സുന്ദരികളെ ആകര്‍ഷിക്കാന്‍ കൈയില്‍ പെട്രോളിയം ജെല്ലി കുത്തിവച്ചു; പിന്നാലെ കിട്ടിയത് ‘റഷ്യൻ പോപ്പേ’ എന്ന പേര് !

ഇ സി സെഗാര്‍ 1929 -ല്‍ ആദ്യമായി ജീവന്‍ കൊടുത്ത കാര്‍ട്ടൂണ്‍ കഥാപാത്രമാണ് 'പോപ്പേ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട 'Popeye the Sailor'. പോപ്പേയുടെത് പോലെ വലിയ മസിലുകള്ളുള്ള കൈകളാണ് കിറിൽ തെരേഷിനുമുള്ളത്. 

video of russian man flexing his biceps in social media goes viral bkg


ലോകമെങ്ങുമുള്ള ആളുകളുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ വ്യത്യസ്തമാണ്. ചില സമൂഹത്തില്‍ അത്ലറ്റിക് ശരീരമാണ് സൗന്ദര്യമെങ്കില്‍ മറ്റ് ഇടങ്ങളില്‍ അല്പം തടിച്ച ശരീരങ്ങളിലാണ് സൗന്ദര്യം കണ്ടെത്തുന്നത്. ആഫ്രിക്കന്‍ സമൂഹങ്ങളില്‍ ഇക്കാര്യത്തില്‍ മറ്റ് സമൂഹങ്ങളെ അപേക്ഷിച്ച് ഏറെ വൈരുധ്യങ്ങള്‍ കാണാന്‍ കഴിയും. സമൂഹങ്ങളെ പോലെ തന്നെ വ്യക്തികളിലും ഇത്തരത്തില്‍ സൗന്ദര്യ സങ്കല്‍പങ്ങള്‍ വ്യത്യസ്തമാണെന്ന് കാണാം. റഷ്യന്‍ വംശജനായ കിറിൽ തെരേഷിൻ എന്ന 26 -കാരൻ അത്തരത്തില്‍ വ്യത്യസ്തമായ സൗന്ദര്യ സങ്കല്‍പങ്ങള്‍ സൂക്ഷിക്കുന്ന ഒരാളാണ്. സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹം 'ജോണി ബ്രാവോ' എന്ന ആനിമേറ്റഡ് കഥാപാത്രവുമായി താരതമ്യം ചെയ്യപ്പെടുന്നു. എന്നാല്‍  ‘റഷ്യൻ പോപ്പേ’ എന്ന പേരിലാണ് കിറിൽ തെരേഷിൻ ഏറെ ശ്രദ്ധേയന്‍. 

ഇ സി സെഗാര്‍ 1929 -ല്‍ ആദ്യമായി ജീവന്‍ കൊടുത്ത കാര്‍ട്ടൂണ്‍ കഥാപാത്രമാണ് 'പോപ്പേ' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട 'Popeye the Sailor'. പോപ്പേയുടെത് പോലെ വലിയ മസിലുകള്ളുള്ള കൈകളാണ് കിറിൽ തെരേഷിനുമുള്ളത്. കിറിന്‍റെ സൗന്ദര്യ സങ്കല്പങ്ങളില്‍ വലിയ മസിലുകള്‍ക്ക് എന്നും സ്ഥാനമുണ്ട്. പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കാന്‍ വലിയ മസിലുകള്‍ വേണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനായിട്ടാണ് തന്‍റെ കൈകളില്‍ പെട്രോളിയം ജെല്ലി കുത്തിവച്ചതെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ന് അദ്ദേഹത്തിന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ മറ്റുള്ളവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിനാണ് കമന്‍റുകള്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഒരു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പ് "എപ്പോഴാണ് ലെഗ് ഡേ?", ' അധികം വൈകുന്നതിന് മുമ്പ് വൈദ്യസഹായം തേടണം.' എന്നിങ്ങനെയാണ് അവ. 

ഇക്വഡോറിലെ പാം ട്രീസ് ഓരോ വർഷവും 20 മീറ്റർ ദൂരം സഞ്ചരിക്കുന്നു; സത്യമോ മിഥ്യയോ?

നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് ചൈനീസ് യുവതി വാങ്ങിയത് കുറുക്കനെ; പിന്നെ നടന്നത് ട്വിസ്റ്റ് !

മസില്‍ പെരുപ്പിക്കാന്‍ കുത്തിവച്ച പെട്രോളിയം ജെല്ലി, ഇന്ന് അദ്ദേഹത്തിന്‍റെ കൈകളിലെ രക്തയോട്ടം തടസ്സപ്പെടുത്തുന്നതും ടിഷ്യൂകളുടെ നാശവും ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായി മാറി. ജെല്ലിയും കേടായ ടിഷ്യുവും നീക്കം ചെയ്യുന്നതിനായി അദ്ദേഹം ഒന്നിലധികം തവണ ശസ്ത്രക്രിയകൾക്ക് വിധേയനായി. മസിലുകള്‍ മുറിച്ച് മാറ്റുന്നതിനുള്ള സാധ്യത പോലും തേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അത്തരമൊരു നീക്കം മരണത്തിന് സാധ്യതയുണ്ടെന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം സസ്യ എണ്ണ തന്‍റെ കൈകളിൽ കുത്തിവച്ചിരുന്നുവെന്നും എന്നാൽ അത് ശാശ്വതമായ ഫലം നൽകാതെ വന്നപ്പോൾ വാസ്ലിൻ അധിഷ്ഠിത ജെല്ലി കുത്തിവച്ചെന്നും ഇത് കൈയുടെ ഗണ്യമായ വലുപ്പത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.  "സുന്ദരികളായ സ്ത്രീകളെ" ആകർഷിക്കുന്നതിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിര്‍ന്നതെന്നും കിറിന്‍ കൂട്ടിച്ചേര്‍ക്കുന്നു. രണ്ട് വർഷം മുമ്പ് കൈകളിൽ ജീവൻ രക്ഷാ ശസ്ത്രക്രിയ നടത്തിയെങ്കിലും, വീർക്കുന്ന പേശികൾ ഒരു വലിയ വിഷയമായി തുടരുന്നതായും കിറന്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios