Blood lake : ഗൂഗിൾ മാപ്പിൽ കണ്ടെത്തിയത് നിഗൂഢമായ 'രക്ത തടാകം'!
ഇതാദ്യമായല്ല ഗൂഗിൾ മാപ്പിൽ വിചിത്രമായ എന്തെങ്കിലും കണ്ടെത്തുന്നത്. കഴിഞ്ഞ മാസം, ഒരു ഉപയോക്താവ് ഫ്രാൻസിൽ ഒരു വലിയ പാമ്പിന്റെ അസ്ഥികൂടം കാണുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഗൂഗിൾ മാപ്‍സി(Google Map)ൽ വളരെ വിചിത്രമെന്ന് തോന്നുന്ന ചില കണ്ടെത്തലുകളുണ്ടാവാറുണ്ട്. അതിൽ മിക്കതും സോഷ്യൽമീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്നാണ് വൈറലാകുന്നത്. യുഎസ്സിലെ സൗത്ത് ഡക്കോട്ടയിലെ മണൽകുന്നുകളിൽ മറഞ്ഞിരിക്കുന്ന 'രക്ത തടാക'(blood lake)മാണ് ഒരാൾ കണ്ടെത്തിയിരിക്കുന്നത്. u/BlakeCakee എന്ന ഉപയോക്താവാണ് കണ്ടെത്തൽ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്.
ഈ വിചിത്രമായ കണ്ടെത്തലിന്റെ സ്‌ക്രീൻഷോട്ട് സബ്‌റെഡിറ്റ് r/GoogleMaps-ൽ ഒരു ഉപയോക്താവ് പങ്കിട്ടു, "സൗത്ത് ഡക്കോട്ടയിൽ ഞാൻ ഒരു ബ്ലഡ് ലേക്ക് കണ്ടെത്തിയതായി കരുതുന്നു..." എന്ന അടിക്കുറിപ്പോടെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഹിൽസ് നാഷണൽ ഫോറസ്റ്റിൽ സ്ഥിതി ചെയ്യുന്ന ചുവന്ന നിറമുള്ള തടാകത്തിന്റെ നിഗൂഢമായ ഏരിയൽ ഷോട്ട് ഇതിൽ കാണാം.
സൗത്ത് ഡക്കോട്ടയുടെ പടിഞ്ഞാറ് ഭാഗത്തും അയൽരാജ്യമായ വ്യോമിംഗിന്റെ അതിർത്തിയിലും സ്ഥിതി ചെയ്യുന്ന ഈ വനം പർവതാരോഹകരുടെയും ക്യാമ്പർമാരുടെയും ഒരു ജനപ്രിയ സ്ഥലമാണെന്ന് ദ സയൻസ് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് സ്വർണ്ണഖനനത്തിന്റെയും തടി ഉൽപാദനത്തിന്റെയും ആസ്ഥാനമാണ്, തടാകത്തിന്റെ നിറവ്യത്യാസത്തിന് ഈ വ്യവസായം ഉത്തരവാദിയായിരിക്കാമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇതാദ്യമായല്ല ഗൂഗിൾ മാപ്പിൽ വിചിത്രമായ എന്തെങ്കിലും കണ്ടെത്തുന്നത്. കഴിഞ്ഞ മാസം, ഒരു ഉപയോക്താവ് ഫ്രാൻസിൽ ഒരു വലിയ പാമ്പിന്റെ അസ്ഥികൂടം കാണുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട്, സ്നോപ്സ് നടത്തിയ അന്വേഷണത്തിൽ, ഈ വൈറലായ 'പാമ്പിന്റെ അസ്ഥികൂടം' യഥാർത്ഥത്തിൽ ലെ സെർപ്പന്റ് ഡി' ഓഷ്യൻ എന്നറിയപ്പെടുന്ന ഒരു വലിയ ലോഹ ശിൽപമാണെന്ന് കണ്ടെത്തി.