വിവാഹപ്പന്തലിൽ ‘ആസാദി’ മുഴക്കി വരൻ‌; ഏറ്റുചൊല്ലി വധുവും ബന്ധുക്കളും - വീഡിയോ വൈറൽ

വിവാഹ വീട്ടിൽനിന്ന് വധുവിനടക്കമുള്ളവർക്ക് ആസാദി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു വരന്റെ ​ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

citizenship amendment protest in marriage at Malappuram video goes viral

മലപ്പുറം: പൗരത്വ നിയമ ഭേ​ദ​ഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരായി വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. വിവാഹത്തിന് മുമ്പുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനടക്കം വധൂവരൻമാർ പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്തുനിന്നുള്ള വധൂവരൻമാരും പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിൽ ‘ആസാദി’ മുദ്രാവാക്യം വിളിച്ചെത്തിയിരിക്കുകയാണ്.

വിവാഹ വീട്ടിൽനിന്ന് വധുവിനടക്കമുള്ളവർക്ക് ആസാദി മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു വരന്റെ ​ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വരൻ ചൊല്ലി കൊടുക്കുന്ന മുദ്രാവാക്യം വധുവും മറ്റുള്ളവരും ഏറ്റുചൊല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മലപ്പുറം കരുവാരകുണ്ട് പുൽവെട്ടിയിലെ കൊറ്റങ്ങോടൻ അഹ്സൻ ആണ് തന്റെ ജീവിതസഖിക്കും സുഹൃത്തുകൾക്കും ബന്ധുക്കൾക്കും മറ്റ് അതിഥികൾക്കുമായി വിവാഹപ്പന്തലിൽനിന്ന് മുദ്രാവാക്യം ചൊല്ലി കൊടുത്തത്.

"

അഹ്സൻ വിളിക്കുന്ന ഹിന്ദി മുദ്രാവാക്യങ്ങൾക്ക് വധു സുമയ്യ പർവീണും മറ്റുള്ളവരും ‘ആസാദി’ എന്ന് ഏറ്റുവിളിക്കുന്ന വീഡിയോ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ദില്ലി സർവകലാശാലാ വിദ്യാർഥിയായിരുന്ന അഹ്സൻ ഇപ്പോൾ മധ്യപ്രദേശിലാണ് ജോലി ചെയ്യുന്നത്. സുമയ്യ ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ എംഎ വിദ്യാ‍ർഥിനിയാണ്. ‘സിഎഎ – എൻആർസി തള്ളിക്കളയുക’, ‘ഇന്ത്യ ജയിക്കട്ടെ’ എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഇവർ കയ്യിലേന്തിയിരുന്നു.
  
 

Latest Videos
Follow Us:
Download App:
  • android
  • ios