Malayalam News Live: ഒടുവിൽ അ‍‍ർജുൻ സ്വന്തം നാട്ടിൽ... കണ്ണീർക്കടലായി കണ്ണാടിക്കൽ ഗ്രാമം

Malayalam news live updates 28 september 2024

ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. കണ്ണൂർ ജില്ല പിന്നിട്ട് കോഴിക്കോടേക്ക് കടന്ന മൃതദേഹം സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി എകെ ശശീന്ദ്രൻ ഏറ്റുവാങ്ങി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. 

8:19 AM IST

സോഫ കമ്പനിയിൽ തീപിടിത്തം

പാലക്കാട് തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം. കാലത്ത് ആറ് മണിയോടെ സമീപ വാസികളാണ് പുക ഉയരുന്നത് കാണുന്നത്. ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. പട്ടാമ്പി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊപ്പം പോലീസും സ്ഥലത്തുണ്ട്. സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

8:18 AM IST

അർജുൻ്റെ മൃതദേഹം കണ്ണാടിക്കലിലെത്തി

അർജുൻ്റെ മൃതദേഹം കണ്ണാടിക്കലിലെത്തി. നൂറ് കണക്കിന് ആളുകളാണ് ജില്ലയുടെ പല ഭാഗത്ത് നിന്നായി അർജുനെ ഒരു നോക്ക് കാണാൻ ഇവിടെ എത്തിയിരിക്കുന്നത്. 

7:46 AM IST

അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു

എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.
 
7:01 AM IST

കണ്ണാടിക്കലിൽ തിരക്ക്, പൊലീസ് വിന്യാസം കൂട്ടി

അർജുനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അ‍ർപ്പിക്കാനും വഴിയോരത്ത് നിരവധിയാളുകൾ കാത്തുനിൽക്കുന്നു. അതിനിടെ കണ്ണാടിക്കൽ ബസാറിലേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസ് വിന്യാസം കൂട്ടി.

6:49 AM IST

ചക്കക്കൊമ്പൻ റേഷൻ കട തകർത്തു

ചക്കക്കൊമ്പൻ ഇടുക്കി ആനയിറങ്കലിൽ റേഷൻ കട തകർത്തു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മുൻപും ചക്കക്കൊമ്പൻ റേഷൻ കട തകർത്തിട്ടുണ്ട്. 

6:18 AM IST

കണ്ണാടിക്കലിൽ വാഹന നിയന്ത്രണം

കണ്ണാടിക്കൽ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ്‌. അർജുന്റെ വീടിന്റെ പരിസരത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ല. ആളുകൾക്ക് അന്തിമോപാചരം  അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും എ.സി.പി.

6:12 AM IST

അർജ്ജുൻ്റെ വിലാപയാത്ര കോഴിക്കോട് ജില്ലയിൽ

അർജ്ജുൻ്റെ വിലാപയാത്ര കണ്ണൂർ - കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർ പിന്നിട്ടു. പൂളാടിക്കുന്നിലാണ് ഇനി വാഹന വ്യൂഹം നിർത്തുക. 

6:11 AM IST

നെഹ്റു ട്രോഫി വള്ളംകളി

വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും.  ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.
 
6:06 AM IST

നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്; 45 മരണം

അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി ഇത് വരെ 45 മരണം. വ്യാഴാഴ്ച കാറ്റഗറി 4 തീവ്രതയിൽ ഫ്ലോറിഡയിൽ  മണിക്കൂറിൽ 140 മൈൽ വേഗതയുള്ള കാറ്റോടെ നിലം തൊട്ട ഹെലീൻ,  ജോർജിയ, സൗത്ത് കാരലിന സംസ്ഥാനങ്ങളിലും ആഞ്ഞടിച്ചു.  ജോർജിയയിൽ മാത്രം 15 മരണം. ഫ്ലോറിഡയിൽ 7 പേർ മരിച്ചു.

8:19 AM IST:

പാലക്കാട് തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം. കാലത്ത് ആറ് മണിയോടെ സമീപ വാസികളാണ് പുക ഉയരുന്നത് കാണുന്നത്. ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. പട്ടാമ്പി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. കൊപ്പം പോലീസും സ്ഥലത്തുണ്ട്. സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

8:18 AM IST:

അർജുൻ്റെ മൃതദേഹം കണ്ണാടിക്കലിലെത്തി. നൂറ് കണക്കിന് ആളുകളാണ് ജില്ലയുടെ പല ഭാഗത്ത് നിന്നായി അർജുനെ ഒരു നോക്ക് കാണാൻ ഇവിടെ എത്തിയിരിക്കുന്നത്. 

7:46 AM IST:

എറണാകുളം അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സുമി സനലാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊള്ളലേറ്റ രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്.
 
7:01 AM IST:

അർജുനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അ‍ർപ്പിക്കാനും വഴിയോരത്ത് നിരവധിയാളുകൾ കാത്തുനിൽക്കുന്നു. അതിനിടെ കണ്ണാടിക്കൽ ബസാറിലേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ തിരക്ക് നിയന്ത്രിക്കാൻ ഇവിടെ പൊലീസ് വിന്യാസം കൂട്ടി.

6:49 AM IST:

ചക്കക്കൊമ്പൻ ഇടുക്കി ആനയിറങ്കലിൽ റേഷൻ കട തകർത്തു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മുൻപും ചക്കക്കൊമ്പൻ റേഷൻ കട തകർത്തിട്ടുണ്ട്. 

6:18 AM IST:

കണ്ണാടിക്കൽ മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നു കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ്‌. അർജുന്റെ വീടിന്റെ പരിസരത്തേക്ക് വാഹനങ്ങൾ കടത്തി വിടില്ല. ആളുകൾക്ക് അന്തിമോപാചരം  അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും എ.സി.പി.

6:12 AM IST:

അർജ്ജുൻ്റെ വിലാപയാത്ര കണ്ണൂർ - കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർ പിന്നിട്ടു. പൂളാടിക്കുന്നിലാണ് ഇനി വാഹന വ്യൂഹം നിർത്തുക. 

6:11 AM IST:

വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും.  ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും.
 
6:06 AM IST: