ഇന്ത്യ വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥിനിക്ക് ജോലി വാഗ്ദാനം ചെയ്ത് ട്രൂകോളർ സിഇഒ !
തന്‍റെ മാതൃരാജ്യത്ത് നിന്നും പുറത്തു കടന്ന് ഇവിടെ വന്ന് പഠിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. ഇതാണ് ഇന്ത്യക്കാരായ ട്വിറ്റര്‍ ഉപയോക്താക്കളെ പ്രകോപിപ്പിച്ചത്.
ഇന്ത്യ വിടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു കനേഡിയൻ വിദ്യാർഥിനിയുടെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥിനിക്ക് നേരെ വ്യാപക വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. എന്നാൽ, ഇപ്പോഴിതാ വിദ്യാർത്ഥിനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് ട്രൂകോളറിന്‍റെ സിഇഒ അലൻ മമേദി തന്നെ രംഗത്തെത്തി. പെൺകുട്ടിയുടെ അഭിപ്രായ പ്രകടനത്തെ പ്രശംസിച്ച അലൻ മമേദി പഠനശേഷം തന്‍റെ സ്ഥാപനത്തിൽ അവൾക്ക് ജോലിയും വാഗ്ദാനം ചെയ്തു.
ഏക്ത എന്ന് സ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി ഒരു ഓൺലൈൻ മാധ്യമത്തിന് കാനഡയിൽ വെച്ച് നൽകിയ അഭിമുഖമാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്. തന്‍റെ മാതൃരാജ്യത്ത് നിന്നും പുറത്തു കടന്ന് ഇവിടെ വന്ന് പഠിക്കുക എന്നത് തന്‍റെ സ്വപ്നമായിരുന്നുവെന്നാണ് പെൺകുട്ടി വീഡിയോയിൽ പറയുന്നത്. കൂടാതെ തന്‍റെ മാതൃരാജ്യം ഇന്ത്യയാണെന്നും താൻ ഒരു ബയോടെക് വിദ്യാർത്ഥിനിയാണെന്നും അവൾ പറയുന്നു. പഠനശേഷം സ്വന്തമായി ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹം. കാനഡയിലെ ജീവിതാന്തരീക്ഷവും സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ തനിക്ക് ഇഷ്ടമാണെന്നും അവൾ വീഡിയോയിൽ പറയുന്നു. ഏക്തയുടെ വാക്കുകൾ സാമൂഹിക മാധ്യമത്തില്‍ വളരെ വേഗത്തിൽ വൈറൽ ആവുകയും വ്യാപകമായ വിമർശനങ്ങളും പരിഹാസങ്ങളും അവൾക്ക് നേരെ ഉണ്ടാവുകയും ചെയ്തു.
ഇര്‍പ്പം കയറി പൊളിഞ്ഞ് വീഴാറായ മതില്‍ വില്പനയ്ക്ക്; വില 41 ലക്ഷം രൂപ, കാരണം വിചിത്രം !
സാമൂഹിക മാധ്യമത്തില്‍ പരസ്യം നൽകാം, പക്ഷേ സൗജന്യമായി കാർ നൽകണമെന്ന് ആവശ്യപ്പെട്ട് യുവതി !
എന്നാൽ വിദ്യാർത്ഥിനിക്ക് ശക്തമായ പിന്തുണ അറിയിച്ചു കൊണ്ടാണ് ട്രൂകോളർ സിഇഒ രംഗത്തെത്തിയത്. ചുറ്റും നിന്ന് കളിയാക്കുന്ന കോമാളികൾ പറയുന്നത് കേൾക്കരുതെന്നും നിങ്ങളുടെ സ്വപ്നങ്ങളുമായി മുന്നോട്ട് പോകണമെന്നും പഠന ശേഷം ലോകമെമ്പാടുമുള്ള ട്രൂകോളർ ഓഫീസുകളിൽ ഇഷ്ടമുള്ള ഒരിടത്ത് നിങ്ങള്‍ക്ക് ജോലിക്ക് കയറാമെന്നും അദ്ദേഹം ട്രെൻഡിംഗ് വീഡിയോയ്ക്ക് താഴെ മറുപടി നൽകി. എന്നാൽ അലൻ മമേദിയുടെ അഭിപ്രായത്തെ വിമർശിച്ച് കൊണ്ടും നിരവധി പേർ രംഗത്ത് വന്നു. അതിൽ ഒരാൾ ചോദിച്ചത് ഇങ്ങനെയായിരുന്നു: 'അപ്പോൾ അവളെ ജോലിക്കെടുക്കാൻ അവളുടെ യോഗ്യതകളും കഴിവുകളും ഒന്നും നിങ്ങൾ അറിയേണ്ടതില്ലേ? ഒരു ബയോടെക് ബിരുദധാരി ട്രൂകോളറില്‍?' ആ ചോദ്യത്തിനും അലൻ മമേദി മറുപടി പറഞ്ഞു. "നല്ല വിദ്യാഭ്യാസമുള്ള വ്യക്തി പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഉയർന്ന അഭിലാഷമുള്ള വ്യക്തിയാണ്. നിങ്ങൾക്ക് വേണ്ടത് അത്രമാത്രം. അടിക്കുറിപ്പ്. ഞങ്ങളുടെ CFO ഒരു ബഹിരാകാശ ഭൗതികശാസ്ത്രജ്ഞനാണ്. " അലന്‍ മമോദി എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക