8 വര്‍ഷമായി തന്‍റെ ശരീരത്തിലൊരു ആണ്‍കുട്ടിയുടെ പ്രേതം, അച്ഛനും അമ്മയ്‍ക്കുമെതിരെ കേസെടുക്കണമെന്ന് നെറ്റിസൺസ്

ഒരു സാധുവാണ് തന്നെ ആകാൻഷയുടെ ദേഹത്താക്കിയത് എന്നും തനിക്ക് മോക്ഷം കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നുമാണ് ആകാശായി ആകാൻഷ പറയുന്നത്.

eight year old boys ghost in girls body rlp

പ്രേതക്കഥകളും പ്രേത സിനിമകളും ഒക്കെ കണ്ടും കേട്ടും വളർന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ, ഒരു പ്രേതത്തെ നേരിട്ട് കണ്ടിട്ടുണ്ടോ, അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. എന്തായാലും, ഇന്റർനെറ്റിൽ അത്തരം പ്രേതവീഡിയോകൾക്കും വിചിത്രമായ കഥകൾക്കും ഒന്നും ഒട്ടും പഞ്ഞമില്ല. അതുപോലെ ഒരു വീഡിയോയാണ് ഇതും. ആകാൻഷ എന്ന് പേരായ ഒരു ചെറിയ പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. അവൾ പറയുന്നത് തന്റെ ശരീരത്തിലുള്ളത് ഒരു എട്ട് വയസുകാരനാണ് എന്നാണ്. 

പെൺകുട്ടി പറയുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി അവളുടെ ശരീരത്തിൽ മരിച്ചുപോയ അശോക് എന്ന കുട്ടിയുടെ ആത്മാവ് കയറിക്കൂടിയിട്ടുണ്ട് എന്നാണ്. ​ഗു​രു​ഗ്രാമിൽ നിന്നുള്ളതാണ് പെൺകുട്ടി. ഒരാൾ കുട്ടിയെ ഇന്റർവ്യൂ ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അയാളോട് കുട്ടി സംസാരിക്കുന്നത് അവളായിട്ടല്ല. മറിച്ച് മരിച്ചുപോയ ആകാശ് എന്ന ആണ്‍കുട്ടിയായിട്ടാണ്. കഴിഞ്ഞ എട്ട് വർഷമായി അശോക് ആകാൻഷ എന്ന പെൺകുട്ടിയുടെ ദേഹത്തുണ്ട് എന്നാണ് വീഡിയോയിൽ പറയുന്നത്. ‌

ഒരു സാധുവാണ് തന്നെ ആകാൻഷയുടെ ദേഹത്താക്കിയത് എന്നും തനിക്ക് മോക്ഷം കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നുമാണ് ആകാശായി ആകാൻഷ പറയുന്നത്. ഒപ്പം ആകാൻഷയെ കൊല്ലും എന്നും പറയുന്നുണ്ട്. തന്റെ മരണം എങ്ങനെ ആയിരുന്നു എന്നും ആകാശ് എന്ന കുട്ടി പറയുന്നുണ്ട്. തന്റെ അമ്മാവനോടൊപ്പം ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതാണ് താൻ. അമ്മാവൻ തന്നെ കനാലിൽ തള്ളിയിട്ടു കൊന്നു എന്നാണ് ആകാശ് എന്ന് അവകാശപ്പെടുന്ന ആകാൻ‌ഷ പറയുന്നത്. 

എന്തായാലും, വീഡിയോ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ലൈക്കിനും ഷെയറിനും വേണ്ടി ചിത്രീകരിച്ച വീഡിയോ എന്ന് ഒരു വിഭാ​ഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാ​ഗം പറഞ്ഞത് ഈ കുട്ടിയുടെ അമ്മയ്ക്കും അച്ഛനും എതിരെ കേസെടുക്കണം എന്നാണ്. 

വായിക്കാം: കൊച്ചുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ, കാല്‍ നിലത്ത് കുത്തില്ല, പത്തടിയുടെ വടിയിൽ ചവിട്ടി നീങ്ങുന്ന മനുഷ്യര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios