കാമ്പസിനുള്ളില്‍ മദ്യപിക്കാനും പുകവലിയും അവകാശമെന്ന് വിദ്യാര്‍ത്ഥിനി; പ്രതിഷേധിച്ച് നെറ്റിസണ്‍സ്
കാമ്പസ് എന്നത് രണ്ടാം വീട് പോലെയാണെന്നും. വീട്ടില്‍ നമ്മള്‍ സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് പോലെ കാമ്പസിലും സിഗരറ്റ് വലിക്കാനും മദ്യപിക്കാനും അവകാശമുണ്ടെന്നാണ് വിദ്യാര്‍ത്ഥിനി അവകാശപ്പെടുന്നത്.
ലോക ചരിത്രത്തില്‍ രാജ്യാധികാരങ്ങളെ പോലും പിടിച്ച് കുലുക്കിയ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ കാമ്പസുകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇന്നും കാമ്പസുകളില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ അതിനെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നത് അത്തരം ചരിത്രാനുഭവങ്ങള്‍ ഉള്ളത് കൊണ്ടാണ്. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു സര്‍വ്വകലാശാല കാമ്പസിലെ ഒരു വിദ്യാര്‍ത്ഥിനി ഒരു മാധ്യമത്തോട് സംസാരിക്കുമ്പോള്‍ കാമ്പസ് ജീവിതത്തെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ നെറ്റിസണ്‍സിനിടെയില്‍ ചേരിതിരിവുണ്ടാക്കി.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കാമ്പസിനുള്ളില്‍ വച്ച് ആത്മഹത്യ ചെയ്തതിന് ദിവസങ്ങള്‍ക്കുള്ളിലാണ് വീഡിയോയും പുറത്തിറങ്ങിയത്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ജാദവ്പൂർ സർവ്വകലാശാലാ പരിസരത്ത് മദ്യം നിരോധിച്ചു. കാമ്പസിലേക്ക് തിരിച്ചറിയൽ രേഖയില്ലാത്ത എത്തുന്ന വിദ്യാർത്ഥികളുടെ പ്രവേശനവും നിയന്ത്രിച്ചു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കാന്‍ നിയമിച്ച 10 അംഗ കമ്മറ്റിയിലെ അംഗവും സര്‍വ്വകലാശാല സയന്‍സ് ഫാക്കല്‍റ്റി ഡീനുമായ അധ്യാപകന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ആത്മഹത്യയില്‍ ഒരു വിദ്യാര്‍ത്ഥിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനി കാമ്പസില്‍ മദ്യപിക്കുന്നത് തന്‍റെ അവകാശമാണെന്ന് പറഞ്ഞതാണ് നെറ്റസണ്‍സിനെ പ്രകോപിതരാക്കിയത്.
ഡൊണാള്‍ഡ് ട്രംപിന് റിസിൻ വിഷം പുരട്ടിയ കത്ത് അയച്ച കേസ്; പാസ്കൽ ഫെറിയറിന് 22 വർഷം തടവ്
ടിക് ടോക്കില്‍ വൈറലായ 'എഗ് ക്രാക്ക് ചലഞ്ച്' ഏറ്റെടുത്ത് ട്വിറ്റര്‍ ഉപയോക്താക്കളും !; വൈറല്‍ വീഡിയോ !
ജാദവ്പൂർ സർവ്വകലാശാലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയാണ് വീഡിയോയില്‍ സംസാരിക്കുന്നത്. News the Truth എന്നാണ് ഓണ്‍ലൈന്‍ മാധ്യമമാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ 'സര്‍ക്കാസം പോളിറ്റിക്സ്' എന്നും എഴുതിയിട്ടുണ്ട്. കാമ്പസിനുള്ളില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് നല്‍കുന്ന മറുപടി എന്ന തരത്തിലാണ് വീഡിയോ. കാമ്പസിലെ ബിയര്‍ ബോട്ടിലുകളെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. ഇതിന് കാമ്പസ് എന്നത് രണ്ടാം വീട് പോലെയാണെന്നും. വീട്ടില്‍ നമ്മള്‍ സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നത് പോലെ കാമ്പസിലും സിഗരറ്റ് വലിക്കാനും മദ്യപിക്കാനും അവകാശമുണ്ടെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ഇതിന് ആരാണ് അവകാശം നല്‍കിയതെന്ന ചോദ്യത്തിന്, 'ആരും എനിക്ക് ഈ അവകാശം നല്‍കേണ്ടതില്ലെന്നും. അത് തനിക്കുണ്ടെന്നു'മാണ് വിദ്യാര്‍ത്ഥിനി മറുപടി നല്‍കുന്നത്. "അവള്‍ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു, കാമ്പസ് പൊതുസ്ഥലമായി കണക്കാക്കപ്പെടുന്നു. പൊതുസ്ഥലത്ത് പുകവലിയും മദ്യപാനവും അനുവദനീയമല്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. പക്ഷേ അവർക്ക് അതറിയില്ല." ഒരാള്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക