ചൊവ്വയെ അറിയാന്‍ യുഎഇ ബഹിരാകാശ പേടകം 'അൽ അമീൻ' വിക്ഷേപിച്ചു
പ്രത്യാശാ എന്ന് അർഥം വരുന്ന 'അൽ അമീൻ' എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു.
ടോക്കിയോ: ചൊവ്വാ ഗ്രഹത്തെക്കുറിച്ച് പഠിക്കാനായി യുഎഇ തയാറാക്കിയ ബഹിരാകാശ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു. പുലർച്ചെ മൂന്നരയോടെയാണ് വിക്ഷേപണം നടന്നത്. മോശം കാലാവസ്ഥയെതുടർന്ന് പല തവണ മാറ്റിവച്ച യുഎഇയുടെ സ്വപ്ന പദ്ധതിയാണ് കുതിച്ചുയർന്നത്.
പ്രത്യാശാ എന്ന് അർഥം വരുന്ന 'അൽ അമീൻ' എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു.200 ദിവസത്തെ യാത്രയ്ക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും താപനിലയെക്കുറിച്ചും മനസ്സിലാക്കാനുള്ള ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ഒാസോൺ പാളികളെക്കുറിച്ചു പഠിക്കാനുള്ള ഇമേജർ, ഓക്സിജന്റെയും ഹൈഡ്രജന്റെയും തോത് നിർണയിക്കാനുള്ള അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ എന്നിവയാണിത്.