ഗുഹയ്ക്കുള്ളിൽ ഒറ്റ മുറിയുള്ള ഒരു ആഡംബര ഹോട്ടല്‍; സൗകര്യങ്ങളില്‍ നിങ്ങളെ അമ്പരപ്പിക്കും !
യുഎസിലെ ടെക്സാസിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്, ബിഗ് ബെൻഡിലെ ദി സമ്മിറ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ.
വിനോദസഞ്ചാരികളുടെ യാത്രയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് താമസിക്കാനായി തെരഞ്ഞെടുക്കുന്ന ഹോട്ടലുകളാണ്. അതിഥികളെ സ്വീകരിക്കാനായി ആകർഷണീയമായതും ആഡംബരം ജനിപ്പിക്കുന്നതുമായ പല സൗകര്യങ്ങളും ഹോട്ടലുകൾ ഒരുക്കാറുണ്ട്. ഇത്തരത്തിൽ അതിഥികളെ ആകർഷിക്കാനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള ജയിലിലെ ഹോട്ടലും ഖനിക്കുള്ളിലെ ഹോട്ടലും ക്യാപ്സ്യൂൾ ഹോട്ടലും വിമാനത്തിനുള്ളിലെ ഹോട്ടലും ഒക്കെ പലപ്പോഴും നിങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ടാവാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വിനോദസഞ്ചാരികളെ ആകർഷിക്കാനായി അമേരിക്കയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു ഹോട്ടലിനെ കുറിച്ചാണ് ഈ വാര്‍ത്ത.
എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയ ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത് ഗുഹക്കുള്ളിലാണ്. ഈ ഹോട്ടലിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. പാറക്കെട്ടുകൾക്കിടയിലുള്ള ഒരു ഗുഹയിലേക്കുള്ള ഒരു ഇടവഴിയുടെ ദൃശ്യങ്ങൾ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഹോട്ടൽ മുറിക്കുള്ളിലെ ദൃശ്യങ്ങളിലേക്ക് കടക്കുമ്പോൾ ആരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് കാണാം. സ്പായും കുളിമുറിയും എല്ലാം ഗുഹയ്ക്കുള്ളില്‍ തന്നെ. യുഎസിലെ ടെക്സാസിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്, ബിഗ് ബെൻഡിലെ ദി സമ്മിറ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ.
താഴെ വീണ തന്നെ എടുത്ത പരിപാലകയോട് കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടുന്ന കുഞ്ഞു പാണ്ടയുടെ വീഡിയോ വൈറല്‍
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ ഈ ഹോട്ടലിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; 'നിങ്ങളുടെ കാഴ്ചകളെ വിസ്മയിപ്പിക്കുന്ന മനോഹരമായ ദൃശ്യങ്ങൾ കണ്ട് ഉണരൂ. ഓരോ പ്രഭാതത്തിലും സൂര്യോദയത്തിന്‍റെ ചൂടുള്ള തിളക്കം ആസ്വദിക്കൂ. രാത്രിയുടെ വിശാലതയിൽ ആകാശത്തിലെ നക്ഷത്രങ്ങളോട് കുശലം പറയൂ. പ്രകൃതിയുടെ പ്രതിഭാസങ്ങളെ കൺകുളിർക്കെ കാണാനുള്ള സുവർണ്ണാവസരമായാണ് ഈ ഗുഹ ഹോട്ടലിനുള്ളിലെ താമസത്തെ ഹോട്ടൽ അധികൃതർ വിശേഷിപ്പിക്കുന്നത്. മാനമായ അനുഭവം പ്രധാനം ചെയ്യുന്ന മറ്റൊരു ഹോട്ടലാണ് വെയിൽസിലെ സ്നോഡോണിയ പർവതത്തിന് താഴെ സ്ഥിതിചെയ്യുന്ന ഡീപ് സ്ലീപ്പ് ഹോട്ടലിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ. അതിഥികളെ ഒരു ഖനിയുടെ അടിയിൽ ഉറങ്ങാൻ അനുവദിക്കുന്നുവെന്നതാണ് ഈ അസാധാരണ ഹോട്ടലിന്‍റെ പ്രത്യേകത.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക