തീരത്ത് അടിയും മുമ്പ് ഹൃദയത്തിന്‍റെ ആകൃതിയില്‍ രൂപം തീര്‍ക്കുന്ന തിമിംഗലങ്ങള്‍ !

രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ തീരത്തടിഞ്ഞ അമ്പതോളം തിമിംഗലങ്ങള്‍ ശ്വാസം കിട്ടാതെ വലയുകയായിരുന്നു. 46 -ഓളം തിമിംഗലങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ തിരിച്ച് അയച്ചു. ഇവ വീണ്ടും തീരത്തേക്ക് വരുന്നതിന് മുമ്പ് കടലില്‍ വച്ച് ഹൃദയാകൃതിയില്‍ ഒത്തുകൂടുകയായിരുന്നു. 

Whales Huddle To Form Heart Shape Before Mass Stranding bkg

കടല്‍ ഇന്നും മനുഷ്യന് അത്ഭുതങ്ങളുടെ കലവറയാണ്. കടലിന്‍റെ 80 ശതമാനത്തോളം മനുഷ്യന്‍ ഇനിയും കാണാനിരിക്കുന്നേയുള്ളൂവെന്നാണ് ശാസ്ത്രസമൂഹവും അവകാശപ്പെടുന്നത്. ആ മഹാത്ഭുതത്തിലെ ഒരു കാഴ്ച കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.  പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഒരു വിദൂര കടൽത്തീരത്ത് നൂറോളം പൈലറ്റ് തിമിംഗലങ്ങളൂടെ കൂട്ടമാണ് ഹൃദയാകൃതിയില്‍ രൂപം തീര്‍ത്തത്. അൽബാനിയിൽ നിന്ന് 60 കിലോമീറ്റർ കിഴക്ക് ചെയിൻസ് ബീച്ചിന് സമീപം തിമിംഗലങ്ങൾ ഒന്നിച്ച് ഹൃദയാകൃതി രൂപപ്പെടുന്നതായി കാണിക്കുന്ന ഡ്രോൺ ഫൂട്ടേജിലാണ് ദൃശ്യങ്ങളുള്ളത്. ജൂലൈ 25 -ാം തിയതി വൈകീട്ട് തീരത്ത് 50 ലധികം തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ സന്നദ്ധപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അടങ്ങുന്ന ഒരു വലിയ രക്ഷാസംഘം സംഭവസ്ഥലത്തെത്തി 46 ഓളം ജീവനുള്ള തിമിംഗലങ്ങളെ തിരികെ കടലിലേക്ക് മടങ്ങാൻ സഹായിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

വിനോദസഞ്ചാരികൾക്ക് നേരെ കലിപൂണ്ട് പാഞ്ഞടുത്ത് കടൽ സിംഹങ്ങൾ; ദൃശ്യങ്ങള്‍ വൈറല്‍ !

റാപ്പർ ടേക്ക്ഓഫിന് ആദരാഞ്ജലിയായി ഭീമൻ ടാറ്റൂ !

ഫോൺ മോഷ്ടിച്ച കള്ളനുമായി യുവതി പ്രണയത്തിലായി, പ്രണയം സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായി !

രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി ചെയിൻസ് ബീച്ചിൽ പൈലറ്റ് തിമിംഗലങ്ങളെ കടലിലേക്ക് തിരികെ പോകാന്‍ സഹായിക്കുന്ന സ്ലിംഗുകൾ സ്ഥാപിച്ചിരുന്നു. ഒരു പൈലറ്റ് തിമിംഗലത്തിന് ഏകദേശം 1000 കിലോയോളം ഭാരമുണ്ടാകും. ഇവയ്ക്ക് ഏകദേശം 4 മീറ്ററോളം നീളവുമുണ്ടാകും. 70 ലധികം സന്നദ്ധപ്രവർത്തകരും 90 ഓളം സർക്കാർ ഏജൻസി ജീവനക്കാരുമടങ്ങുന്ന വലിയൊരു സംഘം ബീച്ചിനടുത്തുള്ള ആഴം കുറഞ്ഞ കടല്‍ത്തീരത്ത് നീന്താൻ പാടുപെടുന്ന തിമിംഗലങ്ങളെ തിരികെ കടലിലേക്ക് തിരിച്ചയക്കാന്‍ സഹായിച്ചു. പെർത്ത് മൃഗശാലയിൽ നിന്നും അൽബാനിയിൽ നിന്നുമുള്ള മൃഗഡോക്ടർമാരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കനത്ത ചൂടില്‍ ആഴം കുറഞ്ഞ വെള്ളത്തില്‍ ദുരിതമനുഭവിക്കുന്ന പൈലറ്റ് തിമിംഗലങ്ങളുടെ മേല്‍ വെള്ളമൊഴിച്ച് അവയ്ക്ക് ആശ്വാസം നല്‍കിയായിരുന്നു രക്ഷാപ്രവര്‍ത്തനം. തുടര്‍ന്ന് ഇവയെ ആഴക്കടലിലേക്ക് കടക്കാന്‍ സഹായിച്ചു. എന്നാല്‍ തിരികെ പോയ തിമിംഗലങ്ങള്‍ വീണ്ടും തീരത്തേക്ക് തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീണ്ടും തീരത്തേക്ക് വരുന്നതിന് മുമ്പ് തിമിംഗലങ്ങള്‍ കടലില്‍ ഹൃദയാകൃതിയില്‍ ഒത്തുകൂടിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. രോഗമോ യാത്രാവഴി തെറ്റിപ്പോയതോ ആകാം പൈലറ്റ് തിമിംഗലങ്ങള്‍ തീരത്ത് അടിയാന്‍ കാരണമെന്ന് കരുതുന്നതായി മക്വാറി സർവകലാശാലയിലെ വന്യജീവി ശാസ്ത്രജ്ഞൻ ഡോ.വനേസ പിറോട്ടയുടെ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Latest Videos
Follow Us:
Download App:
  • android
  • ios