ഇന്‍സ്റ്റഗ്രാം പണിമുടക്കിയോ?; ആശങ്കയുമായി ഉപയോക്താക്കള്‍

ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 47 ശതമാനം പേരെയും പ്രശ്‌നം ബാധിച്ചു. വെബ് പതിപ്പ് ഉപയോഗിക്കുന്ന 26 ശതമാനമാളുകള്‍ക്കും പ്രശ്‌നം നേരിട്ടു. പോസ്റ്റുകള്‍ ലോഡ് ചെയ്യാനും മെസേജ് അയക്കാനുമാണ് പ്രധാനമായി തടസ്സം നേരിട്ടത്.
 

instagram is down for some users

ദില്ലി: പ്രമുഖ സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇന്ന് രാവിലെ മുതല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ആപ് ഉപയോഗിക്കാനാകുന്നില്ലെന്ന് നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 47 ശതമാനം പേരെയും പ്രശ്‌നം ബാധിച്ചു. വെബ് പതിപ്പ് ഉപയോഗിക്കുന്ന 26 ശതമാനമാളുകള്‍ക്കും പ്രശ്‌നം നേരിട്ടു. ഡൗണ്‍ടൈം ട്രാക്കിങ് സൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

പോസ്റ്റുകള്‍ ലോഡ് ചെയ്യാനും മെസേജ് അയക്കാനുമാണ് പ്രധാനമായി തടസ്സം നേരിട്ടത്. എന്നാല്‍ പ്രശ്‌നം സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ല. പോസ്റ്റുകള്‍ക്കായി ശ്രമിക്കുമ്പോള്‍ ''ക്ഷമിക്കണം പിന്നീട് ശ്രമിക്കുക;; (“We are sorry, but something went wrong. Please try again.”) എന്ന അറിയിപ്പാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശമെന്നും പറയുന്നു. രാവിലെ പത്തരയോടെ തുടങ്ങിയ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. പലരും ഇത് സംബന്ധിച്ച് മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പരാതിയുയര്‍ത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 


 

Latest Videos
Follow Us:
Download App:
  • android
  • ios