Asianet News MalayalamAsianet News Malayalam

മൈക്രോസോഫ്റ്റിലെ കൂട്ടപ്പിരിച്ചുവിടലില്‍ അമേരിക്കന്‍ സൈന്യം എന്തിന് ആശങ്കപ്പെടണം! കാരണമുണ്ട്

അമേരിക്കന്‍ സൈന്യത്തിന് സാങ്കേതിക സൗകര്യങ്ങള്‍ വിതരണം ചെയ്യുന്നതിനെ തൊഴിലാളികളുടെ പിരിച്ചുവിടല്‍ ബാധിക്കില്ല എന്നാണ് മൈക്രോസോഫ്റ്റിന്‍റെ വിശദീകരണം. 

Microsoft layoffs may reflect in HoloLens 2 AR headset production
Author
First Published Jun 7, 2024, 10:57 AM IST | Last Updated Jun 7, 2024, 1:47 PM IST

ന്യൂയോര്‍ക്ക്: ഐടി മേഖലയിലെ തൊഴില്‍ നഷ്‌ടം മൈക്രോസോഫ്റ്റില്‍ അടുത്ത ഘട്ടത്തിലേക്ക് എന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ് ആയിരത്തിലധികം ജീവനക്കാരോടാണ് കമ്പനി വിട്ടുകൊള്ളാന്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് സിഎന്‍ബിസിയുടെ വാര്‍ത്ത. ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാകുന്ന കാര്യം മൈക്രോസോഫ്റ്റ് വക്‌താവ് സിഎന്‍ബിസിയോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോളോലെന്‍സ് 2 നിര്‍മ്മാണത്തെ തൊഴിലാളികളുടെ പിരിച്ചുവിടല്‍ സാരമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. 

മൈക്രോസോഫ്റ്റിന്‍റെ മിക്‌സ്‌ഡ് റിയാലിറ്റി ഓര്‍ഗനൈസേഷനിലാണ് തൊഴില്‍ മാറ്റം വരുന്നത്. ഹോളോലെന്‍സ് 2 ഓഗ്‌മെന്‍റ് റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ നിര്‍മ്മിക്കുന്ന വിഭാഗമാണിത്. മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത സ്‌മാര്‍ട്ട് ഗ്ലാസുകളാണ് ഹോളോലെന്‍സുകള്‍. മൈക്രോസോഫ്റ്റിന്‍റെ അഭിമാന ഉല്‍പന്നമായ ഹോളോലെന്‍സ് 2 നിര്‍മ്മാണത്തെ ജീവനക്കാരുടെ പിരിച്ചുവിടല്‍ സാരമായി ബാധിക്കുമോ എന്ന ആശങ്ക ഉടലെടുത്തുകഴിഞ്ഞു. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിന് ഹോളോലെന്‍ഡ് 2 നിര്‍മ്മിച്ചുനല്‍കാന്‍ മൈക്രോസോഫ്റ്റിന് നിലവില്‍ കരാറുണ്ട്. എന്നാല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഹോളോലെന്‍ഡ് 2 അടക്കമുള്ള ഓഗ്‌മെന്‍റ് റിയാലിറ്റി പദ്ധതികളെ സാരമായി ബാധിക്കില്ല എന്ന് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നു. 

2016 മാര്‍ച്ചിലാണ് മൈക്രോസോഫ്റ്റ് ഹോളോ ലെന്‍സ് അവതരിപ്പിച്ചത്. ഈ കണ്ണടയിലൂടെ കാണുന്ന കാഴ്ചകള്‍ക്കൊപ്പം ഡിജിറ്റല്‍ ഹോളോഗ്രാഫിക് ചിത്രങ്ങളും കാണാന്‍ സാധിക്കും. ഹോളോലെന്‍സില്‍ ചിപ്പുകള്‍, സെന്‍സറുകള്‍, വൈഫെ, ബ്ലൂടൂത്ത്, എച്ച്‌ഡി ക്യാമറകള്‍, മൈക്രോഫോണുകള്‍, ഐ-ട്രാക്കിംഗ്, ഹാന്‍ഡ്-ട്രാക്കിംഗ് തുടങ്ങി നിരവധി സംവിധാനങ്ങളുണ്ട്. 2019ല്‍ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഹോളോ ലെൻസ് 2 പ്രഖ്യാപിച്ചത്. 566 ഗ്രാമാണ് ഹോളോലെന്‍സ് 2വിന്‍റെ ഭാരം. മൈക്രോസോഫ്റ്റിന്‍റെ മറ്റ് വിഭാഗങ്ങളിലും തൊഴിലാളികളെ പിരിച്ചുവിടുന്നതായി വാര്‍ത്തകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. എന്തായാലും ടെക് ലോകത്ത് വലിയ ഞെട്ടലാണ് മൈക്രോസോഫ്റ്റിലെ പുതിയ പിരിച്ചുവിടല്‍ സമ്മാനിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ് കുറച്ചുകാലമായി മിക്സഡ് റിയാലിറ്റി യൂണിറ്റിലെ നിക്ഷേപം കുറച്ചുകൊണ്ടുവരികയാണ്.

Read more: ഈ തീരുമാനം സോഫ്റ്റല്ല, ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios