പശുവെങ്കിൽ പശു, മൈക്ക് നീട്ടി കുട്ടി, പ്രതികരിച്ച് പശുവും, ജേണലിസ്റ്റ് കൊള്ളാമല്ലോ എന്ന് നെറ്റിസൺസ്

കുട്ടി പശുവിന്റെ അടുത്തെത്തുന്നതും അതിന്റെ ശബ്ദം അനുകരിക്കുന്നതും കാണാം. പിന്നീട് മൈക്ക് പശുവിന് നേരെ നീട്ടുകയാണ്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പശുവും തിരിച്ച് ശബ്ദമുണ്ടാക്കുന്നതാണ് പിന്നെ വീഡിയോയിൽ കാണുന്നത്. 

kid places mic in front of cow then this is happened video

സോഷ്യൽ മീഡിയയിൽ ക്യൂട്ട് വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. അങ്ങനെയുള്ള അനേകം അനേകം വീഡിയോകൾ ഓരോ ദിവസവും നമുക്ക് മുന്നിലേക്ക് വരാറുണ്ട്. അതിൽ തന്നെ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് വലിയ ആരാധകരാണ്. അവരുടെ നിഷ്കളങ്കതയും ക്യൂട്ട്നെസ്സും എല്ലായ്പ്പോഴും ആളുകളെ ആകർഷിക്കാറുണ്ട്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്. 

ഇതൊരു കുട്ടിയുടെ റിപ്പോർട്ടിം​ഗ് വീഡിയോയാണ്. ന്യൂസുകളിലും മറ്റും നമ്മൾ റിപ്പോർട്ടിം​ഗ് കണ്ടിട്ടുണ്ട്. ആളുകളിൽ നിന്നും അഭിപ്രായങ്ങൾ ആരായുന്നതും ഒക്കെ അതിന്റെ ഭാ​ഗമാണ്. അത് തന്നെയാണ് ഈ കുട്ടിയും ചെയ്യുന്നത്. എന്നാൽ, അവൾ തന്റെ മൈക്ക് നീട്ടുന്നത് മനുഷ്യരുടെ നേർക്കല്ല എന്ന് മാത്രം. പകരം ഒരു പശുവിനാണ് അവൾ തന്റെ മൈക്ക് നീട്ടുന്നത്. ഈ വീഡിയോ കണ്ടാൽ ആരും ചിരിച്ചു പോകും എന്ന കാര്യത്തിൽ യാതൊരു സംശയും ഇല്ല. 

pubity എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ 'ചരിത്രത്തിലെ ഏറ്റവും സാക്ഷരതയുള്ള പശു' എന്നും എഴുതിയിട്ടുണ്ട്. വീഡിയോയ്ക്കകത്ത്, 'ഇന്ന് എന്റെ മകൾ ഒരു പശുവിനെ ഇന്റർവ്യൂ ചെയ്തു, അത് നന്നായിരുന്നു' എന്നും എഴുതിയിട്ടുണ്ട്. വീഡിയോയിൽ ഒരു കൊച്ചു പെൺകുട്ടി ഒരു മൈക്കുമായി ഒരുകൂട്ടം പശുക്കളുടെ അടുത്ത് നിൽക്കുന്നതാണ് കാണുന്നത്. 

കുട്ടി പശുവിന്റെ അടുത്തെത്തുന്നതും അതിന്റെ ശബ്ദം അനുകരിക്കുന്നതും കാണാം. പിന്നീട് മൈക്ക് പശുവിന് നേരെ നീട്ടുകയാണ്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പശുവും തിരിച്ച് ശബ്ദമുണ്ടാക്കുന്നതാണ് പിന്നെ വീഡിയോയിൽ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കുട്ടിയുടെയും പശുവിന്റെയും ജേണലിസം കഴിവുകൾ കൊള്ളാം എന്ന് കമന്റുകൾ നൽകിയവരുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios