എത്രയെത്ര വേരിയന്‍റുകളും ഫീച്ചറുകളുമാണ്; റെഡ്‌മി കെ80, റെഡ്‌മി കെ80 പ്രോ സ്‌മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി
റെഡ്‌മി കെ80 സിരീസ് ചൈനയില്‍ പുറത്തിറങ്ങി, ഫോണുകളുടെ വിലയും ഫീച്ചറുകളും വിശദമായി
ഫ്ലാഗ്‌ഷിപ്പ് ലെവല്‍ സ്‌നാപ്‌ഡ്രാഗണ്‍ ചിപ്സെറ്റുകളോടെ റെഡ്‌മി കെ80 സിരീസ് ചൈനയില്‍ പുറത്തിറക്കി. റെഡ്‌മി കെ80, റെഡ്‌മി കെ80 പ്രോ എന്നിവയാണ് ഷവോമിയുടെ പുതിയ സിരീസിലുള്ളത്. കെ80 പ്രോയില്‍ 2.5എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 50 മെഗാപിക്‌സലിന്‍റെ അധിക ക്യാമറയുണ്ട് എന്നതാണ് പ്രധാന മാറ്റം. മികച്ച ബാറ്ററി ഇരു ഫോണുകള്‍ക്കും കരുത്താകും.
റെഡ്‌മി കെ80 സിരീസിലെ രണ്ട് സ്‌മാര്‍ട്ട്ഫോണുകള്‍ക്കും (കെ80, കെ80 പ്രോ) 6.67 ഇഞ്ചിലുള്ള 12-ബിറ്റ് അമോല്‍ഡ് ഡിസ്‌പ്ലെയാണുള്ളത്. 2കെ റെസലൂഷനില്‍ 120Hz റിഫ്രഷ് റേറ്റ് ഇവ പ്രദാനം ചെയ്യുന്നു. ഡിസ്‌പ്ലെയുടെ പീക് ബ്രൈറ്റ്‌നസ് 3,200 നിറ്റ്സാണ്. ഇരു ഫോണുകളും സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 ചിപ്‌സെറ്റിലുള്ളതാണ്. 16 ജിബി വരെ റാമും 1 ടിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജും റെഡ്‌മി കെ80 ഉം, റെഡ്മി കെ80 പ്രോയും നല്‍കുന്നു. ഷവോമിയുടെ സ്വന്തം ഹൈപ്പര്‍ഒഎസ് 2.0 ആണ് ഇരു മോഡലുകളിലും ഓപ്പറേറ്റിംഗ് സിസ്റ്റം. റെഡ്‌മി കെ80 ഉം, കെ80 പ്രോയും യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.4 ഉം, വൈ-ഫൈ 7 ഉം, 5ജി, 4ജി VoLTE, എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, സ്റ്റീരിയോ സ്‌പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ് എന്നിവയും ഉള്‍പ്പെടുന്നതാണ്.
Read more: ഐഫോണിന് ചെക്ക്, അമേരിക്കന്‍ ടെക്‌നോളജിയോട് ഗുഡ് ബൈ; വാവെയ് മേറ്റ് 70 സിരീസ് പുറത്തിറങ്ങി
ഇരു ഫോണുകളിലെയും ക്യാമറ ഫീച്ചറുകള്‍ ഇങ്ങനെ. റെഡ്‌മി കെ80ല്‍ 50 എംപി ലൈറ്റ് ഹണ്ടര്‍ 800 പ്രൈമറി ക്യാമറയും 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ചേരുന്നു. അതേസമയം കെ80 പ്രോയില്‍ ഇതേ ക്യാമറകള്‍ക്കൊപ്പം 2.5എക്സ് ഒപ്റ്റിക്കല്‍ സൂമോടെ 50 എംപിയുടെ ഫ്ലോട്ടിംഗ് ടെലിഫോട്ടോ ലെന്‍സ് അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. റെഡ്‌മി കെ80ന് 120 വാട്‌സ് വയേര്‍ഡ്, 50 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തോടെ 6,000 എംഎഎച്ച് ബാറ്ററി വരുന്നു. കെ80 പ്രോയില്‍ 90 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗോടെ ഉള്‍പ്പെടുന്നത് 6,550 എംഎഎച്ച് ബാറ്ററിയും.
ചൈനയില്‍ റെഡ്മി കെ80 സ്‌മാര്‍ട്ട്‌ഫോണിന്‍റെ അടിസ്ഥാന വില 2,499 യുവാനിലാണ് (ഏകദേശം 29,000 ഇന്ത്യന്‍ രൂപ) ആരംഭിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വിലയാണിത്. 16 ജിബി റാം + 1 ടിബി സ്റ്റോറേജ് വേരിയന്‍റിന് വില ഇന്ത്യന്‍ രൂപ ഏകദേശം 42,000 ആണ്. അതേസമയം റെഡ്‌മി കെ80 പ്രോയുടെ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് സ്പെസിഫിക്കേഷനിലുള്ള ബേസ് മോഡലിന് വില 3,699 യുവാനാണ് (ഏകദേശം 43,000 ഇന്ത്യന്‍ രൂപ). 16 ജിബി + 1 ടിബി മുന്തിയ വേരിയന്‍റിന് ഇന്ത്യന്‍ രൂപ 56,000 ആവും.
Read more: ഇത്തവണ ട്രോളാവില്ല, ഇനി കാണപ്പോവത് നിജം; ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വന്‍ അപ്‌ഡേറ്റുകളെന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം