തട്ടിപ്പുകാരുണ്ട്... സൂക്ഷിക്കുക; ഓണ്‍ലൈനില്‍ സാധനം വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി എഫ്ബിഐ

വ്യാജ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 89% ത്തിന്‍റെ വർധനയുണ്ടായി കണക്കുകള്‍

FBI Issues Urgent Warning about online scammers on black friday sale

ബ്ലാക്ക് ഫ്രൈഡേ കച്ചവടം പൊടിപൊടിക്കുന്നതിനിടെ അവസരം മുതലെടുത്ത് തട്ടിപ്പുകാര്‍. ഷോപ്പർമാരെയാണ് ഇവർ പ്രധാനമായും ടാർഗറ്റ് ചെയ്തത്. ഫോർബ്സിന്‍റെ കണക്കനുസരിച്ച് വ്യാജ വെബ്സൈറ്റുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 89% ത്തിന്‍റെ വർധനയുണ്ടായി. ഷോപ്പിങുമായി ബന്ധപ്പെട്ട 80% ഇമെയിലുകളും തട്ടിപ്പുകളായി ഫ്ലാഗ് ചെയ്യപ്പെട്ടു. വിശ്വസനീയമായ ഗൂഗിൾ സെർച്ച് റിസൾട്ടുകൾ പോലും ഉപയോക്താക്കളെ ദോഷകരമായ സൈറ്റുകളിലേക്കാണ് നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

തട്ടിപ്പ് വെബ്‌സൈറ്റുകളെ കുറിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഓൺലൈൻ ഷോപ്പർമാർക്ക് മുന്നറിയിപ്പ് നല്‍കി. യുഎസ് വിപണിയുടെ 95% ആധിപത്യം പുലർത്തുന്ന ക്രോം, സഫാരി, എഡ്‌ജ് തുടങ്ങിയ ജനപ്രിയ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്ക് ഈ മുന്നറിയിപ്പ് വളരെ പ്രധാനമാണ്. ഈ ഭീഷണികൾക്ക് ഇരയാകാതിരിക്കാൻ ഷോപ്പർമാരോട് ജാഗ്രത പാലിക്കാനും എഫ്ബിഐ അഭ്യർത്ഥിച്ചു.

Read more: നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലെ പൊട്ടിത്തെറി; കത്തിയമര്‍ന്നത് ഏറ്റവും ചെറിയ ഛിന്നഗ്രഹം- പഠനം

അവധിക്കാലത്തോ വർഷത്തിലെ ഏതെങ്കിലുമൊരു പ്രത്യേക സമയത്തോ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഡീലുകളെ കുറിച്ച് എപ്പോഴും ജാഗ്രത പുലർത്തുക. കള്ളത്തരം നടത്തുന്നവരുടെ അടുത്ത ഇരയാകരുത്. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ അവധിക്കാല ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പുകൾക്ക് ഇരയാകുന്നുവെന്നും എഫ്ബിഐയുടെ മുന്നറിയിപ്പിൽ പറയുന്നു.

ഓൺലൈന്‍ വഴി നടക്കുന്ന നോൺ-പേയ്‌മെന്‍റ് സ്‌കാമുകൾ, ലേല തട്ടിപ്പ്, ഗിഫ്റ്റ് കാർഡ് തട്ടിപ്പ് എന്നിവയാണ് എഫ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിക്കുന്ന സൈബർ തട്ടിപ്പുകളിലുൾപ്പെടുന്നവ.

Read more: മൊബൈല്‍ ഫോണ്‍ വലിപ്പം; അന്യഗ്രഹ ജീവന്‍ കണ്ടെത്താന്‍ അണ്ടര്‍വാട്ടര്‍ റോബോട്ടുകളുമായി നാസ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios