ഒരു സോഷ്യൽമീഡിയ കാരണം എന്തെല്ലാം കാണണം; കനൽ നിറച്ച ചെരിപ്പ്, വിന്റർ സ്പെഷ്യലാണത്രെ!
വീഡിയോ കാണുന്നവർ അന്തംവിട്ടുപോകും എന്ന കാര്യത്തിൽ യാതൊരുതരത്തിലുള്ള സംശയവും വേണ്ട. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'ആ ചെരിപ്പുകൾ കൊണ്ട് വേണമെങ്കിൽ വസ്ത്രങ്ങളും ഇസ്തിരിയിടാം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും രസകരമായ അനേകം വീഡിയോകൾ നാം കാണാറുണ്ട്. മിക്കതും നമ്മെ ചിരിപ്പിക്കാൻ വേണ്ടി മനപ്പൂർവം തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ തന്നെയാവും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും.
തണുപ്പുകാലത്തെ പ്രതിരോധിക്കാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഒരു പ്രത്യേകതരം ചെരിപ്പാണ് ഈ വീഡിയോയിൽ കാണുന്നത്. അത് തയ്യാറാക്കിയിരിക്കുന്നത് ഇരുമ്പിലോ മറ്റോ ആണ് എന്നാണ് കാണുമ്പോൾ മനസിലാവുന്നത്. അതിലാണെങ്കിൽ ഒരു പ്രത്യേകം അറയും കാണാം. ആ അറയ്ക്കകത്തേക്ക് കനലുകൾ നിറക്കുന്നതാണ് ചൂട് തോന്നാൻ കാരണം.
വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരു പാത്രത്തിൽ കനലുകളാണ്. അവ പിന്നീട് ചെരിപ്പുകളുടെ അടിയിലെ അറയിലേക്ക് എടുത്ത് ഇടുന്നത് കാണാം. പിന്നീട് അത് അടച്ചുവച്ച ശേഷം ഒരു യുവാവ് ആ ചെരിപ്പുകൾ ധരിക്കുന്നതാണ് പിന്നീട് കാണുന്നത്. 'തണുപ്പു കാലത്തേക്കുള്ള ചെരിപ്പ്' എന്നും കാപ്ഷനിൽ പറഞ്ഞിട്ടുണ്ട്.
വീഡിയോ കാണുന്നവർ അന്തംവിട്ടുപോകും എന്ന കാര്യത്തിൽ യാതൊരുതരത്തിലുള്ള സംശയവും വേണ്ട. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'ആ ചെരിപ്പുകൾ കൊണ്ട് വേണമെങ്കിൽ വസ്ത്രങ്ങളും ഇസ്തിരിയിടാം' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഈ ചെരിപ്പിന് എത്ര രൂപയാണ്' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
'ലൈഫ് ലോംഗ് വാറന്റി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റ് ചിലർ, 'ഈ ചെരിപ്പിടുമ്പോൾ കാല് പൊള്ളുന്നില്ലേ, ഇവർക്ക് ചൂടൊന്നും അറിയുന്നില്ലേ' എന്ന് കമന്റ് നൽകിയിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. എന്തായാലും ഐഡിയ കൊള്ളാം അനുകരിച്ച് ആരും കാല് പൊള്ളിക്കരുത് എന്നേ പറയാനാവൂ.