വിവാഹമോചനത്തിന് കേസ് നടക്കുമ്പോൾ വാലന്റൈൻസ് ഡേ, ചോക്ലേറ്റ് സമ്മാനിച്ച് ഭർത്താവ്, ഭാര്യയുടെ പ്രതികരണമിങ്ങനെ

കുടുംബകോടതിയിലാണ് കേസ് നടക്കുന്നത്. 30,000 രൂപ തനിക്ക് ഓരോ മാസവും ജീവനാംശം നൽകണം എന്നതാണ് യുവതിയുടെ ആവശ്യം. യുവാവിന്റെ ശമ്പളം 50,000 രൂപയാണ്.

divorce case hearing in valentines day man offers chocolate to wife rlp

വാലന്റൈൻസ് ഡേയിൽ പ്രണയികൾ ചോക്ലേറ്റും മറ്റ് സമ്മാനങ്ങളും ഒക്കെ പരസ്പരം കൈമാറാറുണ്ട്. അതുപോലെ ദമ്പതികളും സ്നേഹസമ്മാനങ്ങൾ കൈമാറാറുണ്ട്. എന്നാൽ, വിവാഹമോചനത്തിന് കേസ് നടക്കവെ അവിടെ വച്ച് ഭർത്താവ് ഭാര്യയ്ക്ക് ചോക്ലേറ്റ് കൊടുത്തതാണ് ഇപ്പോൾ വാർത്തയാവുന്നത്. വാലന്റൈൻസ് ഡേയിലായിരുന്നു കേസ് വിളിച്ചിരുന്നത്. ഇതേ തുടർന്നാണ് യുവാവ് ഭാര്യയ്ക്ക് ചോക്ലേറ്റ് സമ്മാനിച്ചത്. 

​ഗുജറാത്തിൽ നിന്നുള്ള ഓട്ടോമൊബൈൽ എഞ്ചിനീയറാണ് യുവാവ്. 2020 ഫെബ്രുവരിയിലാണ് യുവാവും യുവതിയും തമ്മിലുള്ള വിവാഹം നടന്നത്. വഡോദരയിൽ നിന്നുള്ളതാണ് യുവതി. വിവാഹം കഴിയുമ്പോൾ അവൾക്ക് 25 വയസ്സും യുവാവിന് 27 വയസ്സുമായിരുന്നു പ്രായം. 

വിവാഹം കഴിഞ്ഞയുടനെ തന്നെ യുവാവും മുത്തശ്ശനും മുത്തശ്ശിയും അഞ്ച് ലക്ഷം രൂപ സ്ത്രീധനം നൽകണം എന്നാവശ്യപ്പെട്ട് തന്നെ ബുദ്ധിമുട്ടിച്ചിരുന്നതായി യുവതി പരാതിപ്പെട്ടിരുന്നു. ഒപ്പം ​ഗാർഹിക പീഡനമുണ്ടായി എന്നും വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾക്കുള്ളിൽ തനിക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്നു എന്നും യുവതി പറയുന്നു. കുടുംബകോടതിയിലാണ് കേസ് നടക്കുന്നത്. 30,000 രൂപ തനിക്ക് ഓരോ മാസവും ജീവനാംശം നൽകണം എന്നതാണ് യുവതിയുടെ ആവശ്യം. യുവാവിന്റെ ശമ്പളം 50,000 രൂപയാണ്.

എന്തായാലും കേസിൽ ഹിയറിം​ഗ് വിളിച്ചത് വാലന്റൈൻസ് ഡേയിലായിരുന്നു. അതേ തുടർന്നാണ് യുവാവ് യുവതിക്ക് ചോക്ലേറ്റ് സമ്മാനിച്ചത്. കുടുംബക്കാരുടേയും വക്കീലന്മാരുടേയും മുന്നിൽ വച്ചാണ് യുവാവ് ചോക്ലേറ്റ് സമ്മാനിച്ചത്. എന്നാൽ, അവരത് വാങ്ങാൻ തയ്യാറായിരുന്നില്ല. യുവതി യുവാവിനോട് പറഞ്ഞത്, 'നിങ്ങളെന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ എന്നും നമുക്ക് പ്രണയദിനമായിരുന്നേനെ. എന്നെ കാണാനോ സംസാരിക്കാനോ നിങ്ങൾ തയ്യാറായില്ല. രണ്ട് വർഷത്തിൽ ഒരിക്കൽ പോലും കാണാൻ പോലും ശ്രമിച്ചിരുന്നില്ല' എന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios