Asianet News MalayalamAsianet News Malayalam

ഹോ, എങ്ങനെ പേടിക്കാതിരിക്കും; അപകടകരമായ റോഡിലൂടെ സാഹസിക യാത്ര, വീഡിയോയുമായി യുവാവ്

ജീപ്പിലാണ് വ്ലോ​ഗറുടെ യാത്ര. അതുവഴി സാധാരണയായി കടന്നു പോകുന്ന ജീപ്പുകളിൽ ഒന്നാണത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.

scary jeep ride from Juglot by US vlogger video
Author
First Published Jun 28, 2024, 8:10 AM IST

ലോകത്തിൽ വളരെയേറെ അപകടകരമായ അനേകം സ്ഥലങ്ങളുണ്ട്. ചെങ്കുത്തായ മലകൾക്കിടയിലൂടെ കടന്നു പോകുന്ന റോഡുകളും വഴികളും ഒക്കെ ഇതിൽ പെടുന്നു. സോഷ്യൽ മീഡിയയിൽ അതുപോലെയുള്ള ഒരുപാട് വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവും. നമ്മുടെ ചങ്കിടിച്ചു പോകുന്നതായിരിക്കും അത്തരം കാഴ്ചകൾ. 

എങ്ങനെയാണ് ഇങ്ങനെയുള്ള റോഡുകളിലൂടെ ആളുകൾക്ക് പോകാൻ പറ്റുന്നത് എന്നൊക്കെ നമ്മൾ ചിന്തിച്ചു പോയിട്ടുണ്ടാകാം. ലോകത്ത് ഇത്തരത്തിലുള്ള ഒരുപാട് സ്ഥലങ്ങളുണ്ട് എന്ന് നമ്മൾ അറിയുന്നത് തന്നെ ഒരുപക്ഷേ സോഷ്യൽ മീഡിയ സജീവമായതിന് ശേഷമായിരിക്കാം. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ഒരു യുഎസ് വ്ലോ​ഗറാണ് ഈ യാത്ര നടത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും അപകടകരമായ റോഡാണ് ഇത്. കോളിൻ എന്ന വ്ലോ​ഗർ ഗിൽജിത്-ബാൾട്ടിസ്ഥാൻ ഹൈവേയിലൂടെയാണ് ഈ യാത്ര നടത്തിയത്. പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ ഗിൽജിത് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജ​ഗ്ലോട്ടിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 

ജീപ്പിലാണ് വ്ലോ​ഗറുടെ യാത്ര. അതുവഴി സാധാരണയായി കടന്നു പോകുന്ന ജീപ്പുകളിൽ ഒന്നാണത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. അതിൽ നാട്ടുകാരായ ഒരുപാട് യാത്രക്കാരെയും കാണാം. അവർക്ക് അത്ര പേടിയൊന്നും കാണാനില്ല. എന്നാൽ, വ്ലോ​ഗർ അല്പം ഭയത്തിലും അതിനേക്കാളേറെ ത്രില്ലിലുമാണ് വണ്ടിയിൽ ഇരിക്കുന്നത്. പിന്നെ കാണുന്നത് അപകടകരമായ, റോഡെന്ന് വിളിക്കാൻ പോലും പറ്റാത്ത തരം റോഡിലൂടെ ജീപ്പ് പായുന്നതാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by colin (@colinduthie)

ഇത് ഒരു റിസ്കെടുക്കൽ കൂടിയാണ് എന്നും യുവാവ് പറയുന്നുണ്ട്. വണ്ടി സഞ്ചരിക്കുന്ന വഴി കാണുമ്പോൾ നമുക്കും അത് പറയാതിരിക്കാൻ സാധിക്കില്ല. നിറയെ കല്ലൊക്കെ നിറഞ്ഞതാണ് വഴി. താഴോട്ട് നോക്കിയാൽ തല കറങ്ങും പോലെയാണ് ജീപ്പിന്റെ യാത്ര. 

എന്തായാലും, യുവാവിന്റെ ഈ അപകടകരമായ യാത്ര വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. 

Latest Videos
Follow Us:
Download App:
  • android
  • ios