ഷം രൂപ പിഴ. ന്യൂജേഴ്‌സിയിലെ കിന്നലോണിൽ ആണ് സംഭവം.  

ഒരു തീവ്രവാദ വിരുദ്ധ കമ്പനിയിലെ ഉന്നത ഉദ്യോ​ഗസ്ഥനായ ഗ്രാൻ്റ് ഹേബറാണ് തന്റെ വീടിനു മുന്നിൽ കാഴ്ചമറച്ചു നിന്ന അയൽവാസിയുടെ പറമ്പിലെ മരങ്ങൾ മുറിച്ച് നീക്കിയത്. കിന്നലോണിൽ കോടികൾ വിലവരുന്ന കൂറ്റൻ മാളികയിലാണ് ഇയാളുടെ താമസം. അതിമനോഹരമായ കാഴ്ച മറച്ചുകൊണ്ട് തന്റെ വീടിന്റെ മുന്നിൽ അയൽക്കാരന്റെ മരം നിൽക്കുന്നത് കണ്ടതോടെ ഇയാൾക്ക് ദേഷ്യം വരികയായിരുന്നു. പിന്നാലെ, അയൽവാസി സ്ഥലത്തില്ലാതിരുന്ന സമയം നോക്കിയാണ് ഇയാൾ പറമ്പിൽ അതിക്രമിച്ച് കയറി സഹായികളോടൊപ്പം മരങ്ങൾ മുറിച്ച് നീക്കിയത്. ഓക്ക്, ബിർച്ച്, മേപ്പിൾ എന്നിവയുൾപ്പെടെ 32 മരങ്ങളാണ് ഇയാൾ മുറിച്ച് നീക്കിയത്. സമീഹ് ഷിൻവേ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ മരങ്ങൾ. 

തന്റെ വസ്തുവിൽ കയറി അതിക്രമം കാട്ടിയ ഗ്രാൻ്റ് ഹേബർനെതിരെ സമീഹ് ഷിൻവേ നൽകിയ പരാതിയിലാണ് കോടതി 10.7 ലക്ഷം രൂപ പിഴയായി ഇടാക്കാൻ വിധിച്ചത്. ഗ്രാൻ്റ് സ്വകാര്യ സ്വത്ത് നശിപ്പിച്ചതായി സമീഹ് ഷിൻവേയുടെ അഭിഭാഷകർ ആരോപിച്ചു. വെട്ടിമാറ്റിയ മരങ്ങൾക്ക് പകരം പുതിയവ വയ്ക്കുന്നതിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഒരു മരത്തിന് $ 1,000 (82,866 രൂപ) പിഴ ചുമത്തി, മൊത്തം $32,000 (26.5 ലക്ഷം രൂപ) ആയിരുന്നു കോടതി ആദ്യം പിഴയായി വിധിച്ചത്.

എന്നാൽ, പിന്നീടത് 10.7 ലക്ഷം രൂപയായി കുറച്ചു നൽകുകയായിരുന്നു. ഗ്രാൻ്റിൻ്റെ പ്രവർത്തനങ്ങൾ സമീഹിൻ്റെ സ്വത്തവകാശത്തെ ലംഘിക്കുക മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം കുറക്കുന്നതിൽ പങ്കുവഹിക്കുന്ന മരങ്ങളെ ഇല്ലാതാക്കുക കൂടിയാണ് ചെയ്തത് എന്നും കോടതി വിലയിരുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios