'അയ്യോ... ഇതെന്ത് ജീവി?'; ഞണ്ടിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന നിഗൂഢ സമുദ്രജീവിയെ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ് !
“ആർക്കെങ്കിലും ഇത് വിശദീകരിക്കാമോ?” എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനകം മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ ഭയവും ചിലര്‍ യഥാര്‍ത്ഥ വിവരങ്ങളും പങ്കുവച്ചു.
ഭൂമിയിലെ ജൈവവൈവിധ്യം പൂര്‍ണ്ണമായും ഇന്നും മനുഷ്യന് അജ്ഞാതമാണ്. മനുഷ്യന്‍ കണ്ടതിനും കണ്ടെത്തിയതിനും അപ്പുറത്ത്, മനുഷ്യന്‍റെ കാഴ്ചയ്ക്കുമപ്പുറത്ത് അനേകം ജീവി വര്‍ഗ്ഗങ്ങള്‍ ഇന്നും ഈ ഭൂമുഖത്തുണ്ട്. അത്തരം ജീവികളെ പലപ്പോഴും കണ്ടെത്തിയതായി നമ്മള്‍ വാര്‍ത്തകളില്‍ വായിക്കാറുമുണ്ട്. നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെ കണക്കനുസരിച്ച് സമുദ്രത്തിന്‍റെ 80 ശതമാനത്തിലധികം പ്രദേശം മനുഷ്യർ ഒരിക്കല്‍ പോലും പര്യവേക്ഷണം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്നാണ്. ഇതിനിടെയാണ് ഒരു അസാധാരണജീവി നെറ്റിസണ്‍സിനിടെയില്‍ വളരെ വേഗം വ്യാപിച്ചത്. ഇത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. പലരും ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ജീവിയെ കണ്ടത്.
Oddly Terrifying എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്. ഓരോ തവണയും ഞണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോളൊക്കെ. ഈ ജീവി ഞണ്ടിന് മുകളിലേക്ക് ഇഴഞ്ഞ് കയറുകയും അതിനെ വിഴുങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. “ആർക്കെങ്കിലും ഇത് വിശദീകരിക്കാമോ?” എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനകം മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ ഭയവും ചിലര്‍ യഥാര്‍ത്ഥ വിവരങ്ങളും പങ്കുവച്ചു. ചിലർ സ്‌പൈഡർ മാൻ സീരീസില്‍പ്പെട്ട ആന്‍റീ ഹീറോയായ 'വെനോമി'നോട് താരതമ്യപ്പെടുത്തി. "സിംബിയോട്ട് ഒരു പുതിയ മാസ്റ്ററെ തിരയുന്നു." എന്നായിരുന്നു ഒരു ഉപയോക്താവ് അമേരിക്കൻ സയൻസ് ഫിക്ഷനായ സ്റ്റാർ ട്രെക്കിനെ ഓര്‍ത്തുകൊണ്ട് കുറിച്ചത്.
'ആല്‍മരം മൂടിയ ചായക്കട'; അമൃത്സര്‍ ക്ഷേത്രത്തിലെ ചായ്‍വാലയുടെ കഥ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
ഗ്രാമത്തിലെ താമസക്കാര്‍ 125, പക്ഷേ, ഗ്രാമത്തിലേക്ക് പോകാന്‍ റോഡുകളില്ല !
ഇത്തരം ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടയില്‍ ഒരു ഉപയോക്താവ് ഈ ജീവി ഒരു 'കടൽ പരന്ന വിര'യാണെന്ന് വ്യക്തമാക്കി. വെനം ഒരു രസകരമായ കഥയായിരിക്കാം, പക്ഷേ ഇത് ഒരു 'കടൽ പരന്ന പുഴു' മാത്രമാണെന്ന് കുറിച്ചു. 2021 ല്‍ ഈ വീഡിയോ വൈറലായിരുന്നു. അന്ന് Kurt Cabahug എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരുന്നത്. അതിനുമുമ്പ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വീഡിയോ വീണ്ടും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. മറൈൻ ബയോളജിസ്റ്റായ അലിസൺ യങ്ങ് വീഡിയോയിലെ കറുത്ത ജീവികൾ മാംസഭുക്കുകൾക്ക് പേരുകേട്ട ഒരു പോളിക്ലാഡ് ഫ്ലാറ്റ് വേം ആണെന്ന് വ്യക്തമാക്കി. ഇവയ്ക്ക് കരയില്‍ വലിയ വേഗമില്ലെങ്കിലും കടലില്‍ ഇവ അത്യാവശ്യം വേഗത്തില്‍ സഞ്ചരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക