എന്റമ്മോ, 215 വർഷം പഴക്കം, അന്ന് ജയിൽ, ഇന്ന് 15 കോടിയുടെ ആഡംബരവീട്

മൂന്ന് റിസപ്ഷൻ മുറികൾ, ആറ് ബെഡ്റൂം, ഒരു ​ഗാർഡൻ റൂം, മൂന്ന് ബാത്ത്‍റൂം, ഒരു ബേസ്മെന്റ് എന്നിവയെല്ലാം അടങ്ങിയതാണ് ഈ വീട്.

15 crores octagon house in England once a prison rlp

അതിമനോഹരമായ ഒരു ആഡംബരവീട്. വില 15 കോടി. എന്നാൽ, ആ വീടിന്റെ വിലയല്ല, ചരിത്രമാണ് ശരിക്കും ആളുകളെ ഞെട്ടിക്കുക. ഒരിക്കൽ ജയിലായിരുന്ന കെട്ടിടമാണ് ഇപ്പോൾ അതിമനോഹരമായ ഒരു വീടായി രൂപം മാറിയിരിക്കുന്നത്. ഇം​ഗ്ലണ്ടിലുള്ള ഈ ആഡംബര വീട് 19 -ാം നൂറ്റാണ്ടിലാണത്രെ ഇത്ര നല്ല ഒരു വീടായി രൂപമാറ്റം നടത്തിയത്. 

ഒക്ടഗൺ ഹൗസ് എന്നറിയപ്പെടുന്ന ഈ പഴയ ജയിൽ ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷെയറിലെ ബെവർലിയിലാണ് സ്ഥിതി ചെയ്യുന്നത്. 1880 -ലാണ് ഈ ജയിലിനെ ഒരു വീടാക്കി മാറ്റിയത്. അഷ്ടഭുജാകൃതിയിലാണ് ഈ വീടുള്ളത്. ഇം​ഗ്ലണ്ടിൽ ഈ ആകൃതിയുള്ള മൂന്ന് വീടുകളാണ് ഉള്ളത്. അതിൽ ഒന്നാണ് ഇത്. ന​ഗരത്തിൽ ഒരു ജയിലായിട്ടാണ് അത് 1810 -ൽ തുറന്നത്. അവിടെ നൂറോളം തടവുപുള്ളികളെയും പാർപ്പിച്ചിരുന്നു. 

എന്നാൽ, പിന്നീട് ഇത് ഒരു ബിൽഡർ വാങ്ങുകയും കണ്ടാൽ ആരും കൊതിക്കുന്ന ഒരു വീടാക്കി മാറ്റുകയുമായിരുന്നു. മൂന്ന് റിസപ്ഷൻ മുറികൾ, ആറ് ബെഡ്റൂം, ഒരു ​ഗാർഡൻ റൂം, മൂന്ന് ബാത്ത്‍റൂം, ഒരു ബേസ്മെന്റ് എന്നിവയെല്ലാം അടങ്ങിയതാണ് ഈ വീട്. ബേസ്മെന്റിലാവട്ടെ ഒരു ഹോം ബാർ, സിനമാറ്റിക് റൂം, ​ഗെയിംസ് റൂം, വാക്ക് ഇൻ സ്റ്റോർ എന്നിവയെല്ലാം ഉണ്ട്. 

അടുത്തിടെ അതിന്റെ പുതിയ ഉടമകൾ ഈ വീട് ഒന്നുകൂടി നവീകരിച്ചത്രെ. പിന്നാലെയാണ് വീടിന്റെ വില 15.75 ലക്ഷം ആയി മാറിയത്. 215 വർഷങ്ങൾക്ക് മുമ്പ് ജയിലായി നിർമ്മിക്കപ്പെട്ട ഈ കെട്ടിടം ഇന്ന് ഒരു ആധുനിക വീട് തന്നെയാണ്. അത് കാണുന്നയാളുകൾക്ക് അതൊരു ജയിലാണ് എന്ന് വിശ്വസിക്കുക പോലും പ്രയാസമായിരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios