Viral Video: പാകിസ്ഥാനി വധുവിന് സ്വര്‍ണ്ണക്കട്ടികൊണ്ട് തുലാഭാരം; വൈറലായി ഒരു വിവാഹ വിഡീയോ!
വധു ഇരുന്ന തട്ട് പൂര്‍ണ്ണമായും പൊങ്ങിക്കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണക്കട്ടികള്‍ ഇരുന്ന തട്ടില്‍ വരന്‍ ഒരു വാള്‍ വച്ചു. ഇതോടെ അന്തരീക്ഷം ശബ്ദാനമാനകുന്നതിനിടെ വീഡിയോ തീരുന്നു.
വിവാഹം ഒന്നേയുള്ളൂവെന്നും അതിനാല്‍ അത് അത്യാഢംബരമാക്കണമെന്നതും ലോകമെങ്ങുമുള്ള മനുഷ്യന്‍റെ ആഗ്രഹങ്ങളിലൊന്നാണ്. അത്തരത്തിലുള്ള ഒരു ആഢംഭര വിവാഹവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും വിവാഹ ആഘോഷങ്ങള്‍ക്ക് കുറവൊന്നുമില്ല. കുടുംബങ്ങള്‍ പാകിസ്ഥാനില്‍ നിന്നാണെങ്കിലും വിവാഹ ആഘോഷം നടക്കുന്നത് അങ്ങ് ദുബായിലാണ്.
2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന ഇന്ത്യന്‍ ചിരിത്ര സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍. വിവാഹ ആഘോഷ ചടങ്ങുകളുടെ ഭാഗമായി വധുവിന്‍റെ തുലാഭാരം നടത്തിയത് സ്വര്‍ണ്ണക്കട്ടികള്‍ കൊണ്ടായിരുന്നു. വധുവിന്‍റെ ഭാരത്തിന് തുല്യമായ സ്വര്‍ണ്ണക്കട്ടികള്‍ മറുതട്ടിലേക്ക് എടുത്ത് വച്ചപ്പോള്‍ വധുവിരുന്ന തട്ട് പതുക്കെ പൊങ്ങി. ഈ കാഴ്ച കണ്ട് വിവാഹത്തിനെത്തിയവര്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ വധു ഇരുന്ന തട്ട് പൂര്‍ണ്ണമായും പൊങ്ങിക്കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണക്കട്ടികള്‍ ഇരുന്ന തട്ടില്‍ വരന്‍ ഒരു വാള്‍ വച്ചു. ഇതോടെ അന്തരീക്ഷം ശബ്ദാനമാനകുന്നതിനിടെ വീഡിയോ തീരുന്നു.
കൂടുതല്‍ വായനയ്ക്ക്: നിത്യാനന്ദയെ മാതൃരാജ്യമായ ഇന്ത്യ നിരന്തരം പീഡിപ്പിക്കുന്നു; ഐക്യരാഷ്ട്ര സഭായോഗത്തില്‍ 'കൈലാസ പ്രതിനിധി'
എന്നാല്‍ ഇതിനായി ഉപയോഗിച്ച് സ്വര്‍ണ്ണം യാഥാര്‍ത്ഥമല്ലെന്ന് അടിക്കുറിപ്പ് അവകാശപ്പെട്ടു. അതെന്ത് തന്നെയായാലും വധുവിനെ സ്വര്‍ണ്ണക്കട്ടിയില്‍ തൂക്കി നോക്കി വിവാഹം നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഒരാള്‍ എഴുതിയ കമന്‍റ് പച്ചക്കറി മാര്‍ക്കറ്റില്‍ പോയി തൂക്കം നോക്കി സാധനങ്ങള്‍ വാങ്ങുന്നത് പോലെയുണ്ടായിരുന്നുവെന്നാണ്. ഇത് വധുവിന്‍റെ 'മഹറാ'ണോയെന്ന ചോദ്യങ്ങളും നിരവധിയായിരുന്നു. പാക്കിസ്ഥാനികൾക്ക് ഇത്രയധികം സ്വർണമുണ്ടെങ്കിൽ, രാജ്യത്ത് കുറഞ്ഞുവരുന്ന വിദേശനാണ്യ ശേഖരം പരിഹരിക്കാൻ അവർക്ക് കഴിയുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. മറ്റൊരാള്‍ എഴുതിയത് വിവാഹമോചനം വെള്ളിയിലോ അതോ ചെമ്പിലോ എന്നായിരുന്നു. കാര്യമെന്ത് തന്നെയായാലും വീഡിയോ ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: 18 വയസ് വരെ എഴുതാനും അറിയില്ല, ഇന്ന് കേംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസര്‍