Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ കമന്‍റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'

വിവാഹ ശേഷം ഹണിമൂൺ യാത്രയ്ക്കിടെ എയർപോർട്ടിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീവിദ്യയും രാഹുലും. ട്രോളന്മാരുടെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ.

sreevidya mullachery going for honeymoon posted convincining star troll post
Author
First Published Sep 28, 2024, 7:37 AM IST | Last Updated Sep 28, 2024, 7:37 AM IST

കൊച്ചി: ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു. ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ് വിവാഹിതരാവുന്നത്. ഏറെ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വിവാഹം കഴിച്ചത്. ശേഷം കല്യാണവുമായി ബന്ധപ്പെട്ട വിശേഷങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ ഹണിമൂണിന് പോവുന്നതിനെ കുറിച്ച് പറഞ്ഞാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ഹണിമൂണ്‍ യാത്രയ്ക്കിടെ എയര്‍പോര്‍ട്ടിലെത്തിയ ദമ്പതിമാര്‍ തങ്ങളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എഴുതിയ അടിക്കുറിപ്പാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം'... എന്നായിരുന്നു ശ്രീവിദ്യ പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.

എന്നാല്‍ അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം... രണ്ടാളും പോയാല്‍ നല്ല ചിലവ് അല്ലെ ഒറ്റക്ക് പോയാല്‍ പോരെ? അടുത്ത വെടികെട്ട് ഫോട്ടോയുമായിട്ട് വരൂ... എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്. ചിലര്‍ ദമ്പതിമാരുടെ യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചും എത്തിയിരുന്നു. രണ്ടാള്‍ക്കും അടിപൊളിയായൊരു ഹണിമൂണ്‍ ആയിരിക്കട്ടെ... തിരികെ വന്നിട്ട് വേഗം സിനിമയുടെ ഷൂട്ടിങ് ഒക്കെ തുടങ്ങാന്‍ ഉള്ളതാണ്. അവിടെ തന്നെ അങ്ങ് നിന്ന് കളയല്ലേ എന്നൊക്കെയുള്ള മുന്‍കരുതലുകളും ആരാധകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ആറ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു ശ്രീവിദ്യയും രാഹുലും. ശേഷം വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വച്ചാണ് ഈ മാസം സെപ്റ്റംബര്‍ എട്ടിന് താരങ്ങള്‍ വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രണയകഥ വെളിപ്പെടുത്തുന്നത്.

'ഹാപ്പി ബർത്ത് ഡേ', തനൂജിന്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകൾ നേർന്ന് ഹരിത

'മഞ്ജുളിക'യുടെ ഗംഭീര തിരിച്ചുവരവ്: ഭൂൽ ഭുലയ്യ 3 യുടെ ടീസർ പുറത്തിറങ്ങി

Latest Videos
Follow Us:
Download App:
  • android
  • ios