അന്ന് കുടുംബത്തിന് ഭക്ഷണം കണ്ടെത്താനായി വിൽക്കേണ്ടി വന്ന കാർ, അത് വീണ്ടും കയ്യിലെത്തിയ വൃദ്ധന്റെ സന്തോഷം

ട്വിറ്ററിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം വർഷങ്ങൾക്ക് മുമ്പ് കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന് തന്റെ കാർ വിൽക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിന് അതേ കാർ തന്നെ തിരികെ എത്തിച്ച് കൊടുത്തിരിക്കുകയാണ്. 

old man unites with his car once he sold to support family rlp

എല്ലാവർക്കും അവരവരുടെ വാഹനം ഏറെ പ്രിയപ്പെട്ടതാണ്. കഴിവതും അത് വിൽക്കാതിരിക്കാൻ നാം ശ്രമിക്കും. മിക്കവാറും ആളുകൾ പുതിയതൊന്നു വാങ്ങാനോ അല്ലെങ്കിൽ എന്തെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ട് വരുമ്പോഴോ ഒക്കെയാണ് തങ്ങളുടെ പ്രിയപ്പെട്ട വാഹനം വിൽക്കുന്നത്. അതുപോലെ വീട്ടിലൊരു ബുദ്ധിമുട്ട് വന്നപ്പോൾ വിൽക്കേണ്ടി വന്ന തന്റെ പ്രിയപ്പെട്ട വാഹനം വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്ന ഒരാളുടെ സന്തോഷമാണ് ഇപ്പോൾ വൈറലാവുന്നത്. 

വീഡിയോയിൽ പ്രായമായ ഒരാൾ പാർക്കിം​ഗ് ലോട്ടിലേക്ക് നടക്കുന്നതാണ് കാണുന്നത്. അവിടെ അയാൾക്ക് നേരത്തെ ഉണ്ടായിരുന്ന കാറിനോട് സമാനമായ ഒരു കാർ കിടക്കുന്നതും കാണാം. ട്വിറ്ററിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം വർഷങ്ങൾക്ക് മുമ്പ് കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന് തന്റെ കാർ വിൽക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ അദ്ദേഹത്തിന് അതേ കാർ തന്നെ തിരികെ എത്തിച്ച് കൊടുത്തിരിക്കുകയാണ്. 

'അദ്ദേഹം കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷം പാർക്കിം​ഗ് ലോട്ടിലേക്ക് നടക്കുകയായിരുന്നു. അവിടെ ഒരു തിളങ്ങുന്ന പച്ച കാർ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്റെ കുടുംബത്തിന് ഭക്ഷണം കണ്ടെത്തുന്നതിനായി വിറ്റ അതേ കാർ തന്നെയാണിത് എന്ന് അപ്പോൾ അദ്ദേഹത്തിന് ഓർമ്മ വന്നു. അദ്ദേഹത്തിന്റെ മകൾ വീണ്ടും ആ കാർ അദ്ദേഹത്തെ സർപ്രൈസ് ചെയ്യുന്നതിനായി തിരികെ നൽകി' എന്നും വീഡിയോയ്‍ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്. 

പ്രായമായ മനുഷ്യൻ ആകെ വികാരഭരിതനാവുന്നതും വീഡിയോയിൽ കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളിട്ടതും അത് ഷെയർ ചെയ്തതും. ഒരാൾ കമന്റ് നൽകിയത്, 'ഇത് വളരെ മനോഹരമാണ്, എനിക്ക് എന്റെ അച്ഛനെ മിസ് ചെയ്യുന്നു. ഇല്ലെങ്കിൽ അദ്ദേഹത്തിനും ഇതുപോലെ ഒരു സമ്മാനം നൽകാമായിരുന്നു' എന്നാണ്. 

വീഡിയോ കാണാം: 

Latest Videos
Follow Us:
Download App:
  • android
  • ios