ലീഗും ആർഎസ്എസും വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാൻ; മുസ്ലിം ഏകീകരണത്തിന് ശ്രമമെന്ന് വിമർശനം

മതനിരപേക്ഷത പറഞ്ഞ ശേഷം വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗെന്ന് മന്ത്രി സജി ചെറിയാൻ

Saji Cherian accuses Muslim league over communal stance

ആലപ്പുഴ: മുസ്ലിം ലീഗും ആർഎസ്എസും തമ്മിൽ വ്യത്യാസമില്ലാതായെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വർഗീയ നിലപാട് എടുത്തു. മതനിരപേക്ഷ നിലപാട് ലീഗ് മറന്നുവെന്നും മുസ്ലിം ഏകീകരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംഘടിതമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലീം ഏകോപനം നടത്താൻ ലീഗ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മതനിരപേക്ഷത പറഞ്ഞ ശേഷം വർഗീയ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിന് ശേഷം എന്തിനാണ് എസ്ഡിപിഐ പ്രകടനം നടത്തിയത്? നാല് വോട്ടിനു വേണ്ടി എൽഡിഎഫ് നിലപാട് പണയം വയ്ക്കില്ല. മുസ്ലിം ലീഗിനെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പാർട്ടിയും സർക്കാരും അതിൽ ഉറച്ചുനിൽക്കുന്നു. ലീഗിന്റെ വർഗീയ നിലപാടിനെ ശക്തമായി എതിർക്കും. ഹിന്ദുത്വ വർഗീയതക്കെതിരെ എന്ന് പറഞ്ഞ് ലീഗിന്റെ വർഗീയ നിലപാടിനെ ഉപയോഗിക്കുന്നത് കോൺഗ്രസാണ്. എന്നാൽ അവരും കാണിക്കുന്നത് വർഗീയതയാണ്. ഈ തറ ഏർപ്പാട് കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. ഇടതുപക്ഷം ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസും മുസ്ലിം ലീഗും ആയി വ്യത്യാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios