സ്രാവിന്‍റെ വാലില്‍ പിടിച്ച് വലിക്കുന്ന വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം; 'ആണത്തം' സ്രാവിനോടല്ല വേണ്ടതെന്ന് പെറ്റ

നിങ്ങൾ ഒരു സ്രാവിന്‍റെ വാലിൽ പിടിക്കുമ്പോൾ, അവയ്ക്ക് അക്ഷരാർത്ഥത്തിൽ ഒരു വട്ടം ചുറ്റിക്കറങ്ങാനും തരിഞ്ഞ് വരാനും സമയം കിട്ടും. അങ്ങനെയാണ് അത് മിക്ക മത്സ്യത്തൊഴിലാളികളെയും കടിച്ചിരിക്കുന്നതെന്ന്   മറൈൻ ബയോളജി പ്രൊഫസറായ ഡോ. ക്രിസ് ലോവ് പറയുന്നു. 

Strong criticism against the one who grabs the tail of the shark and pulls it BKG


മേരിക്കന്‍ നാഷണൽ ഫുട്ബോൾ ലീഗ് (NFL) ഏജന്‍റ് ഡ്രൂ റോസൻഹോസ്, കടലിൽ സ്രാവിന്‍റെ വാലില്‍ പിടിച്ച് വലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ നെറ്റിസണ്‍സ് രണ്ട് ചേരിയായി തിരിഞ്ഞ് വാഗ്വാദത്തിലായി. റോസൻഹോസിന്‍റെ പ്രവര്‍ത്തിയ്ക്കെതിരെ മൃഗാവകാശ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമൽസ്) വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി. ഇത്തരം ഒരു പ്രവര്‍ത്തിയിലേര്‍പ്പെട്ട് പിന്നീട് അത് ന്യായീകരിക്കുന്ന ഡ്രൂവിനെ 'ആണത്തം ആഘോഷിക്കുന്നയാള്‍' എന്നര്‍ത്ഥം വരുന്ന 'wannabe macho man' എന്നാണ് ഡ്രൂ റോസൻഹോസിനെ പെറ്റ വിശേഷിപ്പിച്ചത്. 'മുൻനിര അത്‌ലറ്റുകൾക്ക് ചുറ്റും വളരെയധികം സമയം ചെലവഴിക്കുന്നതിനാല്‍, ഡ്രൂ റോസെൻ‌ഹോസിന് എന്തെങ്കിലും തെളിയിക്കേണ്ടതുണ്ടാകും.' മെന്നും സംഘടന പറഞ്ഞു.

ഡ്രൂ റോസൻഹോസിന്‍റെ ട്വിറ്റർ അക്കൗണ്ടിലാണ് ആദ്യം വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു ബോട്ടിന് സമീപത്ത് കൂടി സ്നോർക്കൽ ഉപയോഗിച്ച് ഡ്രൂ റോസൻഹോസ് നീന്തുമ്പോള്‍ എതിരെ ഒരു സ്രാവിനെ കാണാം. പിന്നാലെ ഡ്രൂ, സ്രാവിന്‍റെ വാലില്‍ പിടിച്ച് വലിക്കുകയും വിജയചിഹ്നം കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ സ്രാവ് തീര്‍ത്തും അവശനാണ്. അത് കടലിലെ ചെറിയ തിരയില്‍ പോലും ആടിയുലയുകയും പല  തവണ ബോട്ടില്‍ ഇടിക്കുകയും ചെയ്യുന്നു. വീഡിയോ പങ്കുവച്ചു കൊണ്ട് ഡ്രൂ ഇങ്ങനെ എഴുതി, ' ഇന്ന് ചീറ്റയുമായി മീൻ പിടിക്കാൻ പോയി, ഈ ഡസ്‌കി ഷാർക്കിന്‍റെ അടുത്തെത്താൻ തീരുമാനിച്ചു" . മിയാമിയുടെ തീരത്ത് ഒരു മത്സ്യബന്ധനത്തിനിടെയായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

തദ്ദേശീയ പക്ഷികളെ സംരക്ഷിക്കാന്‍ അവസാനത്തെ എലിയെയും കൊന്നൊടുക്കാന്‍ ന്യൂസിലാൻഡ്

വീഡിയോ തരംഗമായതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ ജലജീവികളോട് മോശമായി പെരുമാറുന്നതിനെതിരെ പെറ്റ ആശങ്ക പ്രകടിപ്പിച്ചു. “ജലജീവികൾ ഇതിനകം തന്നെ അവയെ കൊളുത്തുകളില്‍ തറയ്ക്കുന്ന വെള്ളത്തില്‍ നിന്നും വലിച്ചെടുത്ത് ശ്വാസം മുട്ടി മരിക്കാന്‍ വിടുന്ന മത്സ്യത്തൊഴിലാളികളികളാല്‍ കഷ്ടപ്പെടുകയാണ്. കുറച്ച് ട്വിറ്റര്‍ ലൈക്കുകള്‍ക്ക് വേണ്ടി അവര്‍ക്ക് ആണത്തം ആഘോഷിക്കുന്ന ഒരാളെ ആവശ്യമില്ലെന്നും പെറ്റ കൂട്ടിച്ചേര്‍ത്തു.  ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തന്‍റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കാന്‍ റോസൻഹോസ് തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഡ്രൂ തന്‍റെ രണ്ടാമത്തെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. അതില്‍ ഡ്രൂ സാവിനെ തൊടുന്നത് കാണാം. 

 

ടേക്ക് ഓഫിന് കാത്തുനിക്കവേ വിമാനത്തിന് മിന്നലേറ്റു. പിന്നാലെ അഭൗമമായ പ്രകാശം; വൈറല്‍ വീഡിയോ കാണാം

സ്രാവിനോട് ഗുസ്തി പിടിക്കുന്നത്, പ്രത്യേകിച്ചും വാലില്‍ പിടിച്ച് വലിക്കുന്നത്... അത് ആരോഗ്യമുള്ള സ്രാവായിരുന്നെങ്കില്‍ മറ്റൊരു ഫലമായിരുന്നേനെയെന്ന് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മറൈൻ ബയോളജി പ്രൊഫസറും ഷാർക്ക് ലാബിന്റെ ഡയറക്ടറുമായ ഡോ. ക്രിസ് ലോവ് യു.എസ്.എ ടുഡേയോട് പറഞ്ഞു. “നിങ്ങൾ ഒരു സ്രാവിന്‍റെ വാലിൽ പിടിക്കുമ്പോൾ, അവയ്ക്ക് അക്ഷരാർത്ഥത്തിൽ ഒരു വട്ടം ചുറ്റിക്കറങ്ങാനും തരിഞ്ഞ് വരാനും സമയം കിട്ടും. അങ്ങനെയാണ് അത് മിക്ക മത്സ്യത്തൊഴിലാളികളെയും കടിച്ചിരിക്കുന്നത്,” ഡോ ലോവ് വിശദീകരിച്ചു. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സ്പോര്‍ട്സ് ഏജന്‍റാണ് ഡ്രൂ റോസന്‍ഹോസ്. അന്‍റോണിയോ ബ്രൗൺ, റോബ് ഗ്രോങ്കോവ്സ്കി എന്നീനെ പ്രശസ്തതാരങ്ങള്‍ വര്‍ഷങ്ങളായി ഡ്രൂവിനോടൊപ്പമാണ്. കഴിഞ്ഞ വര്‍ഷം മിയാമി ഡോൾഫിൻസുമായി 120 മില്യൺ ഡോളറിന്‍റെ നാല് വര്‍ഷത്തെ കരാര്‍ ഉറപ്പിച്ചതോടെ എൻ‌എഫ്‌എല്ലിന്‍റെ ചരിത്രത്തില്‍ ഈ സ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമായി ഇത് മാറി. 

ലോകം മൊത്തം വിറ്റു; ഒടുവില്‍, 'കുട്ടിസ്രാവ്' കളിപ്പാട്ടം തിരിച്ച് വിളിച്ച് കമ്പനി
 

Latest Videos
Follow Us:
Download App:
  • android
  • ios