കുറഞ്ഞ പൈസക്ക് കൂടുതൽ കിടിലൻ ഭക്ഷണം, യുവാവ് കണ്ടെത്തിയ വഴി കണ്ടോ?
രണ്ട് വർഷത്തിനുള്ളിൽ 1,700 ഡോളറിനടുത്ത് (1,41,846 രൂപ) ഇതിലൂടെ തനിക്ക് സേവ് ചെയ്യാനായി എന്നാണ് ഹാനി പറയുന്നത്. എന്നാൽ, ഹാനി ഇങ്ങനെ ഭക്ഷണം കണ്ടെത്താൻ അത് മാത്രമല്ല കാരണം.
വ്യത്യസ്തമായ റെസ്റ്റോറന്റുകളിൽ പോകാനും വെറൈറ്റി ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ന്യൂയോർക്കിൽ നിന്നുള്ള ഹാനി മഹ്‍മൂദ്. എന്നാൽ, നമുക്ക് തന്നെ അറിയാം, ഇങ്ങനെ ദിവസം പോയി വെറൈറ്റി ഭക്ഷണം കഴിച്ചാൽ പോക്കറ്റ് കാലിയാകാൻ അധികകാലമൊന്നും വേണ്ട എന്ന്.
എന്തായാലും, അങ്ങനെ പോക്കറ്റ് കീറാതിരിക്കാൻ വളരെ വ്യത്യസ്തമായ ഒരു രീതിയാണ് ഹാനി പിന്തുടരുന്നത്. ന്യൂയോർക്കിൽ ഇവിടുത്തെ 800 രൂപയ്ക്ക് അതായത്, അവിടുത്തെ $10 -ന് നല്ല ഭക്ഷണം കിട്ടുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, ഹാനിക്ക് അത് ലഭിക്കുന്നുണ്ട്. എങ്ങനെ എന്നല്ലേ? ഭക്ഷണശാലകളിൽ നിന്നും കളയാൻ വച്ചിരിക്കുന്ന ബാക്കിവരുന്ന ഭക്ഷണങ്ങൾ ഹാനി ശേഖരിക്കുന്നു. അതിനാൽ തന്നെ വലിയ തുക നല്കാതെ ഭക്ഷണം കിട്ടുകയും ചെയ്യുന്നു.
രണ്ട് വർഷത്തിനുള്ളിൽ 1,700 ഡോളറിനടുത്ത് (1,41,846 രൂപ) ഇതിലൂടെ തനിക്ക് സേവ് ചെയ്യാനായി എന്നാണ് ഹാനി പറയുന്നത്. എന്നാൽ, ഹാനി ഇങ്ങനെ ഭക്ഷണം കണ്ടെത്താൻ അത് മാത്രമല്ല കാരണം. 32 -കാരനായ ഹാനി മഹ്മൂദ് പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്. അതുപോലെ TooGoodToGo എന്ന ആപ്പും ഉപയോഗിക്കുന്നുണ്ട്. ഡെൻമാർക്കിൽ നിന്നുള്ള ഈ ആപ്പ്, ഭക്ഷണം പാഴാക്കുന്നത് തടയാൻ സഹായിക്കുന്നതാണ്. ഇതുവഴി ചെലവ് കുറഞ്ഞ് ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റുകളും സ്റ്റോറുകളുമെല്ലാം കണ്ടെത്താൻ സാധിക്കുന്നു.
വില കൂടിയ വളരെ വിശാലമായ ഭക്ഷണത്തിന് പോലും താൻ $12 മാത്രമാണ് കൊടുക്കുന്നത് എന്നാണ് ഹാനി പറയുന്നത്. ഇവിടുത്തെ പ്രശസ്തമായ ഷോപ്പുകളിൽ നിന്നും ഒരു ബർഗർ വാങ്ങുന്നതിലും താഴെ മാത്രമാണ് തനിക്ക് ഇതിലൂടെ ചിലവാകുന്നത് എന്നും ഇയാൾ പറയുന്നു.