രജിസ്റ്റർ ഓഫീസിലും പള്ളിയിലുമായി 2 തവണ വിവാഹം, വാർഷികം ആഘോഷിക്കുക എപ്പോൾ, കിടിലൻ മറുപടി നൽകി ഡിവൈനും ഡോണും

ഇനി വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിക്കുമ്പോള്‍ ചര്‍ച്ച് വെഡ്ഡിംഗ് ഡേറ്റായിരിക്കുമോ, അതോ രജിസ്റ്റര്‍ മാര്യേജിന്റെയോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്

Married 2 times in register office and church celebrate anniversary when Divine and Don reply

രജിസ്റ്റര്‍ മാര്യേജിലൂടെ ഒന്നിച്ചവരാണ് ഡിവൈനും ഡോണും. അടുത്തിടെയാണ് പള്ളിയിൽ വച്ച് ഇരുവരുടെയും കല്യാണം നടത്തിയത്. നാലര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായാണ് പള്ളിയില്‍ വച്ച് കല്യാണം കഴിക്കാന്‍ ഡിവൈനും ഡോണിനും അനുമതി ലഭിച്ചത്. ഇപ്പോഴിതാ ഡോണിനൊപ്പമായി ക്യുആന്‍ഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് ഡിവൈന്‍. ഇനി വെഡ്ഡിംഗ് ആനിവേഴ്‌സറി ആഘോഷിക്കുമ്പോള്‍ ചര്‍ച്ച് വെഡ്ഡിംഗ് ഡേറ്റായിരിക്കുമോ, അതോ രജിസ്റ്റര്‍ മാര്യേജിന്റെയോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കൗതുകത്തിന്റെ പുറത്ത് ചോദിക്കുന്നതാണെന്നും പറഞ്ഞിരുന്നു. അത് രജിസ്റ്റര്‍ മാര്യേജിന്റേത് തന്നെയാണെന്നായിരുന്നു ഡോണിന്റെ മറുപടി. ഈ ചോദ്യം ഞാനും ചോദിക്കാനുദ്ദേശിച്ചതാണെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.

ഒറ്റമോളായത് കൊണ്ടും, ദൂരേക്ക് കല്യാണം കഴിപ്പിച്ചതിലും ഡിവൈന് ടെന്‍ഷനുണ്ടോയെന്നായിരുന്നു വേറൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. എനിക്കൊരു ടെന്‍ഷനുമില്ലായിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ഞാന്‍ എന്റെ വീട്ടുകാരുടെ കൂടെത്തന്നെയായിരുന്നല്ലോ. അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടേയില്ലായിരുന്നു. ദൂരെ എവിടേക്കെങ്കിലും പോയാല്‍ മതിയെന്നേയുണ്ടായിരുന്നുള്ളൂ. ഈ രണ്ട് പിള്ളേരെയും വെച്ച് കോട്ടയത്തേക്ക് പോവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡിവൈന്‍ നല്ല അണ്ടര്‍സ്റ്റാന്‍ഡിംഗാണ്. നന്നായിട്ട് കെയര്‍ ചെയ്യും. ഒന്നും ഒതുക്കാറില്ലെന്നുള്ളതാണ് ഒരേയൊരു നെഗറ്റീവ് എന്നായിരുന്നു ഭാര്യയെക്കുറിച്ച് ഡോണ്‍ പറഞ്ഞത്. രണ്ടാമത്തെ പ്രസവത്തിന് ശേഷം ഞാന്‍ ഭയങ്കര ഉഴപ്പാണെന്നും ഡിവൈന്‍ പറഞ്ഞിരുന്നു.

പള്ളിയിൽ വച്ചുള്ള കല്യാണത്തിലേക്ക് എത്തുന്നതിനിടെ നേരിട്ട അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. ഇങ്ങനെയൊരു അനുഭവം ആര്‍ക്കും വരാതിരിക്കട്ടെ എന്നേ പറയാനുള്ളൂ. വല്ലാത്തൊരു എക്‌സ്പീരിയന്‍സാണ്. നമ്മള്‍ പ്രതീക്ഷിക്കാത്തൊരു ലോകമാണ്. അവരുടെ ഡ്യൂട്ടി അവര്‍ പെര്‍ഫെക്ടായി ചെയ്യുന്നുവെന്നേയുള്ളൂ. യൂട്യൂബ് വീഡിയോ എന്റെ ജോലിയായാണ് ഞാന്‍ കാണുന്നത്. എവിടെയും പോവാതെ തന്നെ എനിക്ക് നല്ല വരുമാനം കിട്ടുന്നുണ്ട്. ഇം എം ഐ അടക്കാനുള്ള പൈസ കിട്ടണമെന്ന ടാര്‍ഗറ്റ് ഞാന്‍ തന്നെ വെച്ചിട്ടുണ്ട്. വേറൊരു ജോലിക്ക് പോവുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. ഏഴ് വര്‍ഷത്തെ കരിയര്‍ ബ്രേക്കുണ്ട് എനിക്ക് എന്നും ഡിവൈൻ പറയുന്നു.

ചരിത്രത്തിലാദ്യം, കെഎസ്ആർടിസിയുടെ മിന്നുന്ന നേട്ടം; ഒപ്പം സന്തോഷം പകരുന്ന വാർത്തയും അറിയിച്ച് ഗണേഷ് കുമാർ

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios