കരുതൽ സ്പർശം; വെള്ളച്ചാലില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിച്ച് രക്ഷാസേന, കൈയടിച്ച് സോഷ്യൽ മീഡിയ
പതിവ് പട്രോളിംഗിനിടെയാണ് മുതുമല ടൈഗര്‍ റിസർവ് ഫീൽഡ് സംഘാംഗങ്ങള്‍ ഒരു കുട്ടിയാനയെ നീര്‍ചാലില്‍ കണ്ടെത്തിയത്. അത് രക്ഷപ്പെടാന്‍ പാടുപെടുകയായിരുന്നു. ഏതാനും മീറ്റര്‍ അകലെ അമ്മയാനയെയും കണ്ടെത്തി.
അപ്രതീക്ഷിതമായി അതിശക്തമായ മഴ മനുഷ്യനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കാടിന്‍റെ ഉള്ളകങ്ങളില്‍ മറ്റ് ജീവി വര്‍ഗ്ഗങ്ങളും ഈ മഴയില്‍ ഏറെ ദുരിതം അനുഭവിക്കുന്നു. മുതുമല കടുവാ സങ്കേതത്തില്‍ നിന്നും പകര്‍ത്തിയ കാഴ്ച സുപ്രിയ സാഹു ഐഎഎസ് തന്‍റെ എക്സ് ഹാന്‍റില്‍ പങ്കുവച്ചപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കളും ആ ദുരിതം നേരില്‍ കണ്ടു. കാട്ടിനുള്ളിലെ ഒരു നീര്‍ച്ചാലില്‍ അകപ്പെട്ട് പോയ ആനക്കുട്ടിയെ രക്ഷപ്പെടുത്തുന്ന ഒരു സംഘം രക്ഷാസേനയുടെ വീഡിയോയായിരുന്നു അത്.
പതിവ് പട്രോളിംഗിനിടെയാണ് മുതുമല ടൈഗര്‍ റിസർവ് ഫീൽഡ് സംഘാംഗങ്ങള്‍ ഒരു കുട്ടിയാനയെ നീര്‍ചാലില്‍ കണ്ടെത്തിയത്. അത് രക്ഷപ്പെടാന്‍ പാടുപെടുകയായിരുന്നു. ഏതാനും മീറ്റര്‍ അകലെ അമ്മയാനയെയും കണ്ടെത്തി. ഉടനെ കുട്ടി ആനയെ രക്ഷപ്പെടുത്താനായി ഒരു ടീമിനെ വിന്യസിച്ചു. രക്ഷാസംഘത്തിന്‍റെ ശ്രമകരമായ ദൌത്യത്തിനൊടുവില്‍ കുട്ടിയാനയെ രക്ഷപ്പെടുത്തി. പിന്നാലെ കുട്ടിയാന അമ്മയുമായി ഒന്നിച്ചെന്നും സുപ്രിയാ സാഹു എഴുതി. ഇരുവരും സുരക്ഷിതരാണെന്നും അമ്മയെയും കുഞ്ഞിനെയും നിരീക്ഷിച്ച് വരികയാണെന്നും പെട്ടെന്ന് തന്നെ ആന കുട്ടിയെ പുറത്തെടുക്കാന്‍ പ്രവര്‍ത്തിച്ചതിന് ഡിഡി എംടിആർ വിദ്യയെയും സംഘത്തെയും സുപ്രിയ സാഹു അഭിനന്ദിച്ചു.
500 വർഷം പഴക്കം, തിരുമങ്കൈ ആൾവാറിന്‍റെ വെങ്കല പ്രതിമ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു
പര്‍വ്വതങ്ങള്‍ക്കും നദിക്കുമിടയില്‍ ഒരു നഗരം; ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരത്തിന്‍റെ വീഡിയോ വൈറല്‍
ഒരു ഇടുങ്ങിയ നീര്‍ച്ചാലില്‍ നിന്നും ആറോളം രക്ഷാ സംഘാംഗങ്ങള്‍ ചേര്‍ന്ന് ഒരു കുട്ടി ആനയെ വലിച്ച് പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ഇവര്‍ കുട്ടിയാനയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് മടങ്ങുന്നു. ഏറെ നേരത്തിന് ശേഷം അമ്മ ആനയ്ക്കൊപ്പം കുട്ടിയാനയെ കണ്ടെത്തിയ ദൃശ്യങ്ങളും ഒപ്പമുണ്ട്. വീഡിയോ സമൂഹ മാധ്യമത്തില്‍ നിരവധി പേരാണ് കണ്ടത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം പേര്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. നിരവധി പേര്‍ രക്ഷാ സംഘത്തെയും അവരുടെ പ്രവര്‍ത്തിയെയും അഭിനന്ദിച്ചു. വനവന്യമൃഗ സംരക്ഷണത്തില്‍ തമിഴ്നാട് സർക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെയും ചിലര്‍ അഭിനന്ദിച്ചു. മറ്റ് ചിലര്‍ മനുഷ്യ സ്പര്‍ശമേറ്റ കുട്ടികളെ അമ്മയാന വീണ്ടും സ്വീകരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു.