ഗുഡ്‍സ് ട്രെയിനിന്റെ അടിയില്‍ കുടുങ്ങി കുട്ടി, കത്തുന്ന ചൂടിൽ ട്രെയിന്‍ പാഞ്ഞത് 100 കിലോമീറ്റർ

കണ്ടെത്തുമ്പോൾ കുട്ടി വളരെ അധികം ക്ഷീണിതനായിരുന്നു. ചൂടും വീൽസെറ്റിൽ അസ്വസ്ഥാജനകമായ കിടപ്പുമായിരിക്കാം കുട്ടിയെ തളർത്തിയിരിക്കുന്നത് എന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

Hardoi boy travels 100 km sitting between wheelset  of goods train

ഗുഡ്‍സ് ട്രെയിനിന്റെ വീൽസെറ്റിൽ കുടുങ്ങിപ്പോയ കുട്ടി സഞ്ചരിച്ചത് 100 കിലോമീറ്റർ. ഇന്നലെ ഉത്തർ പ്രദേശിലെ ഹർദോയി ജില്ലയിലാണ് സംഭവം നടന്നത്. റെയിൽവേ ട്രാക്കിനടുത്ത് താമസിക്കുന്ന കുട്ടിയാണ് ​ഗുഡ്‍സ് ട്രെയിനിന്റെ വീൽസെറ്റിലിരുന്ന് 100 കിമി സഞ്ചരിച്ചത്. 

​ഗുഡ്‍സ് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ട്രാക്കിനടുത്ത് താമസിക്കുന്ന കുട്ടി ട്രെയിനിന്റെ അടിയിൽ നിന്നും കളിക്കുകയായിരുന്നു. അതിനിടയിൽ വീലുകളിൽ കയറിയും കളിച്ചു. എന്നാൽ, ട്രെയിൻ അവിടെ നിന്നും എടുക്കുകയായിരുന്നു. ട്രെയിൻ ഓടിത്തുടങ്ങിയ ശേഷമാണ് താൻ ട്രെയിനിന്റെ അടിയിൽ കുടുങ്ങിപ്പോയിരിക്കുകയാണ് എന്നും ട്രെയിൻ സഞ്ചരിച്ചു തുടങ്ങി എന്നും കുട്ടി തിരിച്ചറിയുന്നത്. അപ്പോഴേക്കും ചാടിയിറങ്ങാൻ പറ്റാത്ത പാകത്തിന് ട്രെയിനിന് വേ​ഗം കൂടിയിരുന്നു. 

ഒരു ആർപിഎഫ് കോൺസ്റ്റബിളാണ് കുട്ടി ​ട്രെയിനിന്റെ അടിയിൽ കുടുങ്ങിയിരിക്കുന്നത് കണ്ടത്. പിന്നാലെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോ​ഗസ്ഥർ തന്നെയാണ് ഹർദോയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. പക്ഷേ, കുട്ടി തനിയെ തന്നെയാണ് പുറത്തേക്കിറങ്ങിയത്. കത്തുന്ന ചൂടിൽ കുടുങ്ങിക്കിടന്നുകൊണ്ട് എങ്ങനെ കുട്ടിക്ക് ഇത്രയും ദൂരം സഞ്ചരിക്കാനായി എന്നതും അതിജീവിക്കാനായി എന്നതും ഒരു അത്ഭുതം തന്നെയാണ് എന്നാണ് ആർപിഎഫ് ഉദ്യോ​ഗസ്ഥർ പറയുന്നത്. 

കണ്ടെത്തുമ്പോൾ കുട്ടി വളരെ അധികം ക്ഷീണിതനായിരുന്നു. ചൂടും വീൽസെറ്റിൽ അസ്വസ്ഥാജനകമായ കിടപ്പുമായിരിക്കാം കുട്ടിയെ തളർത്തിയിരിക്കുന്നത് എന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. കുട്ടിയെ പിന്നീട് ഹർദോയിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് താല്ക്കാലികമായി മാറ്റി. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ഒരു ആർപിഎഫ് ഉദ്യോ​ഗസ്ഥൻ കുഞ്ഞിന്റെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ടുവരുന്നത് കാണാം. അവനാകെ ഭയന്നും തളർന്നും പോയിട്ടുണ്ട്. ആ കുഞ്ഞ് എങ്ങനെ ഈ ഭയാനകമായ അനുഭവത്തെ അതിജീവിച്ചു എന്നാണ് ഇപ്പോൾ നെറ്റിസൺസ് അമ്പരക്കുന്നത്. എത്രയും പെട്ടെന്ന് അവൻ തന്റെ കുടുംബവുമായി ഒന്നിക്കട്ടെ എന്നും പലരും കമന്റ് നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios