Asianet News MalayalamAsianet News Malayalam

മതില്‍ തര്‍ക്കം; വീടുകളിലേക്ക് പരസ്പരം കല്ലെറിഞ്ഞ് രണ്ട് ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങൾ

വീഡിയോയിൽ ഒരു മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് ആളുകൾ തമ്മിൽ വാക്ക്  തർക്കത്തിൽ ഏർപ്പെടുന്നതും ഒടുവിലത് കല്ലും മറ്റ് പാഴ് വസ്തുക്കളും വെച്ച് പരസ്പരം എറിയുന്നതിലും കലാശിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. 

Members of two housing societies throw stones at each other into houses
Author
First Published Jun 27, 2024, 4:15 PM IST


പൂനെയിലെ രണ്ട് ഹൗസിംഗ് സൊസൈറ്റികളിലെ താമസക്കാർ വീടുകളിലേക്ക് പരസ്പരം കല്ലെറിയുന്ന വീഡിയോ വൈറലാകുന്നു. ഇരു കോളനികൾക്കും ഇടയിലുള്ള മതിലിനെ ചൊല്ലിയുള്ള തർക്കമാണ് പരസ്പരമുള്ള കല്ലെറിയലിൽ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. പൂനയിലെ ദാൽവി നഗറിലെ നർഹെ റോഡിലുള്ള രണ്ട് ഹൗസിംഗ് സൊസൈറ്റികൾ തമ്മിലാണ് ഈ വാക്ക് തർക്കവും കല്ലേറും ഉണ്ടായത്.  എന്നാണ് ഈ സംഭവം നടന്നത് എന്ന് വ്യക്തമല്ലെങ്കിലും സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ ( ട്വിറ്റർ ) ഘർ കെ കലേഷ് എന്ന ഹാന്‍റിലില്‍ നിന്നാണ് ഈ വീഡിയോ പങ്കുവച്ചത്.

നീറ്റ് വിവാദം; രാജ്യം മുഴുവന്‍ വ്യാപിച്ച 'സോൾവർ ഗ്യാങും' ചേരുന്ന ചോദ്യപേപ്പറുകളും

33.73 കോടിയുടെ ജാക്പോട്ട് അടിച്ചതിന് പിന്നാലെ യുവാവിന് ഹൃദയാഘാതം; വീഡിയോ വൈറൽ

വീഡിയോയിൽ ഒരു മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് ആളുകൾ തമ്മിൽ വാക്ക്  തർക്കത്തിൽ ഏർപ്പെടുന്നതും ഒടുവിലത് കല്ലും മറ്റ് പാഴ് വസ്തുക്കളും വെച്ച് പരസ്പരം എറിയുന്നതിലും കലാശിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ജൂൺ 25ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം അര ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇരു ഹൗസിംഗ് സൊസൈറ്റിയിലെയും ആളുകളെ പരിഹസിച്ച് കൊണ്ടും വിമർശിച്ച് കൊണ്ടും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ കമന്‍റുകൾ രേഖപ്പെടുത്തി. മതിലാണ് പ്രശ്നമെങ്കിൽ അതങ്ങ് പൊളിച്ചു കളയണമെന്നും അല്ലെങ്കിൽ അവിടെ ചൈന വൻമതിൽ പോലൊരു മതിൽ പണിയണം എന്നും ഒക്കെ നെറ്റിസൺസ് പരിഹാസ രൂപേണ കുറിച്ചു. കൂടാതെ വീഡിയോയിൽ കാണുന്ന ആദ്യം കല്ലെറിഞ്ഞ പച്ച ഷർട്ടുകാരനെ ആദ്യം പിടികൂടണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കഴിഞ്ഞു.

മഴയത്ത് റീൽസ് ചിത്രീകരണത്തിനിടെ അപ്രതീക്ഷിത മിന്നല്‍; ഭയന്നോടുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios